സങ്കീർത്തനങ്ങൾ 146
അധ്യായങ്ങൾ
കർത്താവു മാത്രമാണു രക്ഷകൻ
1കർത്താവിനെ സ്തുതിക്കുവിൻ;
എന്റെ ആത്മാവേ, കർത്താവിനെസ്തുതിക്കുക.
എന്റെ ആത്മാവേ, കർത്താവിനെസ്തുതിക്കുക.
2ആയുഷ്കാലമത്രയും ഞാൻ കർത്താവിനെ സ്തുതിക്കും; ജീവിതകാലം മുഴുവൻ ഞാൻ
എന്റെ ദൈവത്തിനു കീർത്തനം പാടും.
എന്റെ ദൈവത്തിനു കീർത്തനം പാടും.
3രാജാക്കൻമാരിൽ, സഹായിക്കാൻ കഴിവില്ലാത്ത മനുഷ്യപുത്രനിൽ, ആശ്രയംവയ്ക്കരുത്.
4അവൻ മണ്ണിലേക്കു മടങ്ങുന്നു;
അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
5 യാക്കോബിൻെറ ദൈവം തുണയായിട്ടുള്ളവൻ,
തൻെറ ദൈവമായ കർത്താവിൽ
പ്രത്യാശ വയ്ക്കുന്നവൻ, ഭാഗ്യവാൻ.
തൻെറ ദൈവമായ കർത്താവിൽ
പ്രത്യാശ വയ്ക്കുന്നവൻ, ഭാഗ്യവാൻ.
6അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
7മർദിതർക്ക് അവിടുന്നു നീതിനടത്തിക്കൊടുക്കുന്നു; വിശക്കുന്നവർക്ക് അവിടുന്ന് ആഹാരം നൽകുന്നു;
കർത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
കർത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
8കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെഎഴുന്നേൽപിക്കുന്നു; അവിടുന്നു നീതിമാൻമാരെ സ്നേഹിക്കുന്നു.
അവിടുന്നു നിലംപറ്റിയവരെഎഴുന്നേൽപിക്കുന്നു; അവിടുന്നു നീതിമാൻമാരെ സ്നേഹിക്കുന്നു.
9കർത്താവു പരദേശികളെ പരിപാലിക്കുന്നു;
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്നുനാശത്തിലെത്തിക്കുന്നു.
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്നുനാശത്തിലെത്തിക്കുന്നു.
10കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കർത്താവിനെ സ്തുതിക്കുവിൻ.
കർത്താവിനെ സ്തുതിക്കുവിൻ.