സങ്കീർത്തനങ്ങൾ 84
അധ്യായങ്ങൾ
കർത്താവിൻെറ ഭവനം എത്ര അഭികാമ്യം
1
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ
വാസസ്ഥലം എത്ര മനോഹരം!
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ
വാസസ്ഥലം എത്ര മനോഹരം!
2എന്റെ ആത്മാവു കർത്താവിന്റെ അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു;
എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
3എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കർത്താവേ, കുരികിൽപ്പക്ഷി ഒരു സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ കണ്ടെണ്ടത്തുന്നുവല്ലോ.
4എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങയുടെ ഭവനത്തിൽവസിക്കുന്നവർ ഭാഗ്യവാൻമാർ.
അങ്ങയുടെ ഭവനത്തിൽവസിക്കുന്നവർ ഭാഗ്യവാൻമാർ.
5അങ്ങയിൽ ശക്തി കണ്ടെണ്ടത്തിയവർഭാഗ്യവാൻമാർ;
അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
6ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോൾ
അവർ അതിനെ നീരുറവകളുടെതാഴ്വരയാക്കുന്നു;
ശരത്കാലവൃഷ്ടി അതിനെജലാശയങ്ങൾകൊണ്ടു നിറയ്ക്കുന്നു.
അവർ അതിനെ നീരുറവകളുടെതാഴ്വരയാക്കുന്നു;
ശരത്കാലവൃഷ്ടി അതിനെജലാശയങ്ങൾകൊണ്ടു നിറയ്ക്കുന്നു.
7അവർ കൂടുതൽ കൂടുതൽശക്തിയാർജിക്കുന്നു;
അവർ ദൈവത്തെ സീയോനിൽ ദർശിക്കും.
അവർ ദൈവത്തെ സീയോനിൽ ദർശിക്കും.
8സൈന്യങ്ങളുടെ ദൈവമായ കർത്താവേ, എന്റെ പ്രാർഥന ശ്രവിക്കണമേ!
യാക്കോബിൻെറ ദൈവമേ, ചെവികൊള്ളണമേ!
യാക്കോബിൻെറ ദൈവമേ, ചെവികൊള്ളണമേ!
9ഞങ്ങളുടെ പരിചയായ ദൈവമേ,അങ്ങയുടെ അഭിഷിക്തനെകടാക്ഷിക്കണമേ!
10അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാൾ
അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസംആയിരിക്കുന്നതു കൂടുതൽ അഭികാമ്യമാണ്;
ദുഷ്ടതയുടെ കൂടാരങ്ങളിൽവാഴുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനാകാനാണു ഞാൻ ആഗ്രഹിക്കുന്നത്.
അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസംആയിരിക്കുന്നതു കൂടുതൽ അഭികാമ്യമാണ്;
ദുഷ്ടതയുടെ കൂടാരങ്ങളിൽവാഴുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനാകാനാണു ഞാൻ ആഗ്രഹിക്കുന്നത്.
11എന്തെന്നാൽ, ദൈവമായ കർത്താവുസൂര്യനും പരിചയുമാണ്;
അവിടുന്നു കൃപയും ബഹുമതിയുംനൽകുന്നു;
പരമാർഥതയോടെ വ്യാപരിക്കുന്നവർക്ക്ഒരു നൻമയും അവിടുന്നു നിഷേധിക്കുകയില്ല.
അവിടുന്നു കൃപയും ബഹുമതിയുംനൽകുന്നു;
പരമാർഥതയോടെ വ്യാപരിക്കുന്നവർക്ക്ഒരു നൻമയും അവിടുന്നു നിഷേധിക്കുകയില്ല.
12സൈന്യങ്ങളുടെ കർത്താവേ, അങ്ങയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.