Menu
2 Thessalonians

2 തെസലോനിക്കാ

അധ്യായങ്ങൾ

ആമുഖം

"

പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയിൽ, എ.ഡി. 49-നോടടുത്ത്, തെസലോനിക്കസന്ദർശിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സിൽവാനോസും തിമോത്തേയോസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു ( 1 തെസ.1,1,5-8; 2, 1-4; 3, 1-16). വിശ്വാസം സ്വീകരിച്ച തെസലോനിക്കാക്കാരിൽ ഭൂരിഭാഗവും യഹൂദരായിരുന്നില്ല.

വിജാതീയരുടെയിടയിൽ പൗലോസിനുണ്ടായ നേട്ടത്തിൽ യഹൂദർ അസൂയാലുക്കളായി. അവരുടെ എതിർപ്പുമൂലം പൗലോസിനും കൂട്ടുകാർക്കും തെസലോനിക്കാ വിടേണ്ടിവന്നു. ആഥൻസിലെത്തിയതിനുശേഷം പൗലോസ് തെസലോനിക്കായിലെ സഭയെ സംബന്ധിച്ചവിവരങ്ങളറിയാൻ, തിമോത്തിയോസിനെ അങ്ങോട്ടയച്ചു. പൗലോസ്യാത്ര തുടർന്നു കോറിന്തോസിലെത്തിയപ്പോഴേക്കും തിമോത്തിയോസും അവിടെ എത്തിച്ചേർന്നു. തെസലോനിക്കായിലെ സഭയ്ക്കുണ്ടായ വളർച്ചയെക്കുറിച്ചും യഹൂദരിൽ നിന്ന് അവർ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം പൗലോസിനെ ധരിപ്പിച്ചു. ഈ സന്ദർഭത്തിൽ(എ.ഡി. 51-ൽ) കോറിന്തോസിൽവച്ചായിരിക്കണം പൗലോസ് തെസലോനിക്കാർക്കുള്ള ഒന്നാം ലേഖനം എഴുതിയത്.

തന്റെ പ്രേഷിതപ്രവർത്തനങ്ങളുടെ ഫലമായി തെസലോനിക്കാക്കാരിൽ വളർന്നുവന്നവിശ്വാസവും സ്നേഹവും പൗലോസ് കൃതജ്ഞതാപൂർവം അനുസ്മരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു(1, 2-3, 13). ക്രിസ്തുവിന്റെ പ്രത്യാഗമനത്തിനു മുൻപ് മരിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് അവരുന്നയിച്ചിരുന്ന സംശയത്തിനും പൗലോസ് ഉത്തരം നൽകുന്നുണ്ട് ( 4,13; 5, 11).

ഒന്നാം ലേഖനത്തിൽ പരാമർശിക്കുന്ന സാഹചര്യങ്ങൾ ഏറെക്കുറെ നിലവിലിരിക്കെത്തന്നെ എഴുതിയതാവണം രണ്ടാംലേഖനവും ക്രിസ്തുവിന്റെ പ്രത്യാഗമനം ആസന്നഭാവിയിലായിരിക്കുമെന്നു വ്യാജപ്രബോധകർ പ്രചരിപ്പിച്ച തെറ്റായ ധാരണ തിരുത്താനാണു പ്രധാനമായും പൗലോസ് ഈ ലേഖനമെഴുതിയത്(3, 6-12). എന്നാൽ ക്രിസ്തുവിന്റെ ആഗമനസമയമായിട്ടില്ല; അവസാനനാളുകളിൽ തിൻമ ശക്തിപ്രാപിക്കും; ക്രിസ്തുവൈരി പ്രത്യക്ഷപ്പെടും; ക്രിസ്തുവിന്റെ പ്രത്യാഗമനത്തിൽ അവൻ നശിപ്പിക്കപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങൾ (3, 13-18) പൗലോസ് അവരെ അനുസ്മരിപ്പിക്കുന്നു.

"

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്