സങ്കീർത്തനങ്ങൾ 33
അധ്യായങ്ങൾ
സ്രഷ്ടാവും പരിപാലകനുമായ ദൈവം
1നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ;
സ്തോത്രം ആലപിക്കുന്നതു
നീതിമാൻമാർക്കുയുക്തമാണല്ലോ.
സ്തോത്രം ആലപിക്കുന്നതു
നീതിമാൻമാർക്കുയുക്തമാണല്ലോ.
2കിന്നരംകൊണ്ടു കർത്താവിനെസ്തുതിക്കുവിൻ,
പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീർത്തനമാലപിക്കുവിൻ.
പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീർത്തനമാലപിക്കുവിൻ.
3കർത്താവിന് ഒരു പുതിയകീർത്തനമാലപിക്കുവിൻ;
ഉച്ചത്തിൽ ആർപ്പുവിളികളോടെ
വിദഗ്ധമായി തന്ത്രി മീട്ടുവിൻ.
ഉച്ചത്തിൽ ആർപ്പുവിളികളോടെ
വിദഗ്ധമായി തന്ത്രി മീട്ടുവിൻ.
4കർത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
5അവിടുന്നു നീതിയുംന്യായവുംഇഷ്ടപ്പെടുന്നു.
കർത്താവിന്റെ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു,
കർത്താവിന്റെ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു,
6കർത്താവിന്റെ വചനത്താൽആകാശം നിർമിക്കപ്പെട്ടു;
അവിടുത്തെ കൽപനയാൽ ആകാശഗോളങ്ങളും.
അവിടുത്തെ കൽപനയാൽ ആകാശഗോളങ്ങളും.
7അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി;
ആഴങ്ങളെ അവിടുന്നു കലവറകളിൽ സംഭരിച്ചു.
ആഴങ്ങളെ അവിടുന്നു കലവറകളിൽ സംഭരിച്ചു.
8ഭൂമി മുഴുവൻ കർത്താവിനെ ഭയപ്പെടട്ടെ!
ഭൂവാസികൾ അവിടുത്തെ മുൻപിൽഭയത്തോടെ നിൽക്കട്ടെ!
ഭൂവാസികൾ അവിടുത്തെ മുൻപിൽഭയത്തോടെ നിൽക്കട്ടെ!
9അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി;
അവിടുന്നു കൽപിച്ചു,അതു സുസ്ഥാപിതമായി.
അവിടുന്നു കൽപിച്ചു,അതു സുസ്ഥാപിതമായി.
10കർത്താവു ജനതകളുടെ ആലോചനകളെ വ്യർഥമാക്കുന്നു;
അവരുടെ പദ്ധതികളെ അവിടുന്നുതകർക്കുന്നു.
അവരുടെ പദ്ധതികളെ അവിടുന്നുതകർക്കുന്നു.
11കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്;
അവിടുത്തെ ചിന്തകൾ തലമുറകളോളംനിലനിൽക്കുന്നു.
അവിടുത്തെ ചിന്തകൾ തലമുറകളോളംനിലനിൽക്കുന്നു.
12കർത്താവു ദൈവമായുള്ള ജനവുംഅവിടുന്നു തനിക്കുവേണ്ടി
തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
13കർത്താവു സ്വർഗത്തിൽനിന്നുതാഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
14തൻെറ സിംഹാസനത്തിൽനിന്ന്അവിടുന്നു ഭൂവാസികളെ വീക്ഷിക്കുന്നു.
15അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവൻ
അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.
അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.
16സൈന്യബാഹുല്യംകൊണ്ടുമാത്രംരാജാവു രക്ഷനേടുന്നില്ല;
കരുത്തുകൊണ്ടു മാത്രം യോദ്ധാവുമോചിതനാകുന്നില്ല.
കരുത്തുകൊണ്ടു മാത്രം യോദ്ധാവുമോചിതനാകുന്നില്ല.
17പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്നആശ വ്യർഥമാണ്;
അതിന്റെ വലിയ ശക്തികൊണ്ട്അതിനു രക്ഷിക്കാൻ കഴിയുകയില്ല.
അതിന്റെ വലിയ ശക്തികൊണ്ട്അതിനു രക്ഷിക്കാൻ കഴിയുകയില്ല.
18ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തൻെറ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുന്നവരെയും
കർത്താവു കടാക്ഷിക്കുന്നു.
തൻെറ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുന്നവരെയും
കർത്താവു കടാക്ഷിക്കുന്നു.
19അവിടുന്ന് അവരുടെ പ്രാണനെമരണത്തിൽനിന്നു രക്ഷിക്കുന്നു;
ക്ഷാമത്തിൽ അവരുടെ ജീവൻനിലനിർത്തുന്നു.
ക്ഷാമത്തിൽ അവരുടെ ജീവൻനിലനിർത്തുന്നു.
20നാം കർത്താവിനുവേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.
അവിടുന്നാണു നമ്മുടെ സഹായവുംപരിചയും.
21നമ്മുടെ ഹൃദയം കർത്താവിൽ സന്തോഷിക്കുന്നു;
എന്തെന്നാൽ, നമ്മൾ അവിടുത്തെവിശുദ്ധ നാമത്തിൽ ആശ്രയിക്കുന്നു.
എന്തെന്നാൽ, നമ്മൾ അവിടുത്തെവിശുദ്ധ നാമത്തിൽ ആശ്രയിക്കുന്നു.
22കർത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങയിൽ പ്രത്യാശഅർപ്പിച്ചിരിക്കുന്നു.