സങ്കീർത്തനങ്ങൾ 89
അധ്യായങ്ങൾ
ദാവീദിനോടു ചെയ്ത ഉടമ്പടി അനുസ്മരിക്കണമേ!
1
കർത്താവേ, ഞാൻ എന്നും അങ്ങയുടെകാരുണ്യം പ്രകീർത്തിക്കും;
എന്റെ അധരങ്ങൾ തലമുറകളോട്അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.
കർത്താവേ, ഞാൻ എന്നും അങ്ങയുടെകാരുണ്യം പ്രകീർത്തിക്കും;
എന്റെ അധരങ്ങൾ തലമുറകളോട്അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും.
2എന്തെന്നാൽ, അങ്ങയുടെ കൃപ എന്നേക്കും നിലനിൽക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
3അവിടുന്ന് അരുളിച്ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാൻ ശപഥം ചെയ്തു.
4നിന്റെ സന്തതിയെ എന്നേക്കുമായി ഞാൻ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാൻ നിലനിറുത്തും.
5കർത്താവേ, ആകാശം അങ്ങയുടെ അദ്ഭുതങ്ങളെ സ്തുതിക്കട്ടെ!
നീതിമാൻമാരുടെ സമൂഹത്തിൽ അങ്ങയുടെ വിശ്വസ്തത പ്രകീർത്തിക്കപ്പെടട്ടെ!
നീതിമാൻമാരുടെ സമൂഹത്തിൽ അങ്ങയുടെ വിശ്വസ്തത പ്രകീർത്തിക്കപ്പെടട്ടെ!
6കർത്താവിനു സമനായി സ്വർഗത്തിൽ
ആരുണ്ട്? കർത്താവിനോടു സദൃശനായി സ്വർഗവാസികളിൽ ആരുണ്ട്?
ആരുണ്ട്? കർത്താവിനോടു സദൃശനായി സ്വർഗവാസികളിൽ ആരുണ്ട്?
7വിശുദ്ധരുടെ സമൂഹം അവിടുത്തെഭയപ്പെടുന്നു; ചുറ്റും നിൽക്കുന്നവരെക്കാൾ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്.
8സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
വിശ്വസ്തത ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായി ആരുണ്ട്?
വിശ്വസ്തത ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായി ആരുണ്ട്?
9അങ്ങ് ഇളകിമറയുന്ന കടലിനെ ഭരിക്കുന്നു;
തിരമാലകളുയരുമ്പോൾ അങ്ങ് അവയെ ശാന്തമാക്കുന്നു.
തിരമാലകളുയരുമ്പോൾ അങ്ങ് അവയെ ശാന്തമാക്കുന്നു.
10അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകർത്തു; കരുത്തുറ്റ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
11ആകാശം അങ്ങയുടേതാണ്, ഭൂമിയുംഅങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്.
12ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു;
താബോറും ഹെർമോനും അങ്ങയുടെ നാമത്തെ ആഹ്ളാദത്തോടെ പുകഴ്ത്തുന്നു.
താബോറും ഹെർമോനും അങ്ങയുടെ നാമത്തെ ആഹ്ളാദത്തോടെ പുകഴ്ത്തുന്നു.
13അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്,
അങ്ങയുടെ കരം കരുത്തുറ്റതാണ്;
അങ്ങു വലത്തുകൈ ഉയർത്തിയിരിക്കുന്നു.
അങ്ങയുടെ കരം കരുത്തുറ്റതാണ്;
അങ്ങു വലത്തുകൈ ഉയർത്തിയിരിക്കുന്നു.
14നീതിയിലുംന്യായത്തിലും അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു;
കാരുണ്യവും വിശ്വസ്തതയുംഅങ്ങയുടെ മുൻപേ നീങ്ങുന്നു.
കാരുണ്യവും വിശ്വസ്തതയുംഅങ്ങയുടെ മുൻപേ നീങ്ങുന്നു.
15ഉത്സവഘോഷത്താൽ അങ്ങയെസ്തുതിക്കുന്നവർ ഭാഗ്യവാൻമാർ;
കർത്താവേ, അവർ അങ്ങയുടെ മുഖത്തിൻെറ പ്രകാശത്തിൽ നടക്കുന്നു.
കർത്താവേ, അവർ അങ്ങയുടെ മുഖത്തിൻെറ പ്രകാശത്തിൽ നടക്കുന്നു.
16അവർ നിത്യം അങ്ങയുടെ നാമത്തിൽ
ആനന്ദിക്കുന്നു;
അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.
ആനന്ദിക്കുന്നു;
അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.
17അങ്ങാണ് അവരുടെ ശക്തിയും മഹത്വവും;
അങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയർന്നുനിൽക്കുന്നത്.
അങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയർന്നുനിൽക്കുന്നത്.
