സങ്കീർത്തനങ്ങൾ 22
അധ്യായങ്ങൾ
പരിത്യക്തൻെറ രോദനവും പ്രത്യാശയും
1എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേൾക്കാതെയും, അകന്നു നിൽക്കുന്നതെന്തുകൊണ്ട്?
2എന്റെ ദൈവമേ, പകൽമുഴുവൻഞാൻ അങ്ങയെ വിളിക്കുന്നു;അങ്ങു കേൾക്കുന്നില്ല;
രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.
രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.
3ഇസ്രായേലിന്റെ സ്തുതിയുടെ
സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നവനേ,
അവിടുന്നു പരിശുദ്ധനാണ്.
സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നവനേ,
അവിടുന്നു പരിശുദ്ധനാണ്.
4അങ്ങയിൽ ഞങ്ങളുടെ പിതാക്കൻമാർവിശ്വാസമർപ്പിച്ചു;
അവർ അങ്ങയിൽ ശരണംവച്ചു,അങ്ങ് അവരെ മോചിപ്പിച്ചു.
അവർ അങ്ങയിൽ ശരണംവച്ചു,അങ്ങ് അവരെ മോചിപ്പിച്ചു.
5അങ്ങയോട് അവർ നിലവിളിച്ചപേക്ഷിച്ചു;അവർ രക്ഷപെട്ടു;
അങ്ങയെ അവർ ആശ്രയിച്ചു;അവർ ഭഗ്നാശരായില്ല.
അങ്ങയെ അവർ ആശ്രയിച്ചു;അവർ ഭഗ്നാശരായില്ല.
6എന്നാൽ, ഞാൻ മനുഷ്യനല്ല, കൃമിയത്രേ;
മനുഷ്യർക്കു നിന്ദാപാത്രവും
ജനത്തിനു പരിഹാസവിഷയവും.
മനുഷ്യർക്കു നിന്ദാപാത്രവും
ജനത്തിനു പരിഹാസവിഷയവും.
7കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
അവർ കൊഞ്ഞനംകാട്ടുകയുംപരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
അവർ കൊഞ്ഞനംകാട്ടുകയുംപരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
8അവൻ കർത്താവിൽ ആശ്രയിച്ചല്ലോ;അവിടുന്ന് അവനെ രക്ഷിക്കട്ടെ;
അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ;അവനിൽ അവിടുത്തെ പ്രസാദംഉണ്ടല്ലോയെന്ന് അവൻ പറയുന്നു.
അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ;അവനിൽ അവിടുത്തെ പ്രസാദംഉണ്ടല്ലോയെന്ന് അവൻ പറയുന്നു.
9എങ്കിലും, അവിടുന്നാണ്
മാതാവിന്റെ ഉദരത്തിൽനിന്ന്എന്നെ പുറത്തുകൊണ്ടുവന്നത്;
മാതാവിന്റെ മാറിടത്തിൽഎനിക്കു സുരക്ഷിതത്വംനൽകിയതും അവിടുന്നുതന്നെ.
മാതാവിന്റെ ഉദരത്തിൽനിന്ന്എന്നെ പുറത്തുകൊണ്ടുവന്നത്;
മാതാവിന്റെ മാറിടത്തിൽഎനിക്കു സുരക്ഷിതത്വംനൽകിയതും അവിടുന്നുതന്നെ.
10അങ്ങയുടെ കൈകളിലേക്കാണുഞാൻ പിറന്നുവീണത്;
മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അവിടുന്നാണ് എന്റെ ദൈവം.
മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അവിടുന്നാണ് എന്റെ ദൈവം.
11എന്നിൽനിന്ന് അകന്നു നിൽക്കരുതേ!
ഇതാ, ദുരിതം അടുത്തിരിക്കുന്നു.സഹായത്തിനാരുമില്ല.
ഇതാ, ദുരിതം അടുത്തിരിക്കുന്നു.സഹായത്തിനാരുമില്ല.
12കാളക്കൂറ്റൻമാർ എന്നെ വളഞ്ഞിരിക്കുന്നു;
ബാഷാൻകാളക്കൂറ്റൻമാർ എന്നെചുറ്റിയിരിക്കുന്നു.
ബാഷാൻകാളക്കൂറ്റൻമാർ എന്നെചുറ്റിയിരിക്കുന്നു.
13ആർത്തിയോടെ അലറിയടുക്കുന്ന സിംഹംപോലെ
അവ എന്റെ നേരെ വായ് പിളർന്നിരിക്കുന്നു.
അവ എന്റെ നേരെ വായ് പിളർന്നിരിക്കുന്നു.
14ഒഴിച്ചുകളഞ്ഞവെള്ളംപോലെയാണു ഞാൻ, സന്ധിബന്ധങ്ങൾ ഉലഞ്ഞിരിക്കുന്നു;
എന്റെ ഹൃദയം മെഴുകുപോലെയായി;
എന്റെ ഉള്ളിൽ അത് ഉരുകിക്കൊണ്ടിരിക്കുന്നു.
എന്റെ ഹൃദയം മെഴുകുപോലെയായി;
എന്റെ ഉള്ളിൽ അത് ഉരുകിക്കൊണ്ടിരിക്കുന്നു.
15എന്റെ അണ്ണാക്ക് ഓടിൻെറ കഷണംപോലെ വരണ്ടിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു;
അവിടുന്ന് എന്നെ മരണത്തിന്റെ
പൂഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു.
എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു;
അവിടുന്ന് എന്നെ മരണത്തിന്റെ
പൂഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു.
