സങ്കീർത്തനങ്ങൾ 74
അധ്യായങ്ങൾ
ദേവാലയത്തിൻെറ നാശത്തെക്കുറിച്ചു വിലാപം
1
ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്?
അങ്ങയുടെ മേച്ചിൽപുറത്തെ ആടുകളുടെനേരേ
അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്?
ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്?
അങ്ങയുടെ മേച്ചിൽപുറത്തെ ആടുകളുടെനേരേ
അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്?
2അങ്ങു പണ്ടേ തിരഞ്ഞെടുത്ത ജനത്തെ,
അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയഗോത്രത്തെ, ഓർക്കണമേ!
അവിടുന്നു വസിച്ചിരുന്നസീയോൻമലയെ സ്മരിക്കണമേ!
അങ്ങു വീണ്ടെടുത്ത് അവകാശമാക്കിയഗോത്രത്തെ, ഓർക്കണമേ!
അവിടുന്നു വസിച്ചിരുന്നസീയോൻമലയെ സ്മരിക്കണമേ!
3അന്തമറ്റ നഷ്ടാവശിഷ്ടങ്ങളിലേക്ക്
അങ്ങു പാദങ്ങൾ തിരിക്കണമേ!
ദേവാലയത്തിലുള്ളതെല്ലാംശത്രു നശിപ്പിച്ചിരിക്കുന്നു!
അങ്ങു പാദങ്ങൾ തിരിക്കണമേ!
ദേവാലയത്തിലുള്ളതെല്ലാംശത്രു നശിപ്പിച്ചിരിക്കുന്നു!
4അങ്ങയുടെ വൈരികൾ അങ്ങയുടെ
വിശുദ്ധസ്ഥലത്തിന്റെ നടുവിൽ അലറി;
അവിടെ അവർ തങ്ങളുടെ വിജയക്കൊടി നാട്ടി.
വിശുദ്ധസ്ഥലത്തിന്റെ നടുവിൽ അലറി;
അവിടെ അവർ തങ്ങളുടെ വിജയക്കൊടി നാട്ടി.
5മരംവെട്ടുകാർ മരം മുറിക്കുന്നതുപോലെ
6അവർ ദേവാലയത്തിന്റെ കവാടത്തിലെ കടഞ്ഞെടുത്ത അഴികൾ
മഴുകൊണ്ടും കൂടംകൊണ്ടും തകർത്തു.
മഴുകൊണ്ടും കൂടംകൊണ്ടും തകർത്തു.
7അങ്ങയുടെ ആലയത്തിന് അവർ തീവച്ചു;
അങ്ങയുടെ നാമം വസിക്കുന്നശ്രീകോവിൽ അവർ ഇടിച്ചുനിരത്തിഅശുദ്ധമാക്കി.
അങ്ങയുടെ നാമം വസിക്കുന്നശ്രീകോവിൽ അവർ ഇടിച്ചുനിരത്തിഅശുദ്ധമാക്കി.
8അവരെ നമുക്കു കീഴടക്കാം എന്ന് അവർ തങ്ങളോടുതന്നെ പറഞ്ഞു;
ദേശത്തെ ആരാധനാകേന്ദ്രങ്ങളെല്ലാംഅവർ അഗ്നിക്കിരയാക്കി.
ദേശത്തെ ആരാധനാകേന്ദ്രങ്ങളെല്ലാംഅവർ അഗ്നിക്കിരയാക്കി.
9ഞങ്ങൾക്ക് ഒരു അടയാളവും ലഭിക്കുന്നില്ല;
ഒരുപ്രവാചകനും ശേഷിച്ചിട്ടില്ല; ഇത്
എത്രകാലത്തേക്ക് എന്ന് അറിയുന്നവരാരും ഞങ്ങളുടെ ഇടയിലില്ല.
ഒരുപ്രവാചകനും ശേഷിച്ചിട്ടില്ല; ഇത്
എത്രകാലത്തേക്ക് എന്ന് അറിയുന്നവരാരും ഞങ്ങളുടെ ഇടയിലില്ല.
10ദൈവമേ, ശത്രുക്കൾ എത്രനാൾ അങ്ങയെ അവഹേളിക്കും? വൈരികൾ അങ്ങയുടെ നാമത്തെ എന്നേക്കും നിന്ദിക്കുമോ?
