Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 44

അധ്യായങ്ങൾ

പരാജിതജനതയുടെ വിലാപം

1ദൈവമേ, പൂർവകാലങ്ങളിൽഞങ്ങളുടെ പിതാക്കൻമാർക്കുവേണ്ടി, അങ്ങു ചെയ്ത പ്രവൃത്തികൾ
അവർ ഞങ്ങൾക്കു വിവരിച്ചുതന്നിട്ടുണ്ട്; അതു ഞങ്ങൾ കേട്ടിട്ടുമുണ്ട്.
2അവരെ നട്ടുപിടിപ്പിക്കാൻഅവിടുന്നു സ്വന്തം കരത്താൽജനതകളെ പുറത്താക്കി;
അവർക്ക് ഇടം നൽകാൻ അവിടുന്നുരാജ്യങ്ങളെ പീഡിപ്പിച്ചു.
3വാളുകൊണ്ടല്ല അവർ നാടു പിടിച്ചടക്കിയത്;
കരബലംകൊണ്ടല്ല അവർ വിജയംവരിച്ചത്;
അവിടുത്തെ വലത്തുകൈയും ഭുജവുംമുഖപ്രകാശവും കൊണ്ടത്രേ;
അങ്ങ് അവരിൽ പ്രസാദിച്ചു.
4അവിടുന്നാണ് എന്റെ രാജാവും ദൈവവും;
അവിടുന്നാണു യാക്കോബിനുവിജയങ്ങൾ നൽകുന്നത്.
5അങ്ങയുടെ സഹായത്താൽ ശത്രുക്കളെഞങ്ങൾ തള്ളിവീഴ്ത്തുന്നു;
ഞങ്ങളെ ആക്രമിക്കുന്നവരെഞങ്ങൾ അങ്ങയുടെ നാമം വിളിച്ചുചവിട്ടിമെതിക്കുന്നു.
6വില്ലിലല്ല ഞാൻ ശരണംവച്ചത്;
വാളിന് എന്നെ രക്ഷിക്കാൻകഴിയുകയുമില്ല.
7എന്നാൽ, അവിടുന്നു ഞങ്ങളെശത്രുക്കളിൽനിന്നു രക്ഷിച്ചു;
ഞങ്ങളെ വെറുക്കുന്നവരെ സംഭ്രമിപ്പിച്ചു.
8ഞങ്ങൾ ദൈവത്തിൽ നിരന്തരംഅഭിമാനംകൊണ്ടു;
അങ്ങയുടെ നാമത്തിനു ഞങ്ങൾഎന്നും നന്ദി പറയും.
9എന്നിട്ടും അവിടുന്നു ഞങ്ങളെതള്ളിക്കളയുകയുംഅപമാനത്തിലാഴ്ത്തുകയും ചെയ്തു;
ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല.
10ശത്രുവിന്റെ മുൻപിൽ തോറ്റോടാൻഅവിടുന്നു ഞങ്ങൾക്കിടവരുത്തി;
അവർ ഞങ്ങളെ കൊള്ളയടിച്ചു.
11അവിടുന്നു ഞങ്ങളെ കൊല്ലാനുള്ളആടുകളെപ്പോലെയാക്കി;
ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചു.
12അവിടുന്നു സ്വന്തം ജനത്തെതുച്ഛവിലയ്ക്കു വിറ്റു;അവിടുന്ന് അവർക്കു വിലകൽപിച്ചില്ല.
13അവിടുന്നു ഞങ്ങളെ അയൽക്കാർക്ക്അപമാനപാത്രവും,ചുറ്റുമുള്ളവർക്കു നിന്ദാവിഷയവുംപരിഹാസപാത്രവുമാക്കി.
14അവിടുന്നു ഞങ്ങളെജനതകൾക്കിടയിൽ പഴമൊഴിയാക്കി;
രാജ്യങ്ങൾക്കിടയിൽ ഞങ്ങൾ അവഹേളിതരായി.
15ദിവസം മുഴുവൻ എന്റെ അപമാനം എന്റെ മുൻപിലുണ്ട്;
ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്യുന്നു.
16നിന്ദകരുടെയും ദൂഷകരുടെയുംവാക്കുകൾകൊണ്ടും,
ശത്രുവിന്റെയും പ്രതികാരേച്ഛുവിന്റെയും ദർശനംകൊണ്ടും തന്നെ.
17ഞങ്ങൾ അങ്ങയെ മറന്നില്ല;
അങ്ങയുടെ ഉടമ്പടിയോട്അവിശ്വസ്തത കാണിച്ചില്ല;എന്നിട്ടും ഇതു ഞങ്ങൾക്കു സംഭവിച്ചു.
18ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ
ഞങ്ങളുടെ കാലടികൾ അങ്ങയുടെ വഴി വിട്ടുമാറുകയോ ചെയ്തില്ല.
19എന്നിട്ടും അവിടുന്നു ഞങ്ങളെകുറുനരികളുടെ സങ്കേതത്തിൽചിതറിക്കുകയും
കൂരിരുട്ടുകൊണ്ടു ഞങ്ങളെമൂടുകയും ചെയ്തു.
20ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ മറക്കുകയോ അന്യദേവന്റെ മുൻപിൽ കൈകൾ വിരിച്ചു നിൽക്കുകയോ ചെയ്തിരുന്നെങ്കിൽ,
21അതു ദൈവത്തിന്റെ കണ്ണിൽപ്പെടാതിരിക്കുമോ?
ഹൃദയരഹസ്യങ്ങൾ അവിടുത്തേക്ക്അറിയാമല്ലോ.
22ഞങ്ങൾ അങ്ങയെപ്രതിഎല്ലായ്പ്പോഴും വധിക്കപ്പെടുന്നു;
അറക്കാനുള്ള ആടുകളായിഞങ്ങൾ കരുതപ്പെടുന്നു.
23കർത്താവേ, ഉണർന്നെഴുന്നേൽക്കണമേ!അവിടുന്ന് ഉറങ്ങുന്നതെന്ത്?
ഉണരണമേ! എന്നേക്കുമായിഞങ്ങളെ തള്ളിക്കളയരുതേ!
24അവിടുന്നു മുഖം മറയ്ക്കുന്നതെന്ത്?
ഞങ്ങൾ ഏൽക്കുന്ന പീഡനങ്ങളുംമർദനങ്ങളും അവിടുന്നുമറക്കുന്നതെന്ത്?
25ഞങ്ങൾ പൂഴിയോളം താണിരിക്കുന്നു;
ഞങ്ങളുടെ ശരീരം നിലംപറ്റിയിരിക്കുന്നു.
26ഉണർന്നു ഞങ്ങളുടെ സഹായത്തിനു വരണമേ! അവിടുത്തെ കാരുണ്യത്തെപ്രതിഞങ്ങളെ മോചിപ്പിക്കണമേ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്