16നായ്ക്കൾ എന്റെ ചുറ്റും കൂടിയിരിക്കുന്നു;
അധർമികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;
അവർ എന്റെ കൈകാലുകൾ കുത്തിത്തുളച്ചു;
അധർമികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;
അവർ എന്റെ കൈകാലുകൾ കുത്തിത്തുളച്ചു;
17എന്റെ അസ്ഥികൾ എനിക്ക്എണ്ണാവുന്ന വിധത്തിലായി;
അവർ എന്നെതുറിച്ചുനോക്കുന്നു;
അവർ എന്നെതുറിച്ചുനോക്കുന്നു;
18അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു;
എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു.
എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു.
19കർത്താവേ, അങ്ങ് അകന്നിരിക്കരുതേ!
എനിക്കു തുണയായവനേ,എന്റെ സഹായത്തിനു വേഗം വരണമേ!
എനിക്കു തുണയായവനേ,എന്റെ സഹായത്തിനു വേഗം വരണമേ!
20എന്റെ ജീവനെ വാളിൽനിന്നു രക്ഷിക്കണമേ!
എന്നെ നായുടെ പിടിയിൽനിന്നു മോചിപ്പിക്കണമേ!
എന്നെ നായുടെ പിടിയിൽനിന്നു മോചിപ്പിക്കണമേ!
21സിംഹത്തിന്റെ വായിൽനിന്ന്എന്നെ രക്ഷിക്കണമേ!
കാട്ടുപോത്തിൻെറ കൊമ്പുകളിൽനിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ!
കാട്ടുപോത്തിൻെറ കൊമ്പുകളിൽനിന്നു മുറിവേറ്റ എന്നെ മോചിപ്പിക്കണമേ!
22ഞാൻ അവിടുത്തെനാമം എന്റെ സഹോദരരോടു പ്രഘോഷിക്കും,
സഭാമധ്യത്തിൽ ഞാൻ അങ്ങയെ പുകഴ്ത്തും.
സഭാമധ്യത്തിൽ ഞാൻ അങ്ങയെ പുകഴ്ത്തും.
23കർത്താവിന്റെ ഭക്തരേ,അവിടുത്തെ സ്തുതിക്കുവിൻ;
യാക്കോബിൻെറ സന്തതികളേ,അവിടുത്തെ മഹത്വപ്പെടുത്തുവിൻ;
ഇസ്രായേൽമക്കളേ, അവിടുത്തെസന്നിധിയിൽ ഭയത്തോടെ നിൽക്കുവിൻ.
യാക്കോബിൻെറ സന്തതികളേ,അവിടുത്തെ മഹത്വപ്പെടുത്തുവിൻ;
ഇസ്രായേൽമക്കളേ, അവിടുത്തെസന്നിധിയിൽ ഭയത്തോടെ നിൽക്കുവിൻ.
24എന്തെന്നാൽ, പീഡിതന്റെ കഷ്ടതകൾ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല;
തൻെറ മുഖം അവനിൽനിന്നു മറച്ചുമില്ല;
അവൻ വിളിച്ചപേക്ഷിച്ചപ്പോൾഅവിടുന്നു കേട്ടു.
തൻെറ മുഖം അവനിൽനിന്നു മറച്ചുമില്ല;
അവൻ വിളിച്ചപേക്ഷിച്ചപ്പോൾഅവിടുന്നു കേട്ടു.
25മഹാസഭയിൽ ഞാൻ അങ്ങയെ പുകഴ്ത്തും;
അവിടുത്തെ ഭക്തരുടെ മുൻപിൽ
ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.
അവിടുത്തെ ഭക്തരുടെ മുൻപിൽ
ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.
26ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും;
കർത്താവിനെ അനേ്വഷിക്കുന്നവർഅവിടുത്തെ പ്രകീർത്തിക്കും;
അവർ എന്നും സന്തുഷ്ടരായി ജീവിക്കും.
കർത്താവിനെ അനേ്വഷിക്കുന്നവർഅവിടുത്തെ പ്രകീർത്തിക്കും;
അവർ എന്നും സന്തുഷ്ടരായി ജീവിക്കും.
27ഭൂമിയുടെ അതിർത്തികൾകർത്താവിനെ അനുസ്മരിക്കുകയും
അവിടുത്തെ അടുത്തേക്കു തിരിയുകയുംചെയ്യും;
എല്ലാ ജനതകളും അവിടുത്തെസന്നിധിയിൽ ആരാധനയർപ്പിക്കും.
അവിടുത്തെ അടുത്തേക്കു തിരിയുകയുംചെയ്യും;
എല്ലാ ജനതകളും അവിടുത്തെസന്നിധിയിൽ ആരാധനയർപ്പിക്കും.
28എന്തെന്നാൽ, രാജത്വം കർത്താവിൻേറതാണ്;
അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു.
അവിടുന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു.
29ഭൂമിയിലെ അഹങ്കാരികൾഅവിടുത്തെ മുൻപിൽ കുമ്പിടും,
ജീവൻ പിടിച്ചുനിറുത്താനാവാതെപൊടിയിലേക്കു മടങ്ങുന്നവർഅവിടുത്തെ മുൻപിൽ പ്രണമിക്കും.
ജീവൻ പിടിച്ചുനിറുത്താനാവാതെപൊടിയിലേക്കു മടങ്ങുന്നവർഅവിടുത്തെ മുൻപിൽ പ്രണമിക്കും.
30പുരുഷാന്തരങ്ങൾ അവിടുത്തെ സേവിക്കും;
അവർ ഭാവിതലമുറയോടുകർത്താവിനെപ്പറ്റി പറയും.
അവർ ഭാവിതലമുറയോടുകർത്താവിനെപ്പറ്റി പറയും.
31ജനിക്കാനിരിക്കുന്നതലമുറയോടുകർത്താവാണു മോചനം നേടിത്തന്നത് എന്ന് അവർ ഉദ്ഘോഷിക്കും.