മർക്കോസ്
അധ്യായങ്ങൾ
ആമുഖം
വിശുദ്ധ മർക്കോസ് എ. ഡി. 65 വ നും 70 വ നും ഇടയ്ക്കു റോമിൽവച്ച് ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. വിശുദ്ധഗ്രന്ഥത്തിൽത്തന്നെയുള്ള സൂചനകളിൽനിന്ന് അദ്ദ്ദേഹം ബാർണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4, 10) പൗലോസിന്റെ ആദ്യത്തെ സുവിശേഷപ്രഘോഷണയാത്രയിൽ സഹായിയും (അപ്പ13, 5; 15, 37വ39) പൗലോസിനോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവനും (കൊളോ 4, 10; ഫിലെ 24) പൗലോസിന്റെയും (2 തിമോ 4, 11) പത്രോസിന്റെയും (1 പത്രോ 5, 13) സഹായികളിലൊരുവനും ആയിരുന്നു എന്നു കാണാം. പലസ്തീനാക്കാരല്ലാത്ത വിജാതീയ ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. വിജാതീയരെ പ്രതേ്യകം ഉദ്ദ്ദേശിച്ചുള്ള വിശദീകരണങ്ങൾ (7, 27; 8, 1വ9; 10, 12; 11, 7; 13, 10) ഈ വസ്തുത സൂചിപ്പിക്കുന്നു. മർക്കോസിന്റെതായ ഒരു പ്രതേ്യക പ്രതിപാദനരീതിയിലാണ് ഈ സുവിശേഷത്തിന്റെ രചന. ക്രിസ്തുവും മനുഷ്യപുത്രനും ദൈവസുതനുമായ യേശുവിന്റെ ആത്മാവിഷ്ക്കരണവും അതിന് അവിടുത്തെ ആദ്യശിഷ്യർ നല്കിയതും ഭാവിശിഷ്യർ നല്കേണ്ടതുമായ പ്രതികരണവും ഇത് ഉൾക്കൊള്ളുന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന ആദ്യവാക്യംതന്നെ ഈ സുവിശേഷത്തിന്റെ രത്നചുരുക്കമാണെന്നു പറയാം. സുവിശേഷത്തിന്റെ പ്രാരംഭത്തിൽ (1, 1വ15), സ്നാപകയോഹന്നാന്റെ ശുശ്രൂഷ, യേശുവിന്റെ ജ്ഞാനസ്നാനം, പ്രലോഭനങ്ങൾ, ഗലീലിയിലേക്കുള്ള തിരിച്ചുവരവ് എന്നീ കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്നു.ആദ്യഭാഗത്തെ (1, 16വ8, 33) മുഖ്യപ്രമേയം, ക്രിസ്തുവും മനുഷ്യപുത്രനും ദൈവപുത്രനുമാണ് യേശു എന്ന ആദിമസഭയുടെ വിശ്വാസത്തിന്റെ ക്രമപ്രവൃദ്ധമായ ആവിഷ്കരണമാണ്. യേശു ആരാണ് എന്ന ചോദ്യമാണ് ഈ ഭാഗത്ത് ആവർത്തിച്ച് ഉന്നയിക്കപ്പെടുന്നത്. പ്രബോധനങ്ങൾ, രോഗശാന്തികൾ, ഭൂതോച്ചാടനങ്ങൾ തുടങ്ങിയവയിലൂടെ താൻ ദൈവപുത്രനാണെന്നും തന്നിലൂടെ ദൈവരാജ്യം ആഗതമായിരിക്കുന്നുവെന്നും യേശു വ്യക്തമാക്കുന്നു. (1,15). പക്ഷേ, യഹൂദർക്കോ (3, 16) ശിഷ്യന്മാർക്കുപോലുമോ ക്രിസ്തുരഹസ്യം പൂർണമായും വെളിവാകുന്നില്ല, എങ്കിലും തന്റെ ശുശ്രൂഷയിലൂടെ താൻ ആരാണെന്നു ഗ്രഹിക്കാനും അതു പരസ്യമായി പ്രഖ്യാപിക്കാനും യേശു ശിഷ്യരെ ഒരുക്കുന്നുണ്ട് (3, 40; 4, 1; 6, 52; 7, 18; 8, 17വ21, 33). ഈ ശ്രമം ഫലമണിയുന്നതാണ്, ഒന്നാംഭാഗം ഉപസംഹരിച്ചുകൊണ്ട് ശിഷ്യപ്രധാനനായ പത്രോസ് നടത്തുന്ന വിശ്വാസപ്രഖ്യാപനം(8, 28). ശിഷ്യത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രണ്ടാംഭാഗത്ത് (8, 31വ16; 8), ആദ്യം ഒരു പീഡാനുഭവപ്രവചനം, ശിഷ്യർക്ക് അത് മനസ്സിലാകാതെ വരുന്നത്, തുടർന്നു ശിഷ്യത്വത്തെപ്പറ്റിയുള്ള ഒരു പ്രബോധനം എന്ന ക്രമത്തിൽ രചിക്കപ്പെട്ട മൂന്നു പീഡാനുഭവപ്രവചനങ്ങളാണു നാം കാണുന്നത് (8, 31വ10, 52). 11വ12 അദ്ധ്യായങ്ങളിൽ യേശുവിന്റെ ജറുസലേംപ്രവേശനം, അവിടെ നിർവ്വഹിച്ച കാര്യങ്ങൾ, യഹൂദരുമായുള്ള സംവാദങ്ങൾ എന്നിവയാണു പ്രതിപാദ്യം.യുഗാന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉപദേശങ്ങളുമാണു 13വാം അദ്ധ്യായത്തിൽ. മറ്റു സുവിശേഷങ്ങളിൽ ഉള്ളതുപോലെ, യേശുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉതഥാനം എന്നിവയുടെ ചരിത്രമാണ് അവസാന അദ്ധ്യായങ്ങളിൽ (14-16) വിവരിക്കപ്പെട്ടിരിക്കുന്നത്.