Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 46

അധ്യായങ്ങൾ

ദൈവം നമ്മോടുകൂടെ

1
ദൈവമാണു നമ്മുടെ അഭയവും ശക്തിയും;
കഷ്ടതകളിൽ അവിടുന്നുസുനിശ്ചിതമായ തുണയാണ്.
2ഭൂമി ഇളകിയാലും പർവതങ്ങൾസമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
3ജലം പതഞ്ഞുയർന്നിരമ്പിയാലും
അതിന്റെ പ്രകമ്പനംകൊണ്ടുപർവതങ്ങൾ വിറകൊണ്ടാലും
നാം ഭയപ്പെടുകയില്ല.
4ദൈവത്തിന്റെ നഗരത്തെ,
അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ,
സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്.
5ആ നഗരത്തിൽ ദൈവം വസിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അതിരാവിലെ ദൈവം അതിനെ സഹായിക്കും.
6ജനതകൾ ക്രോധാവിഷ്ടരാകുന്നു;
രാജ്യങ്ങൾ പ്രകമ്പനം കൊള്ളുന്നു;
അവിടുന്നു ശബ്ദമുയർത്തുമ്പോൾഭൂമി ഉരുകിപ്പോകുന്നു.
7സൈന്യങ്ങളുടെ കർത്താവുനമ്മോടുകൂടെയുണ്ട്;
യാക്കോബിൻെറ ദൈവമാണു നമ്മുടെ അഭയം.
8വരുവിൻ, കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ;
അവിടുന്നു ഭൂമിയെ എങ്ങനെശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിൻ.
9അവിടുന്നു ഭൂമിയുടെ അതിർത്തിയോളംയുദ്ധമില്ലാതാക്കുന്നു;
അവിടുന്നു വില്ലൊടിക്കുകയുംകുന്തം തകർക്കുകയും ചെയ്യുന്നു;
രഥങ്ങളെ അഗ്നിക്കിരയാക്കുന്നു.
10ശാന്തമാകുക, ഞാൻ ദൈവമാണെന്നറിയുക;
ഞാൻ ജനതകളുടെ ഇടയിൽ ഉന്നതനാണ്;
ഞാൻ ഭൂമിയിൽ ഉന്നതനാണ്.
11സൈന്യങ്ങളുടെ കർത്താവുനമ്മോടു കൂടെയുണ്ട്; യാക്കോബിൻെറ ദൈവമാണു നമ്മുടെ അഭയം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്