Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 35

അധ്യായങ്ങൾ

കർത്താവേ, നീതി നടത്തിത്തരണമേ!

1
കർത്താവേ, എന്നിൽകുറ്റമാരോപിക്കുന്നവനിൽഅങ്ങു കുറ്റം ആരോപിക്കണമേ!
എന്നോടു പൊരുതുന്നവനോട്അങ്ങു പൊരുതണമേ!
2കവചവും പരിചയും ധരിച്ച്എൻെറ സഹായത്തിനു വരണമേ;
3എന്നെ പിൻതുടരുന്നവരെകുന്തമെടുത്തു തടയണമേ!
ഞാനാണു നിന്റെ രക്ഷയെന്ന്എൻെറ പ്രാണനോട് അരുളിച്ചെയ്യണമേ!
4എന്റെ ജീവൻ വേട്ടയാടുന്നവരെലജ്ജിതരും അപമാനിതരും ആക്കണമേ!
എനിക്കെതിരേ അനർഥം നിരൂപിക്കുന്നവർ ഭ്രമിച്ചു പിന്തിരിയട്ടെ!
5അവരെ കർത്താവിന്റെ ദൂതൻ ആട്ടിപ്പായിക്കട്ടെ!
അവർ കാറ്റിൽപ്പെട്ട പതിരുപോലെയാകട്ടെ!
6കർത്താവിന്റെ ദൂതൻ അവരെഅനുധാവനം ചെയ്യട്ടെ!
അവരുടെ വഴി അന്ധകാരപൂർണവുംതെന്നിവീഴുന്നതുമാകട്ടെ!
7അകാരണമായി അവർ എനിക്കു വലവിരിച്ചു;
കാരണംകൂടാതെ അവർ എന്നെവീഴ്ത്താൻ കുഴികുഴിച്ചു.
8അപ്രതീക്ഷിതമായി നാശംഅവരുടെമേൽ പതിക്കട്ടെ!
തങ്ങൾ വിരിച്ചവലയിൽഅവർതന്നെ കുടുങ്ങട്ടെ;
അവർ അതിൽ വീണു നശിക്കട്ടെ.
9അപ്പോൾ ഞാൻ കർത്താവിൽ ആനന്ദിക്കും;
അവിടുത്തെ രക്ഷയിൽആനന്ദിച്ച് ഉല്ലസിക്കും.
10കർത്താവേ, എന്റെ അസ്ഥികൾപ്രഘോഷിക്കും:
അങ്ങേക്കു തുല്യനായി ആരുണ്ട്?
ബലഹീനനെ ശക്തരിൽനിന്നുംദുർബലനും ദരിദ്രനുമായവനെകവർച്ചക്കാരിൽനിന്നും അങ്ങു രക്ഷിക്കുന്നു.
11നീചസാക്ഷികൾ എഴുന്നേൽക്കുന്നു,
ഞാൻ അറിയാത്ത കാര്യങ്ങൾഅവർ എന്നോടു ചോദിക്കുന്നു.
12നൻമയ്ക്കു പ്രതിഫലമായിഅവർ എനിക്കു തിൻമ തരുന്നു;
ഞാൻ നിസ്സഹായനായിരിക്കുന്നു.
13എന്നാൽ, അവർ രോഗികളായിരുന്നപ്പോൾ
ഞാൻ ചാക്കുടുത്ത് ഉപവസിച്ച്ആത്മപീഡനമേറ്റു;
ശിരസ്സുനമിച്ചു ഞാൻ പ്രാർഥിച്ചു.
14സുഹൃത്തിനെയോ സഹോദരനെയോ ഓർത്തുദുഃഖിക്കുന്നവനെപ്പോലെ
ഞാൻ പ്രാർഥിച്ചു;
അമ്മയെ ഓർത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.
15എന്നാൽ, അവർ എന്റെ വീഴ്ചയിൽകൂട്ടംകൂടി ആഹ്ളാദിച്ചു;
ഞാനറിയാത്ത മുടന്തൻമാർനിർത്താതെ എന്നെ പരിഹസിച്ചു.
16അവർ എന്നെ ക്രൂരമായി പരിഹസിച്ചു;
എന്റെ നേരേ പല്ലിറുമ്മി.
17കർത്താവേ, അങ്ങ് എത്രനാൾഇതു നോക്കിനിൽക്കും?
അവരുടെ ആക്രമണങ്ങളിൽനിന്ന്
എന്നെ രക്ഷിക്കണമേ!
ഈ സിംഹങ്ങളിൽനിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!
18അപ്പോൾ, ഞാൻ മഹാസഭയിൽഅങ്ങേക്കു നന്ദി പ്രകാശിപ്പിക്കും;
ജനസമൂഹത്തിൽ ഞാനങ്ങയെ സ്തുതിക്കും.
19വഞ്ചകരായ എന്റെ ശത്രുക്കൾഎന്നെ നോക്കി സന്തോഷിക്കാൻഇടയാക്കരുതേ!
അകാരണമായി എന്നെ വെറുക്കുന്നവർകണ്ണിറുക്കാൻ ഇടയാക്കരുതേ!
20അവർ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല;
ശാന്തമായി താമസിക്കുന്നവർക്കെതിരേവഞ്ചന നിരൂപിക്കുന്നു.
21അവർ എന്റെ നേരേ വായ് പിളർന്നിരിക്കുന്നു;
ഹായ്! ഞങ്ങൾ അതു നേരിൽകണ്ടു എന്ന് അവർ പറയുന്നു.
22കർത്താവേ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ,
അവിടുന്നു മൗനമായിരിക്കരുതേ!
കർത്താവേ, എന്നിൽനിന്നകന്നിരിക്കരുതേ!
23എന്റെ ദൈവമായ കർത്താവേ,എനിക്കു നീതിനടത്തിത്തരാൻഉണർന്നെഴുന്നേൽക്കണമേ!
24എന്റെ ദൈവമായ കർത്താവേ,അങ്ങയുടെ നീതിക്കൊത്ത്എനിക്കു നീതിനടത്തിത്തരണമേ!
അവർ എന്റെ മേൽ വിജയംആഘോഷിക്കാൻ ഇടയാക്കരുതേ!
25ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന്അവർ പറയാതിരിക്കട്ടെ!
ഞങ്ങൾ അവനെ വിഴുങ്ങിയെന്ന്അവർ വീമ്പിളക്കാതിരിക്കട്ടെ!
26എന്റെ അനർഥത്തിൽ ആഹ്ളാദിക്കുന്നവർലജ്ജിച്ചു സംഭ്രമിക്കട്ടെ!
എനിക്കെതിരേ അഹങ്കരിക്കുന്നവരെലജ്ജയും അപമാനവും പൊതിയട്ടെ!
27എന്റെ നീതി സ്ഥാപിച്ചുകിട്ടാൻആഗ്രഹിക്കുന്നവർ
ആനന്ദിച്ച് ആർപ്പിടട്ടെ!
തൻെറ ദാസൻെറ ശ്രേയസ്സിൽസന്തോഷിക്കുന്ന കർത്താവുവലിയവനാണ്,
എന്ന് അവർ എന്നും പറയുമാറാകട്ടെ!
28അപ്പോൾ, എന്റെ നാവ് അങ്ങയുടെനീതിയും സ്തുതിയുംരാപകൽ ഘോഷിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്