Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 18

അധ്യായങ്ങൾ

വിജയത്തിൽ കൃതജ്ഞതാസ്തോത്രം

1
കർത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ,
ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
2അങ്ങാണ് എന്റെ രക്ഷാശിലയും
കോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവുംഅഭയകേന്ദ്രവും.
3സ്തുത്യർഹനായ കർത്താവിനെഞാൻ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എന്നെ ശത്രുക്കളിൽനിന്നു രക്ഷിക്കും.
4മരണപാശം എന്നെ ചുറ്റി,
വിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ ആക്രമിച്ചു.
5പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി,
മരണത്തിന്റെ കുരുക്ക് എന്റെ മേൽഇതാ വീഴുന്നു.
6കഷ്ടതയിൽ ഞാൻ കർത്താവിനെവിളിച്ചപേക്ഷിച്ചു;
എന്റെ ദൈവത്തോടു ഞാൻ സഹായത്തിനായി നിലവിളിച്ചു;
അവിടുന്നു തൻെറ ആലയത്തിൽനിന്ന്എൻെറ അപേക്ഷ കേട്ടു;
എന്റെ നിലവിളി അവിടുത്തെകാതുകളിലെത്തി.
7കർത്താവിന്റെ കോപത്തിൽ ഭൂമി ഞെട്ടിവിറച്ചു;
മലകളുടെ അടിസ്ഥാനങ്ങൾ ഇളകി,
8അവിടുത്തെനാസികയിൽനിന്നുധൂമപടലമുയർന്നു;
വായിൽനിന്നു സംഹാരാഗ്നി പുറപ്പെട്ടു;
കനലുകൾ കത്തിജ്വലിച്ചു.
9ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു,
കൂരിരുട്ടിൻമേൽ അവിടുന്നു പാദം ഉറപ്പിച്ചു.
10കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു;
കാറ്റിന്റെ ചിറകുകളിൽഅവിടുന്നു പാഞ്ഞുവന്നു.
11അന്ധകാരംകൊണ്ട് അവിടുന്ന്ആവരണം ചമച്ചു;
ജലം നിറഞ്ഞകാർമേഘങ്ങൾകൊണ്ടുവിതാനമൊരുക്കി.
12അവിടുത്തെ മുൻപിൽ ജ്വലിക്കുന്നതേജസ്സിൽനിന്നു
കൻമഴയും തീക്കനലും മേഘങ്ങൾഭേദിച്ചു ഭൂമിയിൽ പതിച്ചു.
13കർത്താവ് ആകാശത്തിൽ ഇടിമുഴക്കി,
അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു,
കൻമഴയും തീക്കനലും പൊഴിഞ്ഞു.
14അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു;
മിന്നൽപിണർകൊണ്ട് അവരെ പായിച്ചു.
15കർത്താവേ, അങ്ങയുടെ ശാസനയാൽ,
അങ്ങയുടെ നാസികയിൽനിന്നുപുറപ്പെട്ട നിശ്വാസത്താൽ,
സമുദ്രത്തിലെ അന്തഃപ്രവാഹങ്ങൾ കാണപ്പെട്ടു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.
16ഉന്നതത്തിൽനിന്നു കൈനീട്ടിഅവിടുന്ന് എന്നെ പിടിച്ചു;
പെരുവെള്ളത്തിൽനിന്ന്അവിടുന്ന് എന്നെ പൊക്കിയെടുത്തു.
17പ്രബലനായ ശത്രുവിൽനിന്നുംഎന്നെ വെറുത്തവരിൽനിന്നും
അവിടുന്ന് എന്നെ രക്ഷിച്ചു;
അവർ എന്റെ ശക്തിക്കതീതരായിരുന്നു.
18അനർഥകാലത്ത് അവർ എന്റെ മേൽ ചാടിവീണു,
കർത്താവ് എനിക്ക് അഭയമായിരുന്നു.
19അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു;
എന്നിൽ പ്രസാദിച്ചതിനാൽഎന്നെ വിമോചിപ്പിച്ചു.
20എന്റെ നീതിക്കൊത്തവിധംകർത്താവ് എനിക്കു പ്രതിഫലം നൽകി;
എന്റെ കൈകളുടെ നിർമലതയ്ക്കുചേർന്നവിധം എനിക്കു പകരംതന്നു.
21കർത്താവിന്റെ മാർഗത്തിൽഞാൻ ഉറച്ചു നിന്നു;
തിൻമചെയ്ത് എന്റെ ദൈവത്തിൽനിന്നു ഞാൻ അകന്നുപോയില്ല.
22അവിടുത്തെ കൽപനകൾഎൻെറ കൺമുൻപിലുണ്ടായിരുന്നു;
അവിടുത്തെനിയമങ്ങൾ ഞാൻ ലംഘിച്ചില്ല.
23അവിടുത്തെ മുൻപിൽഞാൻ നിർമലനായിരുന്നു;
കുറ്റങ്ങളിൽനിന്നു ഞാൻ അകന്നുനിന്നു.
24എന്റെ നീതിയും കൈകളുടെനിഷ്കളങ്കതയും കണ്ടു
കർത്താവ് എനിക്കു പ്രതിഫലം നൽകി.
