Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 57

അധ്യായങ്ങൾ

ദൈവത്തിൻെറ ചിറകിൻകീഴിൽ

1
എന്നോടു കൃപയുണ്ടാകണമേ!
ദൈവമേ, എന്നോടു കൃപതോന്നണമേ!
അങ്ങയിലാണു ഞാൻ അഭയം തേടുന്നത്;
വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം
ഞാൻ അങ്ങയുടെ ചിറകിൻകീഴിൽശരണം പ്രാപിക്കുന്നു.
2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ.
3അവിടുന്നു സ്വർഗത്തിൽനിന്നുസഹായമയച്ച് എന്നെ രക്ഷിക്കും,
എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്ജിപ്പിക്കും;
ദൈവം തൻെറ കാരുണ്യവുംവിശ്വസ്തതയും അയയ്ക്കും,
4മനുഷ്യമക്കളെ ആർത്തിയോടെ വിഴുങ്ങുന്ന
സിംഹങ്ങളുടെ നടുവിലാണു ഞാൻ;
അവയുടെ പല്ലുകൾ കുന്തങ്ങളുംഅസ്ത്രങ്ങളുമാണ്,
അവയുടെ നാവുകൾ മൂർച്ചയുള്ള വാളുകളും.
5ദൈവമേ, അങ്ങ് ആകാശത്തിനുമേൽഉയർന്നുനിൽക്കണമേ;
അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!
6അവർ എന്റെ കാലടികൾക്കു വലവിരിച്ചു; എന്റെ മനസ്സിടിഞ്ഞുപോയി
അവർ എന്റെ വഴിയിൽ കുഴികുഴിച്ചു;അവർ തന്നെ അതിൽ പതിച്ചു.
7എന്റെ ഹൃദയം അചഞ്ചലമാണ്;
ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്;
ഞാൻ അങ്ങയെ പാടിസ്തുതിക്കും.
8എന്റെ ഹൃദയമേ, ഉണരുക:
വീണയും കിന്നരവും ഉണരട്ടെ;
ഞാൻ പ്രഭാതത്തെ ഉണർത്തും.
9കർത്താവേ, ജനതകളുടെ മധ്യത്തിൽഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കും;
ജനതകളുടെയിടയിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും.
10അങ്ങയുടെ കാരുണ്യം ആകാശത്തോളവും
അങ്ങയുടെ വിശ്വസ്തതമേഘങ്ങളോളവും വലുതാണ്.
11ദൈവമേ, അങ്ങ് ആകാശത്തിനുമേൽഉയർന്നുനിൽക്കണമേ! അങ്ങയുടെ മഹത്വംഭൂമിയിലെങ്ങും നിറയട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്