Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 121

അധ്യായങ്ങൾ

കർത്താവ് എൻെറ കാവൽക്കാരൻ

1പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
2എനിക്കു സഹായം കർത്താവിൽനിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ചകർത്താവിൽനിന്ന്.
3നിന്റെ കാൽ വഴുതാൻ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല.
4ഇസ്രായേലിന്റെ പരിപാലകൻമയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
5കർത്താവാണു നിന്റെ കാവൽക്കാരൻ;
നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്.
6പകൽ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
7സകല തിൻമകളിലുംനിന്നു കർത്താവ്നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്റെ ജീവൻ സംരക്ഷിക്കും.
8കർത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്