സങ്കീർത്തനങ്ങൾ 125
അധ്യായങ്ങൾ
കർത്താവ് ജനത്തിൻെറ കോട്ട
1
കർത്താവിൽ ആശ്രയിക്കുന്നവർഅചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോൻപർവതം പോലെയാണ്.
കർത്താവിൽ ആശ്രയിക്കുന്നവർഅചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോൻപർവതം പോലെയാണ്.
2പർവതങ്ങൾ ജറുസലെമിനെചൂഴ്ന്നുനിൽക്കുന്നതുപോലെ,
കർത്താവ് ഇന്നുമെന്നേക്കും തൻെറ ജനത്തെ വലയംചെയ്യുന്നു.
കർത്താവ് ഇന്നുമെന്നേക്കും തൻെറ ജനത്തെ വലയംചെയ്യുന്നു.
3നീതിമാൻമാർക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോൽ ഉയരുകയില്ല;
നീതിമാൻമാർ തിൻമചെയ്യാൻഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ.
നീതിമാൻമാർ തിൻമചെയ്യാൻഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ.
4കർത്താവേ, നല്ലവർക്കും ഹൃദയപരമാർഥതയുള്ളവർക്കും നൻമചെയ്യണമേ!
5എന്നാൽ, വക്രതയുടെ മാർഗത്തിലേക്കുതിരിയുന്നവരെ, കർത്താവു ദുഷ്കർമികളോടുകൂടെ പുറന്തള്ളും. ഇസ്രായേലിൽ സമാധാനം നിലനിൽക്കട്ടെ!