Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 32

അധ്യായങ്ങൾ

മാപ്പുലഭിച്ചവൻെറ ആനന്ദം

1
അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കുമോചനവും ലഭിച്ചവൻ ഭാഗ്യവാൻ.
2കർത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തിൽ വഞ്ചനയില്ലാത്ത വനും ഭാഗ്യവാൻ.
3ഞാൻ പാപങ്ങൾ ഏറ്റു പറയാതിരുന്നപ്പോൾ ദിവസം മുഴുവൻ കരഞ്ഞ്
എന്റെ ശരീരം ക്ഷയിച്ചുപോയി.
4രാവുംപകലും അങ്ങയുടെ കരം എന്റെ മേൽ പതിച്ചിരുന്നു;
വേനൽക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി.
5എന്റെ പാപം അവിടുത്തോടുഞാൻ ഏറ്റു പറഞ്ഞു;
എന്റെ അകൃത്യം ഞാൻ മറച്ചുവച്ചില്ല;
എന്റെ അതിക്രമങ്ങൾ കർത്താവിനോടു ഞാൻ ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു;
അപ്പോൾ എന്റെ പാപം അവിടുന്നു ക്ഷമിച്ചു.
6ആകയാൽ, sൈദവഭക്തർ ആപത്തിൽഅവിടുത്തോടു പ്രാർഥിക്കട്ടെ;
കഷ്ടത കരകവിഞ്ഞ് ഒഴുകിയാലുംഅത് അവരെ സമീപിക്കുകയില്ല.
7അവിടുന്ന് എന്റെ അഭയസങ്കേതമാണ്;
അനർഥങ്ങളിൽനിന്ന്അവിടുന്നെന്നെ രക്ഷിക്കുന്നു;
രക്ഷകൊണ്ട് എന്നെ പൊതിയുന്നു.
8ഞാൻ നിന്നെ ഉപദേശിക്കാം,
നീ നടക്കേണ്ട വഴി കാണിച്ചുതരാം;
ഞാൻ നിന്റെ മേൽ ദൃഷ്ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
9നീ കുതിരയെയും കോവർകഴുതയെയുംപോലെബുദ്ധിയില്ലാത്തവനാകരുത്;
കടിഞ്ഞാൺ കൊണ്ടു നിയന്ത്രിച്ചില്ലെങ്കിൽ അവ നിന്റെ വരുതിയിൽ നിൽക്കുകയില്ല.
10ദുഷ്ടർ അനുഭവിക്കേണ്ട വേദനകൾ വളരെയാണ്;
കർത്താവിൽ ആശ്രയിക്കുന്നവനെഅവിടുത്തെ സ്നേഹം വലയംചെയ്യും.
11നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ, പരമാർഥഹൃദയരേ, ആഹ്ളാദിച്ച്ആർത്തുവിളിക്കുവിൻ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്