18കർത്താവാണു ഞങ്ങളുടെ പരിച;
ഇസ്രായേലിന്റെ പരിശുദ്ധനാണുഞങ്ങളുടെ രാജാവ്;
ഇസ്രായേലിന്റെ പരിശുദ്ധനാണുഞങ്ങളുടെ രാജാവ്;
19പണ്ട് ഒരു ദർശനത്തിൽ അവിടുന്നു തന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു:
ശക്തനായ ഒരുവനെ ഞാൻ കിരീടമണിയിച്ചു;
ഒരുവനെ ഞാൻ ജനത്തിൽനിന്നുതിരഞ്ഞെടുത്ത് ഉയർത്തി.
ശക്തനായ ഒരുവനെ ഞാൻ കിരീടമണിയിച്ചു;
ഒരുവനെ ഞാൻ ജനത്തിൽനിന്നുതിരഞ്ഞെടുത്ത് ഉയർത്തി.
20ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെണ്ടത്തി;
വിശുദ്ധതൈലംകൊണ്ടു ഞാൻ അവനെ അഭിഷേകം ചെയ്തു.
വിശുദ്ധതൈലംകൊണ്ടു ഞാൻ അവനെ അഭിഷേകം ചെയ്തു.
21എന്റെ കൈ എന്നുംഅവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നൽകും.
എന്റെ ഭുജം അവനു ശക്തി നൽകും.
22ശത്രു അവനെ തോൽപിക്കുകയില്ല;
ദുഷ്ടൻ അവന്റെ മേൽ പ്രാബല്യം നേടുകയില്ല;
ദുഷ്ടൻ അവന്റെ മേൽ പ്രാബല്യം നേടുകയില്ല;
23അവന്റെ ശത്രുവിനെ അവന്റെ മുൻപിൽ വച്ചുതന്നെ ഞാൻ തകർക്കും;
അവന്റെ വൈരികളെ ഞാൻ നിലംപതിപ്പിക്കും.
അവന്റെ വൈരികളെ ഞാൻ നിലംപതിപ്പിക്കും.
24എന്റെ വിശ്വസ്തതയും കാരുണ്യവുംഅവനോടുകൂടെ ഉണ്ടായിരിക്കും;
എന്റെ നാമത്തിൽ അവൻ ശിരസ്സുയർത്തിനിൽക്കും.
എന്റെ നാമത്തിൽ അവൻ ശിരസ്സുയർത്തിനിൽക്കും.
25ഞാൻ അവന്റെ അധികാരം സമുദ്രത്തിൻമേലും അവന്റെ ആധിപത്യം നദികളുടെമേലുംവ്യാപിപ്പിക്കും.
26അവൻ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടുന്നാണ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കും.
27ഞാൻ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കൻമാരിൽ അത്യുന്നതനും ആക്കും.
28എന്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനിൽക്കും.
29ഞാൻ അവന്റെ വംശത്തെ ശാശ്വതമാക്കും;
അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനിൽക്കും.
അവന്റെ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനിൽക്കും.
30അവന്റെ സന്തതി എന്റെ നിയമംഉപേക്ഷിക്കുകയും,
എന്റെ വിധികൾ അനുസരിക്കാതിരിക്കുകയും,
എന്റെ വിധികൾ അനുസരിക്കാതിരിക്കുകയും,
31എന്റെ ചട്ടങ്ങൾ ലംഘിക്കുകയും, എന്റെ കൽപനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ,
32ഞാൻ അവരുടെ ലംഘനത്തെ ദൺഡുകൊണ്ടും
അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും.
അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്ഷിക്കും.
33എന്നാലും ഞാൻ എന്റെ കാരുണ്യംഅവനിൽനിന്നു പിൻവലിക്കുകയില്ല;
എന്റെ വിശ്വസ്തതയ്ക്കുഭംഗം വരുത്തുകയില്ല.
എന്റെ വിശ്വസ്തതയ്ക്കുഭംഗം വരുത്തുകയില്ല.
34ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയില്ല;
ഞാൻ ഉച്ചരിച്ചവാക്കിനു വ്യത്യാസംവരുത്തുകയില്ല.
ഞാൻ ഉച്ചരിച്ചവാക്കിനു വ്യത്യാസംവരുത്തുകയില്ല.
35ഞാൻ എന്നേക്കുമായി എന്റെ പരിശുദ്ധിയെക്കൊണ്ടു ശപഥം ചെയ്തു; ദാവീദിനോടു ഞാൻ വ്യാജം പറയുകയില്ല.
36അവന്റെ വംശം ശാശ്വതമായും അവന്റെ സിംഹാസനം സൂര്യനുള്ള കാലത്തോളവും എന്റെ മുൻപിൽ നിലനിൽക്കും.
