സങ്കീർത്തനങ്ങൾ 48
അധ്യായങ്ങൾ
ദൈവത്തിൻെറ നഗരം
1
കർത്താവ് ഉന്നതനാണ്;
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽഅത്യന്തം സ്തുത്യർഹനുമാണ്.
കർത്താവ് ഉന്നതനാണ്;
നമ്മുടെ ദൈവത്തിന്റെ നഗരത്തിൽഅത്യന്തം സ്തുത്യർഹനുമാണ്.
2ഉയർന്നു മനോഹരമായ അവിടുത്തെവിശുദ്ധ ഗിരി ഭൂമി മുഴുവൻെറയും സന്തോഷമാണ്;
അങ്ങു വടക്കുള്ള സീയോൻപർവതംഉന്നതനായരാജാവിൻെറ നഗരമാണ്.
അങ്ങു വടക്കുള്ള സീയോൻപർവതംഉന്നതനായരാജാവിൻെറ നഗരമാണ്.
3അതിന്റെ കോട്ടകൾക്കുള്ളിൽ ദൈവംസുനിശ്ചിതമായ അഭയകേന്ദ്രമായിവെളിപ്പെട്ടിരിക്കുന്നു.
4ഇതാ, രാജാക്കൻമാർ സമ്മേളിച്ചു;
അവർ ഒത്തൊരുമിച്ചു മുന്നേറി.
അവർ ഒത്തൊരുമിച്ചു മുന്നേറി.
5സീയോനെ കണ്ട് അവർ അമ്പരന്നു;
പരിഭ്രാന്തരായ അവർ പലായനം ചെയ്തു.
പരിഭ്രാന്തരായ അവർ പലായനം ചെയ്തു.
6അവിടെവച്ച് അവർ ഭയന്നുവിറച്ചു;
ഈറ്റുനോവിനൊത്ത കഠിനവേദനഅവരെ ഗ്രസിച്ചു.
ഈറ്റുനോവിനൊത്ത കഠിനവേദനഅവരെ ഗ്രസിച്ചു.
7കിഴക്കൻ കാറ്റിൽപെട്ട താർഷീഷ്കപ്പലുകളെപ്പോലെ അവർ തകരുന്നു.
8നാം കേട്ടതുപോലെതന്നെ
സൈന്യങ്ങളുടെ കർത്താവിന്റെ
നഗരത്തിൽ നാം കണ്ടു;
ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെനഗരത്തിൽത്തന്നെ.
സൈന്യങ്ങളുടെ കർത്താവിന്റെ
നഗരത്തിൽ നാം കണ്ടു;
ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെനഗരത്തിൽത്തന്നെ.
9ദൈവമേ, അങ്ങയുടെ ആലയത്തിൽഞങ്ങൾ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.
10ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെഅങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു;
അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.
അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.
11സീയോൻമല സന്തോഷിക്കട്ടെ!
അങ്ങയുടെന്യായവിധികൾമൂലം യൂദായുടെ പുത്രിമാർ ആഹ്ളാദിക്കട്ടെ!
അങ്ങയുടെന്യായവിധികൾമൂലം യൂദായുടെ പുത്രിമാർ ആഹ്ളാദിക്കട്ടെ!
12സീയോനു ചുറ്റും സഞ്ചരിക്കുവിൻ;അതിനു പ്രദക്ഷിണം വയ്ക്കുവിൻ,അതിന്റെ ഗോപുരങ്ങൾ എണ്ണുവിൻ.
13അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും
14കോട്ടകളെ നടന്നുകാണുകയും ചെയ്യുവിൻ; ഇവിടെയാണു ദൈവം;
ഈ ദൈവമാണ് എന്നേക്കുമുള്ള നമ്മുടെ ദൈവം;
അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാൻവേണ്ടിത്തന്നെ.
ഈ ദൈവമാണ് എന്നേക്കുമുള്ള നമ്മുടെ ദൈവം;
അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാൻവേണ്ടിത്തന്നെ.