സങ്കീർത്തനങ്ങൾ 21
അധ്യായങ്ങൾ
രാജാവിനു വിജയം നൽകിയതിനു കൃതജ്ഞത
1കർത്താവേ, രാജാവ് അങ്ങയുടെശക്തിയിൽ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തിൽ അവൻ എത്രയധികം ആഹ്ലാദിക്കുന്നു!
2അവന്റെ ഹൃദയാഭിലാഷം അങ്ങുസാധിച്ചുകൊടുത്തു;
അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
3സമൃദ്ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന് അവനെ സന്ദർശിച്ചു;
അവന്റെ ശിരസ്സിൽ തങ്കക്കിരീടം അണിയിച്ചു.
അവന്റെ ശിരസ്സിൽ തങ്കക്കിരീടം അണിയിച്ചു.
4അവൻ അങ്ങയോടു ജീവൻയാചിച്ചു;
അവിടുന്ന് അതു നൽകി;
സുദീർഘവും അനന്തവുമായ നാളുകൾതന്നെ.
അവിടുന്ന് അതു നൽകി;
സുദീർഘവും അനന്തവുമായ നാളുകൾതന്നെ.
5അങ്ങയുടെ സഹായത്താൽ അവന്റെ മഹത്വം വർധിച്ചു;
അങ്ങ് അവന്റെ മേൽ തേജസ്സുംപ്രതാപവും ചൊരിഞ്ഞു.
അങ്ങ് അവന്റെ മേൽ തേജസ്സുംപ്രതാപവും ചൊരിഞ്ഞു.
6അവിടുന്ന് അവനെ എന്നേക്കുംഅനുഗ്രഹപൂർണനാക്കി;
അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.
അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിച്ചു.
7രാജാവു കർത്താവിൽ വിശ്വസിച്ച്ആശ്രയിക്കുന്നു;
അത്യുന്നതന്റെ കാരുണ്യം നിമിത്തംഅവൻ നിർഭയനായിരിക്കും.
അത്യുന്നതന്റെ കാരുണ്യം നിമിത്തംഅവൻ നിർഭയനായിരിക്കും.
8അങ്ങയുടെ കൈസകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും;
അങ്ങയുടെ വലത്തുകരം അങ്ങയെവെറുക്കുന്നവരെ പിടികൂടും.
അങ്ങയുടെ വലത്തുകരം അങ്ങയെവെറുക്കുന്നവരെ പിടികൂടും.
9അങ്ങയുടെ സന്ദർശന ദിനത്തിൽഅവരെ എരിയുന്ന ചൂളപോലെയാക്കും;
കർത്താവു തൻെറ ക്രോധത്തിൽഅവരെ വിഴുങ്ങും;
അഗ്നി അവരെ ദഹിപ്പിച്ചുകളയും.
കർത്താവു തൻെറ ക്രോധത്തിൽഅവരെ വിഴുങ്ങും;
അഗ്നി അവരെ ദഹിപ്പിച്ചുകളയും.
10അങ്ങ് അവരുടെ സന്തതിയെ ഭൂമിയിൽനിന്നും
അവരുടെ മക്കളെ മനുഷ്യമക്കളുടെഇടയിൽനിന്നും നശിപ്പിക്കും.
അവരുടെ മക്കളെ മനുഷ്യമക്കളുടെഇടയിൽനിന്നും നശിപ്പിക്കും.
11അവർ അങ്ങേക്കെതിരേ തിൻമ നിരൂപിച്ചാലും
അങ്ങേക്കെതിരേ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല.
അങ്ങേക്കെതിരേ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല.
12അങ്ങ് അവരെ തുരത്തും;
അവരുടെ മുഖത്തെ ലക്ഷ്യമാക്കിവില്ലു കുലയ്ക്കും.
അവരുടെ മുഖത്തെ ലക്ഷ്യമാക്കിവില്ലു കുലയ്ക്കും.
13കർത്താവേ, അങ്ങയുടെ ശക്തിയിൽഅങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെഞങ്ങൾ പാടിപ്പുകഴ്ത്തും.