ജോയേൽ
അധ്യായങ്ങൾ
ആമുഖം
ബി.സി. അഞ്ചാംനൂറ്റാണ്ടിലോ നാലാംനൂറ്റാണ്ടിലോ ആയിരിക്കണം ജോയേലിൻെറ പുസ്തകം വിരചിതമായത് എന്നുമാത്രമേ പറയാനാവൂ. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുകിളിബാധയുടെയും രൂക്ഷമായ വരൾച്ചയുടെയും പശ്ചാത്തലത്തിലാണ് പ്രവാചകൻ സംസാരിക്കുന്നത്. പ്രവാചകൻെറ വീക്ഷണത്തിൽ ഇവ ആസന്നമായ ശിക്ഷയുടെ, കർത്താവിൻെറ ദിനത്തിൻെറ, പ്രതീകങ്ങളാണ്.
മേൽപറഞ്ഞവെട്ടുകിളിബാധയുടെയും വരൾച്ചയുടെയും വിവരണവും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് അനുതപിക്കാൻ ജനത്തിനു നൽകുന്ന ആഹ്വാനവുമാണ് ഗ്രന്ഥത്തിൻെറ ആദ്യഭാഗത്തു കാണുന്നത്. പ്രവാചകൻെറ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവർക്ക് ഐശ്വര്യം നൽകുന്നതും (1,1-2,27) കർത്താവിൻെറ ദിനത്തിൽ ദൈവത്തിൻെറ തിരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കാൻ പോകുന്ന സൗഭാഗ്യവും ജനതകൾക്കുള്ള ശിക്ഷയുമാണ് രണ്ടാംഭാഗത്തു വിവരിക്കുന്നത് (2,28-3,21). അവസാന നാളുകളിൽ എല്ലാ മനുഷ്യരുടെയുംമേൽ ആത്മാവിനെ വർഷിക്കുമെന്ന ജോയേലിൻെറ പ്രവചനം സവിശേഷശ്രദ്ധ അർഹിക്കുന്നുണ്ട്.