സങ്കീർത്തനങ്ങൾ 147
അധ്യായങ്ങൾ
സർവശക്തനായ ദൈവം
1കർത്താവിനെ സ്തുതിക്കുവിൻ;
നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ.
നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ.
2കർത്താവു ജറുസലെമിനെ പണിതുയർത്തുന്നു;
ഇസ്രായേലിൽനിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
ഇസ്രായേലിൽനിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
3അവിടുന്നു ഹൃദയം തകർന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു.
4അവിടുന്നു നക്ഷത്രങ്ങളുടെഎണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു.
5നമ്മുടെ കർത്താവു വലിയവനുംകരുത്തുറ്റവനുമാണ്;
അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
6കർത്താവ് എളിയവരെ ഉയർത്തുന്നു;ദുഷ്ടരെ തറപറ്റിക്കുന്നു.
7കർത്താവിനു കൃതജ്ഞതാഗാനംആലപിക്കുവിൻ; കിന്നരം മീട്ടിനമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ.
8അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നു;
ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു;
അവിടുന്നു മലകളിൽ പുല്ലു മുളപ്പിക്കുന്നു.
ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു;
അവിടുന്നു മലകളിൽ പുല്ലു മുളപ്പിക്കുന്നു.
9മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അവിടുന്ന് ആഹാരം കൊടുക്കുന്നു.
10പടക്കുതിരയുടെ ബലത്തിൽഅവിടുന്നു സന്തോഷിക്കുന്നില്ല;
ഓട്ടക്കാരൻെറ ശീഘ്രതയിൽഅവിടുന്നു പ്രസാദിക്കുന്നില്ല.
ഓട്ടക്കാരൻെറ ശീഘ്രതയിൽഅവിടുന്നു പ്രസാദിക്കുന്നില്ല.
11തന്നെ ഭയപ്പെടുകയും തൻെറ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണുകർത്താവു പ്രസാദിക്കുന്നത്.
12ജറുസലെമേ, കർത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
13നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾഅവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു.
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു.
14അവിടുന്നു നിന്റെ അതിർത്തികളിൽസമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെതൃപ്തയാക്കുന്നു.
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെതൃപ്തയാക്കുന്നു.
15അവിടുന്നു ഭൂമിയിലേക്കുകൽപന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.
അവിടുത്തെ വചനം പാഞ്ഞു വരുന്നു.
16അവിടുന്ന് ആട്ടിൻരോമംപോലെമഞ്ഞുപെയ്യിക്കുന്നു;
ചാരംപോലെ ഹിമധൂളി വിതറുന്നു.
ചാരംപോലെ ഹിമധൂളി വിതറുന്നു.
17അവിടുന്ന് അപ്പക്കഷണംപോലെആലിപ്പഴം പൊഴിക്കുന്നു;
അവിടുന്ന് അയയ്ക്കുന്നതണുപ്പ്ആർക്കു സഹിക്കാനാവും?
അവിടുന്ന് അയയ്ക്കുന്നതണുപ്പ്ആർക്കു സഹിക്കാനാവും?
18അവിടുന്നു കൽപന അയച്ച്അതിനെ ഉരുക്കിക്കളയുന്നു;
അവിടുന്നു കാറ്റിനെ അയയ്ക്കുമ്പോൾജലം ഒഴുകിപ്പോകുന്നു.
അവിടുന്നു കാറ്റിനെ അയയ്ക്കുമ്പോൾജലം ഒഴുകിപ്പോകുന്നു.
19അവിടുന്ന് യാക്കോബിനു തൻെറ കൽപനയും
ഇസ്രായേലിനു തൻെറ ചട്ടങ്ങളുംപ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
ഇസ്രായേലിനു തൻെറ ചട്ടങ്ങളുംപ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
20മറ്റൊരു ജനതയ്ക്കുവേണ്ടിയുംഅവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങൾഅവർക്ക് അജ്ഞാതമാണ്;
കർത്താവിനെ സ്തുതിക്കുവിൻ.
കർത്താവിനെ സ്തുതിക്കുവിൻ.