Menu
2 Peter

2 പത്രോസ്

അധ്യായങ്ങൾ

ആമുഖം

"പൗലോസിന്റെ ലേഖനങ്ങൾക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങൾകൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രതേ്യക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങൾ. ഇക്കാരണത്താൽ ഇവ കാതോലികാ ലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. പത്രോസിന്റെ ലേഖനങ്ങൾ

പത്രോസ് തന്നെയാണ് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന രണ്ടു ലേഖനങ്ങളുടെയും രചയിതാവ് എന്നതിന് പുരാതന സാക്ഷ്യങ്ങളുണ്ടെങ്കിലും, ഒന്നാമത്തേതിന്റെ രചനയിൽ യേശുവിന്റെ പീഢാനുഭവത്തിന് ദൃക്സാക്ഷിയല്ലാത്ത ഒരാൾകൂടി സഹായിച്ചിട്ടുണ്ട് എന്നു സംശയിക്കപ്പെടുന്നു. താരതമേ്യന മെച്ചമേറിയ ഗ്രീക്ക് ഭാഷ ഉപയോഗിക്കുന്ന ഈ സഹായി പൗലോസിന്റെ ശിഷ്യനായിരുന്ന സിൽവാനോസ് ആയിരിക്കാനാണ് കൂടുതൽ സാക്ഷ്യത. ഈ ലേഖനത്തിന് ആശയാവിഷ്കരണത്തിൽ പൗലോസിന്റെ ലേഖനങ്ങളോടുള്ള സാധർമ്യം ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു. രണ്ടാമത്തെ ലേഖനത്തിന്റെ കർത്താവ് പത്രോസ് തന്നെയാണെന്ന് എക്കാലവും വിശ്വസിച്ചുപോന്നിട്ടുള്ളതാണ്.

എ.ഡി. 67വനു മുൻപ് എഴുതപ്പെട്ട ഒന്നാമത്തെ ലേഖനം, ഏഷ്യാ മൈനറിൽ ചിതറി പാർത്തിരുന്ന യഹൂദക്രിസ്ത്യാനികളെ, അവർക്ക് അനുഭവിക്കേണ്ടിവന്ന നിന്ദനങ്ങളിലും പീഢനങ്ങളിലും ആശ്വസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി എഴുതിയതാണ് (2, 12വ15; 4, 3വ4, 14വ15). പീഢനങ്ങളിൽ പ്രത്യാശ പ്രദാനം ചെയ്യുന്നതാണ് യേശുക്രിസ്തു നൽകിയ മാതൃകയും അവന്റെ ഉതഥാനവും പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനവും. പരീക്ഷകളിൽ ദൃഡചിത്തരായിരിക്കുകയും വിശ്വാസത്തെപ്രതിയുള്ള സഹനങ്ങളിൽ ദീർഘക്ഷമ പ്രകടിപ്പിക്കുകയും സമൂഹമധ്യത്തിൽ വിശുദ്ധരായി ജീവിക്കുകയും ചെയ്യുക ആവശ്യമാണ് (2, 11; 4, 19).

രണ്ടാമത്തെ ലേഖനത്തിന്റെ ഉദ്ദേശ്യം സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർക്കെതിരെയും അവർ മൂലമുണ്ടാകുന്നതിന്മകൾക്കെതിരെയും വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് (2,1- 22). ദൈവത്തെയും ക്രിസ്ത്യാനികളെയുംകുറിച്ച് ദൃക്സാക്ഷികൾ നൽകിയയഥാർതഥമായ അറിവിൽ ഉറച്ചു നിൽക്കുക (1, 3-21), ക്രിസ്തുവിന്റെ പ്രത്യാഗമനം സംഭവിക്കില്ലെന്ന് പഠിപ്പിക്കുന്നവരെ ശ്രദ്ധിക്കാതിരിക്കുക; ജലപ്രളയകാലത്ത് ലോകത്തിനുണ്ടായ നാശംപോലെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസം ലോകം അഗ്നിയാൽ നശിപ്പിക്കപ്പെടും; അതു വിധിയുടെ ദിവസമായിരിക്കും; ആദിവസത്തിനായി ഒരുങ്ങിയിരിക്കുക (3, 1-18), എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ഈ ലേഖനത്തിലൂടെ പത്രോസ് നൽകുന്നത്.

"

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്