37അതു ചന്ദ്രനെപ്പോലെ എന്നേക്കുംനിലനിൽക്കും. ആകാശമുള്ളിടത്തോളം കാലം അതും അചഞ്ചലമായിരിക്കും.
38എന്നാൽ, അങ്ങ് അവനെ പരിത്യജിച്ചുകളഞ്ഞു;
അങ്ങയുടെ അഭിഷിക്തൻെറ നേരേ അങ്ങു ക്രുദ്ധനായിരിക്കുന്നു.
അങ്ങയുടെ അഭിഷിക്തൻെറ നേരേ അങ്ങു ക്രുദ്ധനായിരിക്കുന്നു.
39അങ്ങയുടെ ദാസനോടു ചെയ്ത ഉടമ്പടി അങ്ങ് ഉപേക്ഷിച്ചുകളഞ്ഞു.
അവിടുന്ന് അവന്റെ കിരീടത്തെനിലത്തെറിഞ്ഞു മലിനമാക്കി.
അവിടുന്ന് അവന്റെ കിരീടത്തെനിലത്തെറിഞ്ഞു മലിനമാക്കി.
40അവിടുന്ന് അവന്റെ മതിലുകൾതകർത്തു;
അവന്റെ ദുർഗങ്ങൾ ഇടിച്ചുനിരത്തി.
അവന്റെ ദുർഗങ്ങൾ ഇടിച്ചുനിരത്തി.
41വഴിപോക്കർ അവനെ കൊള്ളയടിക്കുന്നു;
അവൻ അയൽക്കാർക്കു പരിഹാസപാത്രമായി.
അവൻ അയൽക്കാർക്കു പരിഹാസപാത്രമായി.
42അങ്ങ് അവന്റെ വൈരികളുടെ വലത്തുകൈ ഉയർത്തി;
അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43അവന്റെ വാളിന്റെ വായ്ത്തല മടക്കി;
യുദ്ധത്തിൽ ചെറുത്തുനിൽക്കാൻ അവനു കഴിവില്ലാതാക്കി.
യുദ്ധത്തിൽ ചെറുത്തുനിൽക്കാൻ അവനു കഴിവില്ലാതാക്കി.
44അവിടുന്ന് അവന്റെ കൈയിൽനിന്നു ചെങ്കോൽ എടുത്തുമാറ്റി;
അവന്റെ സിംഹാസനത്തെ മണ്ണിൽ മറിച്ചിട്ടു.
അവന്റെ സിംഹാസനത്തെ മണ്ണിൽ മറിച്ചിട്ടു.
45അവന്റെ യൗവനത്തിൻെറ നാളുകൾ അവിടുന്നു വെട്ടിച്ചുരുക്കി; അവിടുന്ന് അവനെ അപമാനംകൊണ്ടു പൊതിഞ്ഞു.
46കർത്താവേ, ഇത് എത്രനാളത്തേക്ക്?
അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ?
അങ്ങയുടെ ക്രോധം എത്രകാലംഅഗ്നിപോലെ ജ്വലിക്കും?
അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ?
അങ്ങയുടെ ക്രോധം എത്രകാലംഅഗ്നിപോലെ ജ്വലിക്കും?
47കർത്താവേ, എത്ര ഹ്രസ്വമാണ് ആയുസ്സെന്നും
എത്ര വ്യർഥമാണ് അങ്ങു സൃഷ്ടിച്ച
മർത്യജീവിതമെന്നും ഓർക്കണമേ!
എത്ര വ്യർഥമാണ് അങ്ങു സൃഷ്ടിച്ച
മർത്യജീവിതമെന്നും ഓർക്കണമേ!
48മരണം കാണാതെ ജീവിക്കാൻ കഴിയുന്ന മനുഷ്യനുണ്ടോ? ജീവനെ പാതാളത്തിന്റെ പിടിയിൽനിന്നു വിടുവിക്കാൻആർക്കു കഴിയും?
49കർത്താവേ, അങ്ങയുടെ പൂർവ സ്നേഹം എവിടെ? വിശ്വസ്തനായ അങ്ങു ദാവീദിനോടു ചെയ്ത ശപഥം എവിടെ?
50കർത്താവേ, അങ്ങയുടെ ദാസൻ എത്രനിന്ദിക്കപ്പെടുന്നെന്ന് ഓർക്കണമേ!
ജനതകളുടെ പരിഹാസശരം ഞാൻ നെഞ്ചിൽ ഏൽക്കുന്നു.
ജനതകളുടെ പരിഹാസശരം ഞാൻ നെഞ്ചിൽ ഏൽക്കുന്നു.
51കർത്താവേ, അങ്ങയുടെ ശത്രുക്കൾ അവനെ നിന്ദിക്കുന്നു; അങ്ങയുടെ അഭിഷിക്തൻെറ പിൻഗാമികളെ അവർ പരിഹസിക്കുന്നു.
52കർത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ!ആമേൻ, ആമേൻ.