സങ്കീർത്തനങ്ങൾ 52
അധ്യായങ്ങൾ
അക്രമിയുടെ അവസാനം
1
ശക്തനായ മനുഷ്യാ, ദൈവഭക്തർക്കെതിരേ ചെയ്ത ദുഷ്ടതയിൽ നീ എന്തിനഹങ്കരിക്കുന്നു?
ശക്തനായ മനുഷ്യാ, ദൈവഭക്തർക്കെതിരേ ചെയ്ത ദുഷ്ടതയിൽ നീ എന്തിനഹങ്കരിക്കുന്നു?
2ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു;
വഞ്ചകാ, നിന്റെ നാവു മൂർച്ചയുള്ളക്ഷൗരക്കത്തിപോലെയാണ്.
വഞ്ചകാ, നിന്റെ നാവു മൂർച്ചയുള്ളക്ഷൗരക്കത്തിപോലെയാണ്.
3നൻമയെക്കാൾ തിൻമയും,സത്യത്തെക്കാൾ വ്യാജവുംനീ ഇഷ്ടപ്പെടുന്നു.
4വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം.
5ദൈവം നിന്നെ എന്നേക്കുമായി തകർക്കും.
നിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും;
ജീവിക്കുന്നവരുടെ നാട്ടിൽനിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.
നിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും;
ജീവിക്കുന്നവരുടെ നാട്ടിൽനിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.
6നീതിമാൻമാർ അതുകണ്ടു ഭയപ്പെടും;
അവനെ പരിഹസിച്ച് അവർ പറയും:
അവനെ പരിഹസിച്ച് അവർ പറയും:
7ഇതാ, ദൈവത്തിൽശരണംവയ്ക്കാത്ത മനുഷ്യൻ;
സ്വന്തം സമ്പത്സമൃദ്ധിയിൽവിശ്വാസമർപ്പിച്ചവൻ;
അക്രമത്തിൽ അഭയം തേടിയവൻ.
സ്വന്തം സമ്പത്സമൃദ്ധിയിൽവിശ്വാസമർപ്പിച്ചവൻ;
അക്രമത്തിൽ അഭയം തേടിയവൻ.
8ദൈവത്തിന്റെ ഭവനത്തിൽ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാൻ;
ദൈവത്തിന്റെ കാരുണ്യത്തിൽ
ഞാൻ എന്നേക്കും ആശ്രയിക്കുന്നു.
ദൈവത്തിന്റെ കാരുണ്യത്തിൽ
ഞാൻ എന്നേക്കും ആശ്രയിക്കുന്നു.
9അങ്ങു നൽകിയ അനുഗ്രഹങ്ങളെപ്രതി ഞാൻ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുൻപിൽ ഞാൻ അങ്ങയുടെ നാമം പ്രകീർത്തിക്കും;
എന്തെന്നാൽ അതു ശ്രേഷ്ഠമാണ്.
എന്തെന്നാൽ അതു ശ്രേഷ്ഠമാണ്.