Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 60

അധ്യായങ്ങൾ

തോൽപിക്കപ്പെട്ട ജനതയുടെ വിലാപം

1
ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു,
ഞങ്ങളുടെ പ്രതിരോധനിരകൾ തകർത്തു;
അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്ഷിക്കണമേ!
2അവിടുന്നു ഭൂമിയെ വിറപ്പിച്ചു,അവിടുന്ന് അതിനെ പിളർന്നു.
അതിന്റെ വിള്ളലുകൾ നികത്തണമേ!അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു.
3അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.
4വില്ലിൽനിന്ന് ഓടിയകലാൻ തൻെറ ഭക്തർക്ക്
അടയാളമായി അവിടുന്ന് ഒരു കൊടി ഉയർത്തി.
5ഞങ്ങളുടെ പ്രാർഥന കേട്ട്അങ്ങയുടെ വലത്തുകൈയാൽഞങ്ങളെ രക്ഷിക്കണമേ!
അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ!
6ദൈവം തൻെറ വിശുദ്ധ മന്ദിരത്തിൽനിന്ന് അരുളിച്ചെയ്തു:
ആനന്ദപൂർവം ഞാൻ ഷെക്കെമിനെവിഭജിക്കുകയും സുക്കോത്തു
താഴ്വര അളന്നുതിരിക്കുകയും ചെയ്യും.
7ഗിലയാദ് എൻേറതാണ്,മനാസ്സെയും എൻേറതു തന്നെ;
എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.
8മൊവാബ് എന്റെ ക്ഷാളനപാത്രം;
ഏദോമിൽ ഞാൻ എന്റെ പാദുകം
അഴിച്ചുവയ്ക്കും;
ഫിലിസ്ത്യയുടെമേൽ ഞാൻ വിജയഘോഷം മുഴക്കും.
9സുരക്ഷിത നഗരത്തിലേക്ക്ആര് എന്നെ നയിക്കും?
ഏദോമിലേക്ക് ആര് എന്നെ കൊണ്ടുപോകും?
10ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ?
അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ.
11ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ!
മനുഷ്യന്റെ സഹായം വ്യർഥമാണ്.
12ദൈവത്തോടൊത്തു ഞങ്ങൾധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെചവിട്ടിമെതിക്കുന്നത്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്