Menu
Numbers

സംഖ്യ

അധ്യായങ്ങൾ

ആമുഖം

സീനായ്മലയിൽ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിർത്തിയിൽ, മൊവാബു താഴ്വരയിൽ എത്തുന്നതുവരെയുള്ള ഏകദേശം നാൽപതു വർഷത്തെ ചരിത്രമാണ് ഈഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിൻെറ ആരംഭത്തിലും അവസാനത്തിലും (1-26 അധ്യായങ്ങൾ) ഓരോ ജനസംഖ്യക്കണക്കെടുപ്പു നടക്കുന്നുണ്ട്. ഇതിൽനിന്നാണ് സംഖ്യ എന്ന പേർ പുസ്തകത്തിനു ലഭിച്ചത്. ഇസ്രായേൽമക്കളിൽയുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു കണക്കെടുപ്പിൻെറ ഉദ്ദേശ്യം.

മരുഭൂമിയിൽ കഴിച്ചുകൂട്ടിയ വർഷങ്ങളിലെ ചരിത്രം ദൈവത്തിനും മോശയ്ക്കുമെതിരേ പിറുപിറുക്കുന്ന ജനത്തിനു ശിക്ഷയിലൂടെ ദൈവം നൽകുന്ന ശിക്ഷണത്തിനു സാക്ഷ്യം നൽകുന്നു. കാദെഷ്ബെർണെയായിൽനിന്നു കാനാൻദേശം ഒറ്റുനോക്കാൻ മോശ അയച്ചവരിൽ ജോഷ്വയും കാലെ ബും ഒഴികെ മറ്റെല്ലാവരും ഭീരുക്കളായി വർത്തിച്ചു. ശത്രുവിനെ ഭയന്ന അവർ ദൈവത്തിൻെറ കരുത്തുറ്റ കരത്തിൽ വിശ്വാസമർപ്പിച്ചില്ല. ജോഷ്വയും കാലെബും കാനാൻദേശത്തു പ്രവേശിക്കും; അവിശ്വസ്തരായവരിൽ ഒരുവൻ പോലും പ്രവേശിക്കയില്ല എന്ന് അവിടുന്ന് അറിയിച്ചു. പാരാൻമരുഭൂമിയിൽ കാദെഷ്ബെർണെയാവരെ എത്തിയ അവർ കാനാൻദേശത്തു നേരിട്ടു പ്രവേശിക്കാതെ ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു തിരിച്ചുപോയി. മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞ് അവർ മൊവാബു താഴ്വരയിൽ എത്തി. കാനാൻ ദേശത്തു പ്രവേശിക്കയില്ലെന്നു ദൈവം പറഞ്ഞിരുന്നതലമുറ മുഴുവൻ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു.

കോറഹിൻെറയും അനുചരൻമാരുടെയും എതിർപ്പ്, പിത്തളസർപ്പം, ബാലാമിൻെറ പ്രവചനങ്ങൾ, പാറയിൽനിന്നു മോശ ജലം പുറപ്പെടുവിക്കുന്നത് തുടങ്ങിയ സംഭവങ്ങൾ സംഖ്യാ ഗ്രന്ഥത്തിൽ പ്രതേ്യക ശ്രദ്ധ അർഹിക്കുന്നു. ചരിത്രസംഭവങ്ങൾ വിവരിക്കുന്നതിനിടയിൽ വിവിധ നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും നൽകിയിരിക്കുന്നു.

ഘടന

1,1-10, 36:സീനായ് മരുഭൂമിയിൽനിന്നു പുറപ്പെടാൻ ഒരുക്കം. (ജനസംഖ്യക്കണക്കെടുപ്പ് 1,1-4,49; വിവിധ നിയമങ്ങൾ 5,1-6, 27; ബലികൾ, ലേവ്യരുടെ അഭിഷേകം 7,1-8,26 പെസഹാചരണം, സീനായിൽ നിന്നുയാത്ര തുടരുന്നു 9,1-10,36)

11, 1-22, 1:സീനായ് മുതൽ മൊവാബുവരെയുള്ളയാത്ര. (മരുഭൂമിയിലെ സംഭവങ്ങൾ, കാനാൻദേശം ഒറ്റുനോക്കുന്നു. 11, 1-14, 45; ബലിയർപ്പണം, പുരോഹിതരുടെയും ലേവ്യരുടെയും അധികാരം 15, 1-19, 22; കാദെഷ് മുതൽ മൊവാബു വരെയുള്ളയാത്ര 20, 1-21, 35)

22, 2-36, 13:മൊവാബുതാഴ്വരയിൽ(ബാലാമിൻെറ പ്രവചനങ്ങൾ 22, 1-25, 18; ജനസംഖ്യക്കണക്കെടുപ്പ്, ബലികളും ഉത്സവങ്ങളും സംബന്ധിച്ച നിയമങ്ങൾ 25, 19-30, 17; മിദിയാനെതിരേയുദ്ധം 31, 1-32, 42; ഈജിപ്തു മുതൽ മൊവാബുവരെയുള്ളയാത്രയുടെ സംക്ഷിപ്ത വിവരണം. 33, 1-49; ജോർദാൻ കടക്കുന്നതിനുമുമ്പു നൽകുന്ന നിർദ്ദേശങ്ങൾ 33, 50-36, 13).

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്