Menu
2 John

2 യോഹന്നാൻ

അധ്യായങ്ങൾ

ആമുഖം

"പൗലോസിന്റെ ലേഖനങ്ങൾക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങൾകൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രതേ്യക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങൾ. ഇക്കാരണത്താൽ ഇവ കാതോലികാ ലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.

യോഹന്നാന്റെ ലേഖനങ്ങൾ

യോഹന്നാൻ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവിൽ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളിൽ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാർതഥ കർത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതൽ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു.

രണ്ടാം ലേഖനം

ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ വാസ്തവികതയെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് ഈ ലേഖനം. മനുഷ്യാവതാരത്തിൽ വിശ്വസിച്ച് യേശുവിനെ സ്വീകരിക്കാനും അവിടുത്തെ പ്രബോധനങ്ങൾക്ക്, പ്രതേ്യകിച്ചും സ്നേഹത്തിന്റെ പുതിയ കല്പനയ്ക്ക്, അനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുന്നതിനുമുള്ള ആഹ്വാനമാണ് യോഹന്നാൻ ഈ ലേഖനത്തിലൂടെ നൽകുന്നത്.

"

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്