Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 9

അധ്യായങ്ങൾ

മർദിതൻെറ പ്രത്യാശ

1പൂർണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും;
അവിടുത്തെ അദ്ഭുതപ്രവൃത്തികൾ
ഞാൻ വിവരിക്കും.
2ഞാൻ അങ്ങയിൽ ആഹ്ളാദിച്ചുല്ലസിക്കും;
അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമാലപിക്കും.
3എന്തെന്നാൽ, എന്റെ എതിരാളികൾപിൻതിരിഞ്ഞോടിയപ്പോൾ കാലിടറി വീഴുകയും അങ്ങയുടെ മുൻപിൽ നാശമടയുകയും ചെയ്തു.
4അങ്ങ് എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു;
അങ്ങുന്യായാസനത്തിലിരുന്നുനീതിപൂർവകമായ വിധി പ്രസ്താവിച്ചു.
5അവിടുന്നു ജനതകളെ ശകാരിച്ചു;
അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു;
അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
6ശത്രു നാശക്കൂമ്പാരത്തിൽഅപ്രത്യക്ഷമായിരിക്കുന്നു;
അവരുടെ നഗരങ്ങളെ അങ്ങ്ഉൻമൂലനം ചെയ്തു;
അവരുടെ സ്മരണപോലുംമാഞ്ഞുപോയിരിക്കുന്നു.
7എന്നാൽ, കർത്താവ് എന്നേക്കുമായിസിംഹാസനസ്ഥനായിരിക്കുന്നു;
ന്യായവിധിക്കാണ് അവിടുന്നുസിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
8അവിടുന്നു ലോകത്തെനീതിയോടെ വിധിക്കുന്നു;
അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9കർത്താവു മർദിതരുടെ ശക്തിദുർഗമാണ്;
കഷ്ടകാലത്ത് അവരുടെഅഭയസ്ഥാനവും.
10അങ്ങയുടെ നാമമറിയുന്നവർഅങ്ങിൽ വിശ്വാസമർപ്പിക്കുന്നു;
കർത്താവേ, അങ്ങയെ അനേ്വഷിച്ചവരെഅങ്ങ് ഉപേക്ഷിച്ചിട്ടില്ല.
11സീയോനിൽ വസിക്കുന്ന കർത്താവിനുസ്തോത്രം ആലപിക്കുവിൻ;
അവിടുത്തെ പ്രവൃത്തികളെജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ;
12എന്തെന്നാൽ, രക്തത്തിനു പ്രതികാരം ചെയ്യുന്ന അവിടുന്ന് അവരെ ഓർമിക്കും.
പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
13കർത്താവേ! എന്നോടു കരുണ കാണിക്കണമേ!
മരണകവാടത്തിൽനിന്ന് എന്നെഉദ്ധരിക്കുന്നവനേ,
വൈരികൾമൂലം ഞാൻ സഹിക്കുന്നപീഡകൾ കാണണമേ!
14അങ്ങനെ ഞാൻ അവിടുത്തെസ്തുതികൾ ആലപിക്കട്ടെ!
അങ്ങു നൽകിയ വിമോചനമോർത്തു
സീയോൻപുത്രിയുടെ കവാടങ്ങളിൽഞാൻ സന്തോഷിക്കട്ടെ!
15തങ്ങൾ കുഴിച്ച കുഴിയിൽത്തന്നെജനതകൾ വീണടിഞ്ഞു;
തങ്ങൾ ഒരുക്കിയ കെണിയിൽഅവരുടെതന്നെ പാദങ്ങൾ കുരുങ്ങി.
16കർത്താവു തന്നെത്തന്നെ വെളിപ്പെടുത്തി,
അവിടുന്നുന്യായവിധി നടത്തി,
ദുഷ്ടർ സ്വന്തം കരവേലകളിൽ കുടുങ്ങി.
17ദുഷ്ടർ പാതാളത്തിൽ പതിക്കട്ടെ!
ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.
18ദരിദ്രർ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല;
പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.
19കർത്താവേ, എഴുന്നേൽക്കണമേ!
മനുഷ്യൻ അഹങ്കരിക്കാതിരിക്കട്ടെ!
ജനതകൾ അങ്ങയുടെ സന്നിധിയിൽ വിധിക്കപ്പെടട്ടെ!
20കർത്താവേ, അവരെ ഭയാധീനരാക്കണമേ! തങ്ങൾ വെറും മർത്യരാണെന്നുജനതകൾ മനസ്സിലാക്കട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്