സങ്കീർത്തനങ്ങൾ 80
അധ്യായങ്ങൾ
ഞങ്ങളെ പുനരുദ്ധരിക്കണമേ
1
ഇസ്രായേലിന്റെ ഇടയനേ,
ആട്ടിൻകൂട്ടത്തെപ്പോലെ ജോസഫിനെ
നയിക്കുന്നവനേ, ചെവിക്കൊള്ളണമേ!
കെരൂബുകളിൻമേൽ വസിക്കുന്നവനേ,പ്രകാശിക്കണമേ!
ഇസ്രായേലിന്റെ ഇടയനേ,
ആട്ടിൻകൂട്ടത്തെപ്പോലെ ജോസഫിനെ
നയിക്കുന്നവനേ, ചെവിക്കൊള്ളണമേ!
കെരൂബുകളിൻമേൽ വസിക്കുന്നവനേ,പ്രകാശിക്കണമേ!
2എഫ്രായിമിനും ബഞ്ചമിനും മനാസ്സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ!
ഉണർന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാൻ വരണമേ!
ഉണർന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാൻ വരണമേ!
3ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!
അങ്ങയുടെ മുഖം പ്രകാശിക്കുകയുംഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!
അങ്ങയുടെ മുഖം പ്രകാശിക്കുകയുംഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!
4സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനകൾ എത്രനാൾ അങ്ങു കേൾക്കാതിരിക്കും?
5അങ്ങ് അവർക്കു ദുഃഖം ആഹാരമായി നൽകി;
അവരെ അളവില്ലാതെ കണ്ണീർ കുടിപ്പിച്ചു.
അവരെ അളവില്ലാതെ കണ്ണീർ കുടിപ്പിച്ചു.
6അങ്ങു ഞങ്ങളെ അയൽക്കാർക്കുനിന്ദാപാത്രമാക്കി; ഞങ്ങളുടെ ശത്രുക്കൾ പരിഹസിച്ചു ചിരിക്കുന്നു.
7സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!
8ഈജിപ്തിൽനിന്ന് അവിടുന്ന് ഒരുമുന്തിരിവള്ളി കൊണ്ടുവന്നു;
ജനതകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു.
ജനതകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു.
9അവിടുന്ന് അതിനുവേണ്ടി തടമൊരുക്കി; അതു വേരൂന്നി വളർന്നു, ദേശം മുഴുവനും പടർന്നു.
10അതിന്റെ തണൽകൊണ്ടു പർവതങ്ങളും അതിന്റെ ശാഖകൾകൊണ്ടു കൂറ്റൻ ദേവദാരുക്കളും മൂടി.
11അത് അതിന്റെ ശാഖകളെ സമുദ്രംവരെയും ചില്ലകളെ നദിവരെയും നീട്ടി.
12അങ്ങുതന്നെ അതിന്റെ മതിൽതകർത്തതെന്തുകൊണ്ട്?വഴിപോക്കർ അതിന്റെ ഫലം പറിക്കുന്നു.
13കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു;
സകലജന്തുക്കളും അതിനെ തിന്നുകളയുന്നു.
സകലജന്തുക്കളും അതിനെ തിന്നുകളയുന്നു.
14സൈന്യങ്ങളുടെ ദൈവമേ,
ഞങ്ങളിലേക്കു തിരിയണമേ!
ഞങ്ങളിലേക്കു തിരിയണമേ!
15സ്വർഗത്തിൽനിന്നു നോക്കിക്കാണണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ
നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ
നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
16അവർ അതിനെ അഗ്നിക്കിരയാക്കുകയുംവെട്ടിവീഴ്ത്തുകയും ചെയ്തു;
അങ്ങയുടെ മുഖത്തുനിന്നു വരുന്ന ശാസനയാൽ അവർ നശിച്ചു പോകട്ടെ!
അങ്ങയുടെ മുഖത്തുനിന്നു വരുന്ന ശാസനയാൽ അവർ നശിച്ചു പോകട്ടെ!
17എന്നാൽ, അങ്ങയുടെ കരം അങ്ങയുടെ വലത്തുവശത്തു നിർത്തിയിരിക്കുന്നവന്റെ മേൽ-
അങ്ങേക്കു ശുശ്രൂഷചെയ്യാൻ ശക്തനാക്കിയ മനുഷ്യപുത്രന്റെ മേൽ - ഉണ്ടായിരിക്കട്ടെ.
അങ്ങേക്കു ശുശ്രൂഷചെയ്യാൻ ശക്തനാക്കിയ മനുഷ്യപുത്രന്റെ മേൽ - ഉണ്ടായിരിക്കട്ടെ.
18അപ്പോൾ ഞങ്ങൾ അങ്ങിൽനിന്ന് ഒരിക്കലും പിന്തിരിയുകയില്ല;
ഞങ്ങൾക്കു ജീവൻ നൽകണമേ! ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
ഞങ്ങൾക്കു ജീവൻ നൽകണമേ! ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
19സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!