സങ്കീർത്തനങ്ങൾ 102
അധ്യായങ്ങൾ
പീഡിതൻെറ പ്രാർഥന
1
കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ!
എന്റെ നിലവിളി അങ്ങയുടെസന്നിധിയിൽ എത്തട്ടെ.
കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ!
എന്റെ നിലവിളി അങ്ങയുടെസന്നിധിയിൽ എത്തട്ടെ.
2എന്റെ കഷ്ടതയുടെ ദിനത്തിൽ അങ്ങ്എന്നിൽനിന്നു മുഖം മറയ്ക്കരുതേ!
അങ്ങ് എനിക്കു ചെവിതരണമേ!
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾവേഗം എനിക്കുത്തരമരുളണമേ!
അങ്ങ് എനിക്കു ചെവിതരണമേ!
ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾവേഗം എനിക്കുത്തരമരുളണമേ!
3എന്റെ ദിനങ്ങൾ പുകപോലെ കടന്നുപോകുന്നു;
എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ എരിയുന്നു.
എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ എരിയുന്നു.
4എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു;
ഞാൻ ആഹാരം കഴിക്കാൻമറന്നുപോകുന്നു.
ഞാൻ ആഹാരം കഴിക്കാൻമറന്നുപോകുന്നു.
5കരഞ്ഞുകരഞ്ഞു ഞാൻ എല്ലുംതോലുമായി.
6ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെയാണ്;
വിജനപ്രദേശത്തെ മൂങ്ങപോലെയും.
വിജനപ്രദേശത്തെ മൂങ്ങപോലെയും.
7ഞാൻ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളിൽ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാൻ.
8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെനിന്ദിക്കുന്നു; എന്നെ വൈരികൾ എന്റെ പേരുചൊല്ലി ശപിക്കുന്നു.
9ചാരം എന്റെ ആഹാരമായിത്തീർന്നിരിക്കുന്നു; എന്റെ പാനപാത്രത്തിൽ കണ്ണീർ കലരുന്നു.
10അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ;
അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.
അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.
11സായാഹ്നത്തിലെ നിഴൽപോലെ എന്റെ ദിനങ്ങൾ കടന്നുപോകുന്നു; പുല്ലുപോലെ ഞാൻ വാടിക്കരിഞ്ഞുപോകുന്നു.
12കർത്താവേ, അങ്ങ് എന്നേക്കും
സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനിൽക്കുന്നു.
സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനിൽക്കുന്നു.
13അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നിരിക്കുന്നു.
14അങ്ങയുടെ ദാസർക്ക് അവളുടെ കല്ലുകൾ പ്രിയപ്പെട്ടവയാണ്; അവർക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു.
15ജനതകൾ കർത്താവിന്റെ നാമത്തെ ഭയപ്പെടും;
ഭൂമിയിലെ രാജാക്കൻമാർ അങ്ങയുടെ മഹത്വത്തെയും.
ഭൂമിയിലെ രാജാക്കൻമാർ അങ്ങയുടെ മഹത്വത്തെയും.
16കർത്താവു സീയോനെ പണിതുയർത്തും;
അവിടുന്നു തൻെറ മഹത്വത്തിൽ പ്രത്യക്ഷപ്പെടും.
അവിടുന്നു തൻെറ മഹത്വത്തിൽ പ്രത്യക്ഷപ്പെടും.
17അഗതികളുടെ പ്രാർഥന അവിടുന്നുപരിഗണിക്കും; അവരുടെയാചനകൾ നിരസിക്കുകയില്ല.
18ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയുംജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെസ്തുതിക്കാൻവേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
19തടവുകാരുടെ ഞരക്കം കേൾക്കാനും
20മരണത്തിനു വിധിക്കപ്പെട്ടവരെസ്വതന്ത്രരാക്കാനുംവേണ്ടി അവിടുന്നു തൻെറ വിശുദ്ധമന്ദിരത്തിൽനിന്നു താഴേക്കു നോക്കി; സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
21ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
22കർത്താവിനെ ആരാധിക്കുമ്പോൾ,
സീയോനിൽ കർത്താവിന്റെ നാമവും
ജറുസലെമിൽ അവിടുത്തെ സ്തുതിയുംപ്രഘോഷിക്കപ്പെടാൻവേണ്ടിത്തന്നെ.
സീയോനിൽ കർത്താവിന്റെ നാമവും
ജറുസലെമിൽ അവിടുത്തെ സ്തുതിയുംപ്രഘോഷിക്കപ്പെടാൻവേണ്ടിത്തന്നെ.
23അവിടുന്ന് ആയുസ്സിന്റെ മധ്യത്തിൽവച്ചുതന്നെ എന്റെ ശക്തി തകർത്തു; അവിടുന്ന് എന്റെ ദിനങ്ങൾ വെട്ടിച്ചുരുക്കി.
24വത്സരങ്ങൾക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തിൽവച്ച് എന്നെ എടുക്കരുതേ എന്നു ഞാൻ യാചിക്കുന്നു.
25പണ്ട് അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു;
ആകാശം അങ്ങയുടെ കരവേലയാണ്.
ആകാശം അങ്ങയുടെ കരവേലയാണ്.
26അവനശിച്ചുപോകും, എന്നാൽ അങ്ങ് നിലനിൽക്കും;
അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുമാറുന്നതുപോലെ അങ്ങ് അവയെ മാറ്റും;
അവ കടന്നുപോവുകയും ചെയ്യും.
അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുമാറുന്നതുപോലെ അങ്ങ് അവയെ മാറ്റും;
അവ കടന്നുപോവുകയും ചെയ്യും.
27എന്നാൽ, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്സരങ്ങൾക്ക് അവസാനമില്ല.
28അങ്ങയുടെ ദാസരുടെ മക്കൾ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുൻപിൽ നിലനിൽക്കും.