Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 107

അധ്യായങ്ങൾ

രക്ഷിക്കപ്പെട്ടവൻെറ കൃതജ്ഞത

1കർത്താവിനു നന്ദിപറയുവിൻ;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കുംനിലനിൽക്കുന്നു.
2കർത്താവിനാൽ രക്ഷിക്കപ്പെട്ടവർ ഇങ്ങനെ പറയട്ടെ! കഷ്ടതയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.
3ദേശങ്ങളിൽനിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും
അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.
4വാസയോഗ്യമായ നഗരത്തിലേക്കുവഴി കണ്ടെണ്ടത്താതെ ചിലർ മരുഭൂമിയിൽ അലഞ്ഞുനടന്നു.
5വിശന്നും ദാഹിച്ചും അവർ വലഞ്ഞു.
6അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനെ വിളിച്ചപേക്ഷിച്ചു;
അവരുടെ കഷ്ടതയിൽനിന്ന് അവിടുന്ന്അവരെ രക്ഷിച്ചു.
7വാസയോഗ്യമായ നഗരത്തിൽ എത്തുവോളം അവരെ അവിടുന്നു നേർവഴിക്കു നയിച്ചു.
8അവർ കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കൾക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
9എന്തെന്നാൽ, അവിടുന്നു ദാഹാർത്തനുതൃപ്തിവരുത്തുകയും, വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങൾകൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.
10പീഡിതരും ബന്ധിതരുമായി ചിലർഅന്ധകാരത്തിലും മരണത്തിന്റെ നിഴലിലും ഇരുന്നു.
11എന്തെന്നാൽ, അവർ ദൈവത്തിന്റെ വാക്കുകൾ ധിക്കരിച്ചു; അത്യുന്നതന്റെ ഉപദേശം നിരസിച്ചു.
12അടിമവേലകൊണ്ട് അവരുടെ മനം ഇടിഞ്ഞു; അവർ വീണു; സഹായിക്കാനാരുമുണ്ടായില്ല.
13അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനോടു നിലവിളിച്ചപേക്ഷിച്ചു;
അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
14അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞു.
15അവർ കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കൾക്കായി അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
16എന്തെന്നാൽ, അവിടുന്നു പിച്ചളവാതിലുകൾ തകർക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു;
17പാപകരമായ മാർഗങ്ങൾ പിന്തുടർന്നുചിലർ രോഗികളായിത്തീർന്നു: തങ്ങളുടെ അകൃത്യങ്ങളാൽ അവർ ദുരിതത്തിലായി.
18അവർ എല്ലാ ഭക്ഷണത്തെയും വെറുത്തു; അവർ മൃത്യുകവാടങ്ങളെ സമീപിച്ചു.
19അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനോടു നിലവിളിച്ചപേക്ഷിച്ചു;
അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
20അവിടുന്നു തൻെറ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തിൽനിന്നു വിടുവിച്ചു.
21അവർ കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യമക്കൾക്കായി അവിടുന്ന്ചെയ്ത അദ്ഭുതങ്ങളെപ്രതിയുംനന്ദിപറയട്ടെ!
22അവർ കൃതജ്ഞതാബലി അർപ്പിക്കട്ടെ;
ആനന്ദഗീതമാലപിച്ച് അവിടുത്തെപ്രവൃത്തികളെ പ്രകീർത്തിക്കട്ടെ!
23ചിലർ സമുദ്രവ്യാപാരം ചെയ്യാൻകപ്പലുകളിൽ പുറപ്പെട്ടു.
24അവർ കർത്താവിന്റെ പ്രവൃത്തികൾ, ആഴിയിൽ അവിടുന്ന് പ്രവർത്തിച്ച അദ്ഭുതങ്ങൾ, കണ്ടു.
25അവിടുന്നു കൽപിച്ചപ്പോൾ കൊടുങ്കാറ്റു വീശി;
സമുദ്രത്തിൽ തിരമാലകളുയർന്നു.
26അവ ആകാശത്തോളം ഉയർന്നു,വീണ്ടും ആഴങ്ങളിലേക്കു താണു;
ഈ അപകടത്തിൽ അവരുടെധൈര്യം ചോർന്നുപോയി.
27അവർ ഉൻമത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്തു;
എന്തുചെയ്യണമെന്ന് അവർ അറിഞ്ഞില്ല.
28അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനോടു നിലവിളിച്ചപേക്ഷിച്ചു;
അവിടുന്ന് അവരെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
29അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ ശമിച്ചു.
30ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;
അവർ ആഗ്രഹിച്ച തുറമുഖത്ത്അവിടുന്ന് അവരെ എത്തിച്ചു.
31അവർ കർത്താവിന് അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളിൽ അവിടുന്നു ചെയ്ത അദ്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ!
32ജനത്തിന്റെ സഭയിൽ അവർഅവിടുത്തെ മഹത്വപ്പെടുത്തട്ടെ!
ശ്രേഷ്ഠൻമാരുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കട്ടെ!
33അവിടുന്നു നദികളെ മരുഭൂമിയായും
നീരുറവകളെ വരണ്ട നിലമായും മാറ്റുന്നു.
34അവിടുന്നു ഫലപുഷ്ടിയാർന്നഭൂമിയെ ഓരുനിലമാക്കുന്നു;
ഇതെല്ലാം ദേശവാസികളുടെദുഷ്ടത നിമിത്തമാണ്.
35അവിടുന്നു മരുഭൂമിയെ തടാകങ്ങളായുംവരണ്ട ഭൂമിയെ നീരുറവകളായും മാറ്റുന്നു.
36അവിടുന്നു വിശക്കുന്നവരെ അവിടെപാർപ്പിക്കുന്നു; അവിടെ താമസിക്കാൻ അവർ ഒരു നഗരം സ്ഥാപിക്കുന്നു.
37അവർ വയലുകളിൽ വിതയ്ക്കുകയും
മുന്തിരിത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുകയും സമൃദ്ധമായി വിളവു നേടുകയും ചെയ്യുന്നു.
38അവിടുത്തെ അനുഗ്രഹംകൊണ്ട്അവരുടെ എണ്ണംപെരുകി;
അവരുടെ കന്നുകാലികൾ കുറഞ്ഞുപോകാൻ അവിടുന്നു സമ്മതിച്ചില്ല.
39പീഡനവും കഷ്ടതകളും സങ്കടവുംകൊണ്ട് എണ്ണം കുറഞ്ഞ് അവർ ദുർബലരായി.
40അപ്പോൾ അവിടുന്നു പ്രഭുക്കൻമാരെനിന്ദാപാത്രങ്ങളാക്കുകയും
വഴിയില്ലാത്ത ശൂന്യപ്രദേശങ്ങളിൽ ഉഴലാൻ അവർക്ക് ഇടവരുത്തുകയും ചെയ്തു.
41എന്നാൽ, പാവപ്പെട്ടവരെ അവിടുന്നുപീഡനത്തിൽനിന്നു കരകയറ്റി;
ആട്ടിൻപറ്റത്തെയെന്നപോലെഅവരുടെ കുടുംബങ്ങളെ വർധിപ്പിച്ചു.
42പരമാർഥഹൃദയർ ഇതുകണ്ടു സന്തോഷിക്കുന്നു;
ദുഷ്ടർ മൗനം പാലിക്കുകയും ചെയ്യുന്നു.
43വിവേകമുള്ളവർ ഇതു ശ്രദ്ധിച്ചുഗ്രഹിക്കട്ടെ; മനുഷ്യർ കർത്താവിന്റെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്