സങ്കീർത്തനങ്ങൾ 95
അധ്യായങ്ങൾ
കർത്താവിനെ സ്തുതിക്കാം
1വരുവിൻ, നമുക്കു കർത്താവിനുസ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവം പാടിപ്പുകഴ്ത്താം.
2കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങൾ ആലപിക്കാം.
3എന്നാൽ, കർത്താവ് ഉന്നതനായ ദൈവമാണ്;
എല്ലാ ദേവൻമാർക്കും അധിപനായരാജാവാണ്;
എല്ലാ ദേവൻമാർക്കും അധിപനായരാജാവാണ്;
4ഭൂമിയുടെ അഗാധതലങ്ങൾ അവിടുത്തെ കൈയിലാണ്; പർവതശൃംഗങ്ങളും അവിടുത്തേതാണ്.
5സമുദ്രം അവിടുത്തേതാണ്, അവിടുന്നാണ് അതു നിർമിച്ചത്; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്.
6വരുവിൻ, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മുൻപിൽ മുട്ടുകുത്താം.
നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മുൻപിൽ മുട്ടുകുത്താം.
7എന്തെന്നാൽ, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങൾ
ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങൾ
ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
8മെരീബായിൽ, മരുഭൂമിയിലെ മാസ്സായിൽ, ചെയ്തതുപോലെ നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
9അന്നു നിങ്ങളുടെ പിതാക്കൻമാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.
10നാൽപതു സംവത്സരം ആ തലമുറയോട്
എനിക്കു നീരസം തോന്നി, വഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്;
എന്റെ വഴികളെ അവർ ആദരിക്കുന്നില്ല എന്നു ഞാൻ പറഞ്ഞു.
എനിക്കു നീരസം തോന്നി, വഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്;
എന്റെ വഴികളെ അവർ ആദരിക്കുന്നില്ല എന്നു ഞാൻ പറഞ്ഞു.
11അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ലെന്നു കോപത്തോടെ ഞാൻ ശപഥം ചെയ്തു.