സങ്കീർത്തനങ്ങൾ 50
അധ്യായങ്ങൾ
കൃതജ്ഞതയഥാർഥ ബലി
1
കർത്താവായ ദൈവം,
ശക്തനായവൻ, സംസാരിക്കുന്നു;
കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ളഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.
കർത്താവായ ദൈവം,
ശക്തനായവൻ, സംസാരിക്കുന്നു;
കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ളഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.
2സൗന്ദര്യത്തികവായ സീയോനിൽനിന്നുദൈവം പ്രകാശിക്കുന്നു.
നമ്മുടെ ദൈവം വരുന്നു,
അവിടുന്നു മൗനമായിരിക്കുകയില്ല.
നമ്മുടെ ദൈവം വരുന്നു,
അവിടുന്നു മൗനമായിരിക്കുകയില്ല.
3അവിടുത്തെ മുൻപിൽ സംഹാരാഗ്നിയുണ്ട്;
അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു.
അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു.
4തൻെറ ജനത്തെ വിധിക്കാൻ അവിടുന്ന്ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5ബലിയർപ്പണത്തോടെ എന്നോട്ഉടമ്പടിചെയ്തിട്ടുള്ള
എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ.
എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിൻ.
6ആകാശം അവിടുത്തെനീതിയെഉദ്ഘോഷിക്കുന്നു;
ദൈവം തന്നെയാണു വിധികർത്താവ്.
ദൈവം തന്നെയാണു വിധികർത്താവ്.
7എന്റെ ജനമേ, കേൾക്കുവിൻ,ഞാൻ ഇതാ, സംസാരിക്കുന്നു;
ഇസ്രായേലേ, ഞാൻ നിനക്കെതിരേസാക്ഷ്യം നൽകും;
ഞാനാണു ദൈവം, നിന്റെ ദൈവം.
ഇസ്രായേലേ, ഞാൻ നിനക്കെതിരേസാക്ഷ്യം നൽകും;
ഞാനാണു ദൈവം, നിന്റെ ദൈവം.
8നിന്റെ ബലികളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികൾ നിരന്തരം എന്റെ മുൻപിലുണ്ട്.
നിന്റെ ദഹനബലികൾ നിരന്തരം എന്റെ മുൻപിലുണ്ട്.
9നിന്റെ വീട്ടിൽനിന്നു കാളയെയോനിൻെറ ആട്ടിൻപറ്റത്തിൽനിന്നുമുട്ടാടിനെയോ ഞാൻ സ്വീകരിക്കുകയില്ല.
10വനത്തിലെ സർവമൃഗങ്ങളുംകുന്നുകളിലെ ആയിരക്കണക്കിനുകന്നുകാലികളും എൻേറതാണ്.
11ആകാശത്തിലെ പറവകളെ ഞാൻ അറിയുന്നു;
വയലിൽ ചരിക്കുന്നവയെല്ലാം എൻേറതാണ്.
വയലിൽ ചരിക്കുന്നവയെല്ലാം എൻേറതാണ്.
12എനിക്കു വിശന്നാൽഞാൻ നിന്നോടു പറയുകയില്ല;
ലോകവും അതിലുള്ളസമസ്തവും എൻേറതാണ്.
ലോകവും അതിലുള്ളസമസ്തവും എൻേറതാണ്.
13ഞാൻ കാളകളുടെ മാംസം തിന്നുമോ?
ആടുകളുടെ രക്തം കുടിക്കുമോ?
ആടുകളുടെ രക്തം കുടിക്കുമോ?
14കൃതജ്ഞതയായിരിക്കട്ടെനീ ദൈവത്തിനർപ്പിക്കുന്ന ബലി;
അത്യുന്നതനുള്ള നിന്റെ
നേർച്ചകൾ നിറവേറ്റുക.
അത്യുന്നതനുള്ള നിന്റെ
നേർച്ചകൾ നിറവേറ്റുക.
15അനർഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക;
ഞാൻ നിന്നെ മോചിപ്പിക്കും;
നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
ഞാൻ നിന്നെ മോചിപ്പിക്കും;
നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16എന്നാൽ ദുഷ്ടനോടു ദൈവം പറയുന്നു:
എന്റെ നിയമങ്ങൾ ഉരുവിടാനോ
എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?
എന്റെ നിയമങ്ങൾ ഉരുവിടാനോ
എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം?
17നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെനീ അവഗണിക്കുന്നു.
എന്റെ വചനത്തെനീ അവഗണിക്കുന്നു.
18കള്ളനെ കണ്ടാൽ നീ അവനോടു കൂട്ടുചേരും.
വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു.
വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു.
19നിന്റെ വായ് നീ തിൻമയ്ക്കുതുറന്നിട്ടിരിക്കുന്നു.
നിന്റെ നാവു വഞ്ചനയ്ക്കു രൂപം നൽകുന്നു.
നിന്റെ നാവു വഞ്ചനയ്ക്കു രൂപം നൽകുന്നു.
20നീ നിന്റെ സഹോദരനെതിരായിസംസാരിച്ചുകൊണ്ടിരിക്കുന്നു;
സ്വന്തം സഹോദരനെതിരേ നീഅപവാദം പരത്തുന്നു.
സ്വന്തം സഹോദരനെതിരേ നീഅപവാദം പരത്തുന്നു.
21നീ ഇതെല്ലാം ചെയ്തിട്ടും ഞാൻ മൗനംദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനുംഎന്നു നീ കരുതി;
എന്നാൽ ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു;
നിന്റെ മുൻപിൽ ഞാൻ കുറ്റങ്ങൾനിരത്തിവയ്ക്കുന്നു.
നിന്നെപ്പോലെയാണു ഞാനുംഎന്നു നീ കരുതി;
എന്നാൽ ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു;
നിന്റെ മുൻപിൽ ഞാൻ കുറ്റങ്ങൾനിരത്തിവയ്ക്കുന്നു.
22ദൈവത്തെ മറക്കുന്നവരേ,ഓർമയിലിരിക്കട്ടെ!
അല്ലെങ്കിൽ, ഞാൻ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല.
അല്ലെങ്കിൽ, ഞാൻ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല.
23ബലിയായി കൃതജ്ഞത അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു; നേരായ മാർഗത്തിൽ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷഞാൻ കാണിച്ചുകൊടുക്കും.