Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 142

അധ്യായങ്ങൾ

പരിത്യക്തൻെറ പ്രാർഥന

1
ഞാൻ ഉച്ചത്തിൽ കർത്താവിനെവിളിച്ചപേക്ഷിക്കുന്നു;
ശബ്ദമുയർത്തി ഞാൻ കർത്താവിനോടുയാചിക്കുന്നു.
2അവിടുത്തെ സന്നിധിയിൽ ഞാൻ എന്റെ ആവലാതികൾ ചൊരിയുന്നു;
എന്റെ ദുരിതങ്ങൾ ഞാൻ അവിടുത്തെ മുൻപിൽ നിരത്തുന്നു.
3ഞാൻ തളരുമ്പോൾ എന്റെ വഴിഅങ്ങ് അറിയുന്നു;
ഞാൻ നടക്കുന്ന വഴിയിൽ അവരെനിക്കുകെണിവച്ചിരിക്കുന്നു,
4വലത്തുവശത്തേക്കു നോക്കിഞാൻ കാത്തിരിക്കുന്നു;
എന്നാൽ, ആരും എന്നെ ശ്രദ്ധിക്കുന്നില്ല;
ഒരു രക്ഷാകേന്ദ്രവും എനിക്ക്അവശേഷിക്കുന്നില്ല;
ആരും എന്നെ പരിഗണിക്കുന്നുമില്ല.
5കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
അങ്ങാണ് എന്റെ അഭയം,
ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം, എന്നു ഞാൻ പറഞ്ഞു.
6എന്റെ നിലവിളി ശ്രദ്ധിക്കണമേ;
എന്തെന്നാൽ, ഞാൻ അങ്ങേയറ്റംതകർക്കപ്പെട്ടിരിക്കുന്നു; പീഡിപ്പിക്കുന്നവരിൽനിന്ന് എന്നെ രക്ഷിക്കണമേ!
അവർ എന്റെ ശക്തിക്ക് അതീതരാണ്.
7തടവറയിൽനിന്ന് എന്നെ മേചിപ്പിക്കണമേ! ഞാൻ അങ്ങയുടെ നാമത്തിനു നന്ദിപറയട്ടെ!
നീതിമാൻമാർ എന്റെ ചുറ്റും സമ്മേളിക്കും;
എന്തെന്നാൽ, അവിടുന്ന് എന്നോടുദയ കാണിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്