25വിശ്വസ്തനോട് അങ്ങ്വിശ്വസ്തത പുലർത്തുന്നു;
നിഷ്കളങ്കനോടു നിഷ്കളങ്കമായിപെരുമാറുന്നു.
26നിർമലനോടു നിർമലമായും
ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
27വിനീതരെ അങ്ങ് വിടുവിക്കുന്നു,
അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു.
28അങ്ങ് എന്റെ ദീപം കൊളുത്തുന്നു;
എന്റെ ദൈവമായ കർത്താവ്
എന്റെ അന്ധകാരം അകറ്റുന്നു.
29അവിടുത്തെ സഹായത്താൽ ഞാൻ സൈന്യനിരയെ ഭേദിക്കും;
എന്റെ ദൈവത്തിന്റെ സഹായത്താൽഞാൻ കോട്ട ചാടിക്കടക്കും;
30ദൈവത്തിന്റെ മാർഗം അവികലമാണ്;
കർത്താവിന്റെ വാഗ്ദാനം നിറവേറും;
തന്നിൽ അഭയം തേടുന്നവർക്ക്അവിടുന്നു പരിചയാണ്.
31കർത്താവല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?
32അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു;
എന്റെ മാർഗം സുരക്ഷിതമാക്കുന്നു.
33അവിടുന്ന് എന്റെ കാലുകൾക്കുമാൻപേടയുടെ വേഗം നൽകി;
ഉന്നതഗിരികളിൽ എന്നെസുരക്ഷിതനായി നിറുത്തി.
34എന്റെ കൈകളെ അവിടുന്നുയുദ്ധമുറ അഭ്യസിപ്പിച്ചു;
എന്റെ കരങ്ങൾക്കു പിച്ചളവില്ല്കുലയ്ക്കാൻ കഴിയും.
35അങ്ങ് എനിക്കു രക്ഷയുടെ പരിച നൽകി;
അവിടുത്തെ വലത്തുകൈ എന്നെതാങ്ങിനിറുത്തി;
അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.
36എന്റെ പാത അങ്ങു വിശാലമാക്കി;
എന്റെ കാലുകൾ വഴുതിയില്ല.
37എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു;
അവരെ സംഹരിക്കുവോളം ഞാൻ പിൻവാങ്ങിയില്ല.
38എഴുന്നേൽക്കാനാവാത്തവിധംഅവരെ ഞാൻ തകർത്തു;
അവർ എന്റെ കാൽക്കീഴിൽ ഞെരിഞ്ഞു.
39യുദ്ധത്തിനായി ശക്തികൊണ്ട്അങ്ങ് എന്റെ അരമുറുക്കി;
എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.
40എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു;
എന്നെ വെറുത്തവരെ ഞാൻ നശിപ്പിച്ചു.
41സഹായത്തിനുവേണ്ടി അവർ നിലവിളിച്ചു;
രക്ഷിക്കാനാരുമുണ്ടായിരുന്നില്ല,
കർത്താവിനോട് അവർ നിലവിളിച്ചു;
അവിടുന്ന് ഉത്തരമരുളിയില്ല.
42കാറ്റിൽ പറക്കുന്ന ധൂളിപോലെഞാൻ അവരെ പൊടിച്ചു;
തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43ജനത്തിന്റെ കലഹത്തിൽനിന്ന്അങ്ങ് എന്നെ രക്ഷിച്ചു;
അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി;
എനിക്ക് അപരിചിതമായിരുന്നജനത എന്നെ സേവിച്ചു.
44എന്നെക്കുറിച്ചു കേട്ടമാത്രയിൽഅവർ എന്നെ അനുസരിച്ചു;
അന്യജനതകൾ എന്നോടു കേണിരന്നു.
45അന്യജനതകൾക്കു ധൈര്യമറ്റു;കോട്ടകളിൽനിന്നു വിറയലോടെഅവർ പുറത്തുവന്നു.
46കർത്താവു ജീവിക്കുന്നു;
എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ;
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
47ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്തു;ജനതകളെ എനിക്ക് അധീനമാക്കി.
48ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു;
വൈരികൾക്കുമേൽ എന്നെ ഉയർത്തി;
അക്രമികളിൽനിന്ന് അവിടുന്ന്എന്നെ വിടുവിച്ചു.
49ആകയാൽ കർത്താവേ, ജനതകളുടെ മധേ്യ
ഞാൻ അങ്ങേക്കു കൃതജ്ഞതാസ്തോത്രം ആലപിക്കും;
അങ്ങയുടെ നാമം പാടി സ്തുതിക്കും.
50തൻെറ രാജാവിന് അവിടുന്നുവൻവിജയം നൽകുന്നു: തൻെറ അഭിഷിക്തനോട് എന്നേക്കുംകാരുണ്യം കാണിക്കുന്നു;
ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്