സങ്കീർത്തനങ്ങൾ 76
അധ്യായങ്ങൾ
ജേതാവായ ദൈവം
1
ദൈവം യൂദായിൽ പ്രസിദ്ധനാണ്;
ഇസ്രായേലിൽ അവിടുത്തെനാമംമഹനീയവുമാണ്.
ദൈവം യൂദായിൽ പ്രസിദ്ധനാണ്;
ഇസ്രായേലിൽ അവിടുത്തെനാമംമഹനീയവുമാണ്.
2അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു.
3അവിടെ വച്ച് അവിടുന്ന്, മിന്നൽപോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു.
4അങ്ങു മഹത്വപൂർണനാകുന്നു;
ശാശ്വതശൈലങ്ങളെക്കാൾ അങ്ങുപ്രതാപവാനാണ്.
ശാശ്വതശൈലങ്ങളെക്കാൾ അങ്ങുപ്രതാപവാനാണ്.
5ധീരരുടെ കൊള്ളമുതൽ അവരിൽനിന്നു കവർന്നെടുത്തു; അവർ നിദ്രയിലാണ്ടു;
യോദ്ധാക്കൾക്കു കൈയുയർത്താൻകഴിയാതെപോയി.
യോദ്ധാക്കൾക്കു കൈയുയർത്താൻകഴിയാതെപോയി.
6 യാക്കോബിൻെറ ദൈവമേ, അങ്ങ്ശാസിച്ചപ്പോൾ കുതിരയുംകുതിരക്കാരനും നടുങ്ങി നിലംപതിച്ചു.
7അങ്ങു ഭീതിദനാണ്; അങ്ങയുടെ കോപം ഉജ്ജ്വലിച്ചാൽ പിന്നെ ആർക്ക് അങ്ങയുടെ മുൻപിൽ നിൽക്കാൻ കഴിയും?
8ആകാശത്തിൽ നിന്ന് അങ്ങു വിധി പ്രസ്താവിച്ചു;
9നീതി സ്ഥാപിക്കാൻ, ഭൂമിയിലെ എല്ലാപീഡിതരെയും രക്ഷിക്കാൻ,
അവിടുന്ന് എഴുന്നേറ്റപ്പോൾഭൂമി ഭയന്നു സ്തംഭിച്ചുപോയി.
അവിടുന്ന് എഴുന്നേറ്റപ്പോൾഭൂമി ഭയന്നു സ്തംഭിച്ചുപോയി.
10മനുഷ്യന്റെ ക്രോധംപോലും അങ്ങേക്കു സ്തുതിയായി പരിണമിക്കും;
അതിൽനിന്നു രക്ഷപെടുന്നവർ അങ്ങയുടെ ചുറ്റും ചേർന്നു നിൽക്കും.
അതിൽനിന്നു രക്ഷപെടുന്നവർ അങ്ങയുടെ ചുറ്റും ചേർന്നു നിൽക്കും.
11നിങ്ങളുടെ ദൈവമായ കർത്താവിനു നേർച്ചകൾ
നേരുകയും അവനിറവേറ്റുകയുംചെയ്യുവിൻ; ചുറ്റുമുള്ളവർ ഭീതിദനായ
അവിടുത്തേക്കു കാഴ്ചകൾ കൊണ്ടുവരട്ടെ.
നേരുകയും അവനിറവേറ്റുകയുംചെയ്യുവിൻ; ചുറ്റുമുള്ളവർ ഭീതിദനായ
അവിടുത്തേക്കു കാഴ്ചകൾ കൊണ്ടുവരട്ടെ.
12അവിടുന്നു പ്രഭുക്കൻമാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കൻമാർക്ക് അവിടുന്നു ഭയകാരണമാണ്.