സങ്കീർത്തനങ്ങൾ 106
അധ്യായങ്ങൾ
ഇസ്രായേലിൻെറ അവിശ്വസ്തതയും ദൈവത്തിൻെറ കാരുണ്യവും
1കർത്താവിനെ സ്തുതിക്കുവിൻ!കർത്താവിനു നന്ദിപറയുവിൻ!
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കുംനിലനിൽക്കുന്നു.
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കുംനിലനിൽക്കുന്നു.
2കർത്താവിന്റെ അദ്ഭുതകൃത്യങ്ങൾആരു വർണിക്കും? അവിടുത്തെ
അപദാനങ്ങൾ ആരു കീർത്തിക്കും?
അപദാനങ്ങൾ ആരു കീർത്തിക്കും?
3ന്യായം പാലിക്കുകയും നീതിപ്രവർത്തിക്കുകയും ചെയ്യുന്നവർഭാഗ്യവാൻമാർ.
4കർത്താവേ, അവിടുന്നു ജനത്തോടുകാരുണ്യം കാണിക്കുമ്പോൾ എന്നെഓർക്കണമേ!
അവിടുന്ന് അവരെ മോചിപ്പിക്കുമ്പോൾഎന്നെ സഹായിക്കണമേ!
അവിടുന്ന് അവരെ മോചിപ്പിക്കുമ്പോൾഎന്നെ സഹായിക്കണമേ!
5അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെഐശ്വര്യം കാണാൻ എനിക്ക് ഇടയാകട്ടെ!
അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ ഞാൻ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാൻ അഭിമാനം കൊള്ളട്ടെ!
അങ്ങയുടെ ജനത്തിന്റെ സന്തോഷത്തിൽ ഞാൻ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാൻ അഭിമാനം കൊള്ളട്ടെ!
6ഞങ്ങളും ഞങ്ങളുടെ പിതാക്കൻമാരും പാപം ചെയ്തു; ഞങ്ങൾ അനീതി പ്രവർത്തിച്ചു;
ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി.
ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി.
7ഞങ്ങളുടെ പിതാക്കൻമാർ ഈജിപ്തിലായിരുന്നപ്പോൾ, അങ്ങയുടെ അദ്ഭുതങ്ങളെ ഗൗനിച്ചില്ല;അങ്ങയുടെ കാരുണ്യാതിരേകത്തെഅവർ അനുസ്മരിച്ചില്ല;
അവർ ചെങ്കടൽത്തീരത്തുവച്ച്അത്യുന്നതനെതിരേ മത്സരിച്ചു.
അവർ ചെങ്കടൽത്തീരത്തുവച്ച്അത്യുന്നതനെതിരേ മത്സരിച്ചു.
8എന്നിട്ടും അവിടുന്നു തൻെറ മഹാശക്തി വെളിപ്പെടുത്താൻവേണ്ടി തൻെറ നാമത്തെപ്രതി അവരെ രക്ഷിച്ചു.
9അവിടുന്നു ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു. അവിടുന്ന് അവരെ മരുഭൂമിയിലൂടെയെന്നപോലെ ആഴിയിലൂടെ നടത്തി.
10അവിടുന്ന് അവരെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിച്ചു;
വൈരികളുടെ പിടിയിൽനിന്നു വീണ്ടെടുത്തു.
വൈരികളുടെ പിടിയിൽനിന്നു വീണ്ടെടുത്തു.
11വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു;
അവരിലാരും അവശേഷിച്ചില്ല.
അവരിലാരും അവശേഷിച്ചില്ല.
12അപ്പോൾ, അവിടുത്തെ വാക്കുകൾ അവർ വിശ്വസിച്ചു;
13അവർ അവിടുത്തേക്കു സ്തുതിപാടി.
എങ്കിലും, അവർ അവിടുത്തെപ്രവൃത്തികൾ വേഗം മറന്നുകളഞ്ഞു;
അവിടുത്തെ ഉപദേശം തേടിയില്ല.
എങ്കിലും, അവർ അവിടുത്തെപ്രവൃത്തികൾ വേഗം മറന്നുകളഞ്ഞു;
അവിടുത്തെ ഉപദേശം തേടിയില്ല.
