Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 67

അധ്യായങ്ങൾ

ദൈവത്തിൻെറ രക്ഷാകര ശക്തി

1
ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തൻെറ പ്രീതിനമ്മുടെമേൽ ചൊരിയുമാറാകട്ടെ!
2അങ്ങയുടെ വഴി ഭൂമിയിലും
അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ.
3ദൈവമേ, ജനതകൾ അങ്ങയെപ്രകീർത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
4ജനതകളെല്ലാം ആഹ്ളാദിക്കുകയുംആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂർവം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
5ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
6ഭൂമി അതിന്റെ വിളവു നൽകി,
ദൈവം, നമ്മുടെ ദൈവം, നമ്മെഅനുഗ്രഹിച്ചു.
7അവിടുന്നു നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവൻ അവിടുത്തെ ഭയപ്പെടട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്