Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 128

അധ്യായങ്ങൾ

ദൈവഭക്തന് അനുഗ്രഹം

1കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
2നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും;നിനക്കു നൻമ വരും.
3നിന്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും;
നിന്റെ മക്കൾ നിന്റെ മേശയ്ക്കുചുറ്റുംഒലിവുതൈകൾപോലെയും.
4കർത്താവിന്റെ ഭക്തൻ ഇപ്രകാരംഅനുഗൃഹീതനാകും.
5കർത്താവു സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്കാലമത്രയും നീജറുസലെമിൻെറ ഐശ്വര്യം കാണും.
6മക്കളുടെ മക്കളെ കാണാൻ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്