Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 66

അധ്യായങ്ങൾ

കർത്താവിനെ സ്തുതിക്കുവിൻ

1
ഭൂവാസികളേ, ആഹ്ളാദത്തോടെദൈവത്തിന് ആർപ്പുവിളിക്കുവിൻ.
2അവിടുത്തെ നാമത്തിന്റെ മഹത്വംപ്രകീർത്തിക്കുവിൻ;
സ്തുതികളാൽ അവിടുത്തെമഹത്വപ്പെടുത്തുവിൻ.
3അവിടുത്തെ പ്രവൃത്തികൾഎത്ര ഭീതിജനകം!
അങ്ങയുടെ ശക്തിപ്രഭാവത്താൽശത്രുക്കൾ അങ്ങേക്കു കീഴടങ്ങും.
4ഭൂവാസികൾ മുഴുവൻ അവിടുത്തെആരാധിക്കുന്നു,
അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു,
അങ്ങയുടെ നാമത്തിനുസ്തോത്രമാലപിക്കുന്നു.
5ദൈവത്തിന്റെ പ്രവൃത്തികൾ വന്നുകാണുവിൻ,
മനുഷ്യരുടെ ഇടയിൽ അവിടുത്തെപ്രവൃത്തികൾ ഭീതിജനകമാണ്.
6അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവർ അതിലൂടെ നടന്നുനീങ്ങി,
അവിടെ നമ്മൾ ദൈവത്തിൽ സന്തോഷിച്ചു.
7അവിടുന്നു തൻെറ ശക്തിയിൽഎന്നേക്കും വാഴും; അവിടുന്നുജനതകളെ നിരീക്ഷിക്കുന്നു;
കലഹപ്രിയർ അഹങ്കരിക്കാതിരിക്കട്ടെ!
8ജനതകളേ, കർത്താവിനെ വാഴ്്ത്തുവിൻ!
അവിടുത്തെ സ്തുതിക്കുന്നസ്വരം ഉയരട്ടെ!
9അവിടുന്നു നമ്മുടെ ജീവൻകാത്തുപാലിക്കുന്നു;
നമ്മുടെ കാലിടറാൻ അവിടുന്നുസമ്മതിക്കുകയില്ല.
10ദൈവമേ, അങ്ങു ഞങ്ങളെപരീക്ഷിച്ചറിഞ്ഞു;
ഞങ്ങളെ വെള്ളിയെന്നപോലെഅങ്ങു പരിശോധിച്ചു.
11അവിടുന്നു ഞങ്ങളെ വലയിൽ കുടുക്കി;
ഞങ്ങളുടെമേൽ വലിയ ഭാരം ചുമത്തി.
12ശത്രുക്കൾ ഞങ്ങളെ ചവിട്ടിമെതിക്കാൻഅങ്ങ് ഇടയാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലും കൂടികടക്കേണ്ടിവന്നു;
എങ്കിലും അങ്ങു ഞങ്ങളെവിശാലഭൂമിയിൽ കൊണ്ടുവന്നു.
13ദഹനബലിയുമായി ഞാൻ അങ്ങയുടെ ആലയത്തിൽവരും;
അങ്ങയോടുള്ള എന്റെ നേർച്ചകൾഞാൻ നിറവേറ്റും.
14കഷ്ടതയിലായിരുന്നപ്പോൾഎൻെറ നാവുകൊണ്ടുനേർന്നതാണ് അവ.
15കൊഴുത്ത മൃഗങ്ങളെ ദഹനബലിയായിഞാൻ അങ്ങേക്ക് അർപ്പിക്കും;
മുട്ടാടുകളുടെ ബലിയുടെ ധൂമം ഉയരും;
കാളകളെയും ആടുകളെയും ഞാൻ കാഴ്ച അർപ്പിക്കും.
16ദൈവഭക്തരേ, വന്നു കേൾക്കുവിൻ,
അവിടുന്ന് എനിക്കുവേണ്ടിചെയ്തതെല്ലാം ഞാൻ വിവരിക്കാം.
17ഞാൻ അവിടുത്തോട് ഉച്ചത്തിൽവിളിച്ചപേക്ഷിച്ചു;
എന്റെ നാവുകൊണ്ടു ഞാൻ അവിടുത്തെ പുകഴ്ത്തി.
18എന്റെ ഹൃദയത്തിൽ ദുഷ്ടതകുടിയിരുന്നെങ്കിൽ കർത്താവുകേൾക്കുമായിരുന്നില്ല.
19എന്നാൽ, ദൈവം കേട്ടിരിക്കുന്നു;
എന്റെ പ്രാർഥനയുടെ സ്വരംഅവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.
20ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ പ്രാർഥനതള്ളിക്കളഞ്ഞില്ല;
അവിടുത്തെ കാരുണ്യം എന്നിൽനിന്ന്എടുത്തുകളഞ്ഞില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്