14മരുഭൂമിയിൽവച്ച് ആസക്തി അവരെകീഴടക്കി; വിജനപ്രദേശത്തുവച്ച് അവർ ദൈവത്തെ പരീക്ഷിച്ചു;
15അവർ ചോദിച്ചത് അവിടുന്ന് അവർക്കുകൊടുത്തു; എങ്കിലും, അവരുടെയിടയിലേക്കു മാരകരോഗം അയച്ചു.
16ജനം പാളയത്തിൽവച്ചു മോശയുടെയും
കർത്താവിന്റെ വിശുദ്ധനായ അഹറോന്റെയും നേരെ അസൂയാലുക്കളായി;
കർത്താവിന്റെ വിശുദ്ധനായ അഹറോന്റെയും നേരെ അസൂയാലുക്കളായി;
17അപ്പോൾ ഭൂമി പിളർന്നു ദാഥാനെവിഴുങ്ങുകയും, അബീറാമിൻെറ സംഘത്തെ മൂടിക്കളയുകയും ചെയ്തു.
18അവരുടെ സമൂഹത്തിൽ അഗ്നിബാധയുണ്ടായി;
അഗ്നിജ്വാല ദുഷ്ടരെ ദഹിപ്പിച്ചുകളഞ്ഞു.
അഗ്നിജ്വാല ദുഷ്ടരെ ദഹിപ്പിച്ചുകളഞ്ഞു.
19അവർ ഹോറബിൽവച്ചു കാളക്കുട്ടിയഉണ്ടാക്കി; ആ വാർപ്പുവിഗ്രഹത്തെഅവർ ആരാധിച്ചു.
20അങ്ങനെ അവർ ദൈവത്തിനു നൽകേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നൽകി.
21ഈജിപ്തിൽവച്ചു വൻകാര്യങ്ങൾ ചെയ്ത
തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ മറന്നു.
തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ മറന്നു.
22ഹാമിൻെറ നാട്ടിൽവച്ചു വിസ്മയനീയമായ പ്രവൃത്തികളും
ചെങ്കടലിൽവച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവർ വിസ്മരിച്ചു.
ചെങ്കടലിൽവച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവർ വിസ്മരിച്ചു.
23അവരെ നശിപ്പിക്കുമെന്ന് അവിടുന്ന്അരുളിച്ചെയ്തു; അവിടുന്ന്തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി.
അവിടുത്തെ മുൻപിൽനിന്നു തടഞ്ഞില്ലായിരുന്നെങ്കിൽ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
അവിടുത്തെ മുൻപിൽനിന്നു തടഞ്ഞില്ലായിരുന്നെങ്കിൽ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
24അവർ മനോഹരമായ ദേശം നിരസിച്ചു;
അവിടുത്തെ വാഗ്ദാനം വിശ്വസിച്ചില്ല.
അവിടുത്തെ വാഗ്ദാനം വിശ്വസിച്ചില്ല.
25അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു; കർത്താവിന്റെ കൽപന അനുസരിച്ചില്ല.
26മരുഭൂമിയിൽ അവരെ വീഴ്ത്തുമെന്നും,
27അവരുടെ സന്തതികളെജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ
ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി ശപഥം ചെയ്തു.
ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി ശപഥം ചെയ്തു.
28അവർ പെയോറിലെ ബാലിന്റെ അനുയായികളായി; നിർജീവ ദേവൻമാർക്ക് അർപ്പിച്ച ബലിവസ്തുക്കൾ ഭക്ഷിച്ചു.
29അവർ തങ്ങളുടെ പ്രവൃത്തികൾകൊണ്ടു കർത്താവിന്റെ കോപം ജ്വലിപ്പിച്ചു;
അവരുടെയിടയിൽ ഒരു മഹാമാരിപടർന്നുപിടിച്ചു.
അവരുടെയിടയിൽ ഒരു മഹാമാരിപടർന്നുപിടിച്ചു.
30അപ്പോൾ, ഫിനെഹാസ് ഇടപെട്ടു;
അതോടെ മഹാമാരി നിലച്ചു.
അതോടെ മഹാമാരി നിലച്ചു.
31തൻമൂലം, അവൻ തലമുറകളോളം,നീതിമാനായി കരുതപ്പെട്ടു.
32മെരീബാജലാശയത്തിനടുത്തുവച്ച്അവർ അവിടുത്തെ പ്രകോപിപ്പിച്ചു;
അവർമൂലം മോശയ്ക്കും ദോഷമുണ്ടായി.