11അങ്ങയുടെ കരം എന്തുകെണ്ട് അങ്ങു പിൻവലിക്കുന്നു? അങ്ങുടെ വലത്തുകൈ എന്തുകൊണ്ട് അടക്കിവച്ചിരിക്കുന്നു?
12എങ്കിലും ദൈവമേ, ആദിമുതലേ അങ്ങ് എന്റെ രാജാവാണ്; ഭൂമിയിലെങ്ങും അവിടുന്നു രക്ഷപ്രദാനം ചെയ്യുന്നു.
13ശക്തിയാൽ അങ്ങു കടലിനെ വിഭജിച്ചു;
സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല പിളർന്നു.
സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല പിളർന്നു.
14ലവിയാഥൻെറ തലകൾ അവിടുന്നു തകർത്തു;
അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക്ആഹാരമായി കൊടുത്തു.
അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക്ആഹാരമായി കൊടുത്തു.
15അങ്ങ് ഉറവകളും നീർച്ചാലുകളും തുറന്നുവിട്ടു;
എന്നും ഒഴുകിക്കൊണ്ടിരുന്നനദികളെ അങ്ങ് വറ്റിച്ചു.
എന്നും ഒഴുകിക്കൊണ്ടിരുന്നനദികളെ അങ്ങ് വറ്റിച്ചു.
16പകൽ അങ്ങയുടേതാണ്, രാത്രിയും അങ്ങയുടേതുതന്നെ; അവിടുന്നു ജേ്യാതിസ്സുകളെയും സൂര്യനെയും സ്ഥാപിച്ചു.
17അങ്ങു ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചു;
അങ്ങു ഗ്രീഷ്മവും ഹേമന്തവും സൃഷ്ടിച്ചു.
അങ്ങു ഗ്രീഷ്മവും ഹേമന്തവും സൃഷ്ടിച്ചു.
18കർത്താവേ, ശത്രു എങ്ങനെ അവിടുത്തെനാമത്തെ അധിക്ഷേപിക്കുകയും അധർമികൾ
എങ്ങനെ അതിനെ നിന്ദിക്കുകയും ചെയ്യുന്നുവെന്ന് ഓർക്കണമേ!
എങ്ങനെ അതിനെ നിന്ദിക്കുകയും ചെയ്യുന്നുവെന്ന് ഓർക്കണമേ!
19അങ്ങയുടെ പ്രാവിന്റെ ജീവനെ വന്യമൃഗത്തിനു വിട്ടുകൊടുക്കരുതേ! അങ്ങയുടെ ദരിദ്രരുടെ ജീവനെ എന്നേക്കും മറക്കരുതേ!
20അങ്ങയുടെ ഉടമ്പടിയെ പരിഗണിക്കണമേ!
ഭൂമിയുടെ ഇരുണ്ടയിടങ്ങളിൽ അക്രമം കുടിയിരിക്കുന്നു.
ഭൂമിയുടെ ഇരുണ്ടയിടങ്ങളിൽ അക്രമം കുടിയിരിക്കുന്നു.
21മർദിതർ ലജ്ജിതരാകാൻ സമ്മതിക്കരുതേ;
ദരിദ്രരും അഗതികളും അങ്ങയുടെ നാമം പ്രകീർത്തിക്കട്ടെ!
ദരിദ്രരും അഗതികളും അങ്ങയുടെ നാമം പ്രകീർത്തിക്കട്ടെ!
22ദൈവമേ, ഉണർന്ന് അങ്ങയുടെന്യായം വാദിച്ചുറപ്പിക്കണമേ!
ദുഷ്ടർ എങ്ങനെ അങ്ങയെ നിരന്തരംഅധിക്ഷേപിക്കുന്നുവെന്ന് ഓർക്കണമേ!
ദുഷ്ടർ എങ്ങനെ അങ്ങയെ നിരന്തരംഅധിക്ഷേപിക്കുന്നുവെന്ന് ഓർക്കണമേ!
23അങ്ങയുടെ ശത്രുക്കളുടെ ആരവം, അങ്ങയുടെ വൈരികളുടെ തുടർച്ചയായ അട്ടഹാസം, മറക്കരുതേ!