Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 93

അധ്യായങ്ങൾ

കർത്താവു വാഴുന്നു

1കർത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു;
അവിടുന്നു ശക്തികൊണ്ട്അരമുറുക്കിയിരിക്കുന്നു;
ലോകം സുസ്ഥാപിതമായിരിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല.
2അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
3കർത്താവേ, പ്രവാഹങ്ങൾ ഉയരുന്നു;
പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;
പ്രവാഹങ്ങൾ ആർത്തിരമ്പുന്നു.
4സമുദ്രങ്ങളുടെ ഗർജനങ്ങളെയും
ഉയരുന്നതിരമാലകളെയുംകാൾകർത്താവു ശക്തനാണ്.
5അങ്ങയുടെ കൽപന വിശ്വാസ്യവും അലംഘനീയവുമാണ്; കർത്താവേ, പരിശുദ്ധി അങ്ങയുടെആലയത്തിന് എന്നേക്കും യോജിച്ചതാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്