അവർമൂലം മോശയ്ക്കും ദോഷമുണ്ടായി.
33അവർ അവനു മനോവേദനയുളവാക്കി;
അവൻ വിവേകരഹിതമായി സംസാരിച്ചു.
അവൻ വിവേകരഹിതമായി സംസാരിച്ചു.
34കർത്താവു കൽപിച്ചതുപോലെ അവർജനതകളെ നശിപ്പിച്ചില്ല.
35അവർ അവരോട് ഇടകലർന്ന് അവരുടെആചാരങ്ങൾ ശീലിച്ചു.
36അവരുടെ വിഗ്രഹങ്ങളെ അവർ സേവിച്ചു;
അത് അവർക്കു കെണിയായിത്തീർന്നു.
അത് അവർക്കു കെണിയായിത്തീർന്നു.
37അവർ തങ്ങളുടെ പുത്രീപുത്രൻമാരെ
പിശാചുക്കൾക്കു ബലിയർപ്പിച്ചു.
പിശാചുക്കൾക്കു ബലിയർപ്പിച്ചു.
38അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു;
കാനാനിലെ വിഗ്രഹങ്ങൾക്ക് അവർബലിയർപ്പിച്ച തങ്ങളുടെപുത്രീപുത്രൻമാരുടെ രക്തംതന്നെ;
അങ്ങനെ നാടു രക്തംകൊണ്ടു മലിനമായി.
കാനാനിലെ വിഗ്രഹങ്ങൾക്ക് അവർബലിയർപ്പിച്ച തങ്ങളുടെപുത്രീപുത്രൻമാരുടെ രക്തംതന്നെ;
അങ്ങനെ നാടു രക്തംകൊണ്ടു മലിനമായി.
39അവർ തങ്ങളുടെ പ്രവൃത്തികൾകൊണ്ട്അശുദ്ധരായിത്തീർന്നു; ഈ പ്രവൃത്തികൾവഴി അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു.
40കർത്താവിന്റെ കോപം തൻെറ ജനത്തിനെതിരേ ജ്വലിച്ചു;
അവിടുന്നു തൻെറ അവകാശത്തെ വെറുത്തു.
അവിടുന്നു തൻെറ അവകാശത്തെ വെറുത്തു.
41അവിടുന്ന് അവരെ ജനതകളുടെ കൈയിൽ ഏൽപിച്ചുകൊടുത്തു;
അവരുടെ വൈരികൾ അവരെ ഭരിച്ചു.
അവരുടെ വൈരികൾ അവരെ ഭരിച്ചു.
42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി,
അവർ അവരുടെ അധികാരത്തിനു കീഴമർന്നു.
അവർ അവരുടെ അധികാരത്തിനു കീഴമർന്നു.
43പലപ്രാവശ്യം അവിടുന്ന് അവരെമോചിപ്പിച്ചു; എങ്കിലും, അവർ മനഃപൂർവം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അവർ അധഃപതിച്ചു.
44എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു.
45അവിടുന്ന് അവർക്കുവേണ്ടി തൻെറ ഉടമ്പടി ഓർമിച്ചു; തൻെറ കാരുണ്യാതിരേകംമൂലം അവിടുത്തെ മനസ്സലിഞ്ഞു.
46അവരെ തടവുകാരാക്കിയവർക്ക് അവരോടു സഹതാപം തോന്നാൻ അവിടുന്ന് ഇടയാക്കി.
47ഞങ്ങളുടെ ദൈവമായ കർത്താവേ,ഞങ്ങളെ രക്ഷിക്കണമേ! ജനതകളുടെയിടയിൽ നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ!
അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയർപ്പിക്കാനും അവിടുത്തെ സ്തുതിക്കുന്നതിൽ അഭിമാനംകൊള്ളാനും ഞങ്ങൾക്ക് ഇടവരട്ടെ!
അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയർപ്പിക്കാനും അവിടുത്തെ സ്തുതിക്കുന്നതിൽ അഭിമാനംകൊള്ളാനും ഞങ്ങൾക്ക് ഇടവരട്ടെ!
48ഇസ്രായേലിന്റെ ദൈവമായ കർത്താവ്എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ! ജനംമുഴുവനും ആമേൻ എന്നു പറയട്ടെ!
കർത്താവിനെ സ്തുതിക്കുവിൻ.
കർത്താവിനെ സ്തുതിക്കുവിൻ.