Menu
1 Maccabees

1 മക്കബായർ

അധ്യായങ്ങൾ

ആമുഖം

യവനാചാരങ്ങൾ യഹൂദരുടെമേൽ അടിച്ചേൽപിക്കാൻ ഗ്രീക്കുകാർ ശ്രമിച്ചു. ഒരുകൂട്ടം യഹൂദർ അവർക്കു പിന്തുണ നൽകി. ചെറുത്തുനിന്നവർ മതപീഡനങ്ങൾക്കു വിധേയരായി. ബി.സി. 175-ൽ സെല്യൂക്കസ് വംശജനായ അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ രാജാവായതോടെ സ്ഥിതിഗതികൾ രൂക്ഷമായി. വിഗ്രഹാരാധന നടത്തുന്നതിനും പന്നിമാംസം ഭക്ഷിക്കുന്നതിനും യഹൂദർ നിർബന്ധിതരായി. അനേകം യഹൂദർ മതമർദനത്തിൽ ജീവാർപ്പണം ചെയ്തു. എന്നാൽ ആയുധമെടുത്ത് മർദനത്തെ നേരിടാൻ കുറെപ്പേർ തയ്യാറായി. അവർക്കു നേതൃത്വം നൽകിയത് പുരോഹിതനായ മത്താത്തിയാസിൻെറ പുത്രൻ യൂദാസാണ്. മക്കബായൻ എന്നറിയപ്പെട്ടിരുന്ന യൂദാസിൻെറ കൂടെ ചേർന്നവർക്കെല്ലാം മക്കബായർ എന്ന പേരുകിട്ടി.

യവനാധിപത്യത്തിനെതിരായുള്ള യഹൂദരുടെ ചെറുത്തുനിൽപ്പിൻെറ ചരിത്രമാണ് മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങളിൽ വിവരിക്കുന്നത്. മത്താത്തിയാസിൻെറ മക്കളായ യൂദാസ്, ജോനാഥാൻ, ശിമയോൻ എന്നിവരുടെ പ്രവർത്തനങ്ങളും അവരുടെ വിജയങ്ങളും പരാജയങ്ങളുമാണ് ഒന്നാംപുസ്തകത്തിൽ വിവരിക്കുന്നത്; രണ്ടാംപുസ്തകത്തിൽ നിയമത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ടു വീരചരമമടയേണ്ടിവന്ന രക്തസാക്ഷികളുടെ ചരിത്രവും. മർദനകാലത്ത് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനുള്ള ഉത്തേജനം നൽകുകയാണ് ഗ്രന്ഥത്തിൻെറ ലക്ഷ്യം. വീരചരമമടഞ്ഞവർ നിത്യമായി ജീവിക്കും എന്ന് ഈ ഗ്രന്ഥം ഉറപ്പിച്ചു പ്രസ്താവിക്കുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ബൈബിളിൽ ആദ്യമായിട്ടാണ് ഇത്രയധികം പ്രകടമാകുന്നത്. മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുകയും പാപപരിഹാരബലി അർപ്പിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതായി സൂചനകൾ കാണുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളുടെ ഹീബ്രുമൂലം ലഭ്യമല്ല. ഗ്രീക്കുവിവർത്തനമാണ് നമുക്കു ലഭിച്ചിട്ടുള്ളത്.

ഘടന

1 മക്കബായർ

1, 1-9 :മഹാനായ അലക്സാണ്ടർ

1, 10 - 2, 70 :മക്കബായവിപ്ലവം

3, 1-9, 22 : യൂദാസ് മക്കബായൻ

9, 23-12, 54 :ജോനാഥാൻ

13, 1-16, 24 :ശിമയോൻ

2 മക്കബായർ

1, 1-2, 18 :ഈജിപ്തിലെ യഹൂദർക്കുള്ള കത്തുകൾ

2, 19-32 :പ്രസാധകക്കുറിപ്പ്

3, 1-40 :ഹെലിയോദോറസ് ദേവാലയം അശുദ്ധമാക്കാൻ ശ്രമിക്കുന്നു.

4, 1-7, 42 :മതമർദനം, ദേവാലയം അശുദ്ധമാക്കുന്നു.

8, 1-10, 8 : യൂദാസിൻെറ വിജയം, ദേവാലയശുദ്ധീകരണം.

10, 9-15, 39 :മതമർദനം തുടരുന്നു.

1 മക്കബായർ

മഹാനായ അലക്സാണ്ടർ

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്