Menu
James

യാക്കോബ്

അധ്യായങ്ങൾ

ആമുഖം

പൗലോസിന്റെ ലേഖനങ്ങൾക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങൾകൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രതേ്യക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങൾ. ഇക്കാരണത്താൽ ഇവ കാതോലികാ ലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. യാക്കോബ് എഴുതിയ ലേഖനം

പുതിയ നിയമത്തിൽ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലേഖനകർത്താവായി പരിഗണിക്കപ്പെടുന്നത് ""യേശുക്രിസ്തുവിന്റെ സഹോദരൻ"" ( മത്താ 13, 55; മാർക്കോ 6, 3; അപ്പ. 12, 17; 15, 13; 21, 18) എന്നറിയപ്പെടുന്ന യാക്കോബ് ആണ്. അങ്ങനെയാണെങ്കിൽ എ.ഡി. 62വവിനു മുമ്പു രചിക്കപ്പെട്ടതായിരിക്കണം ഈ ലേഖനം. എന്നാൽ, ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, യാക്കോബിന്റെ ശിഷ്യരിൽ ഒരാളാണ് ഇതു രചിച്ചത്.

ചിതറി പാർത്തിരുന്ന യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ ഈ ലേഖനത്തിൽ, വിശ്വാസം എന്നത് ഒരു തത്വസംഹിതയുടെ സ്വീകരണവും അതിലേറെ, അതനുസരിച്ചുള്ള ജീവിതവുമാണെന്നും, സൽപ്രവൃത്തികൾക്ക് പ്രേരണ നൽകാത്ത വിശ്വാസപ്രഘോഷണം അർതഥശൂന്യമാണെന്നും ( 1, 19-27; 2, 10-26), ദരിദ്രർ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകയാൽ അവരോടു പ്രതേ്യക സ്നേഹവും കാരുണ്യവും കാണിക്കണമെന്നും (2, 1-13)വ്യക്തമാക്കിയിരിക്കുന്നു. ക്രൈസ്തവർ എവിടെയായിരുന്നാലും പുലർത്തേണ്ട വിവിധ മനോഭാവങ്ങളെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്നുണ്ട്. ( 1, 12--8; 3, 1-12; 4, 1-17). രോഗീലേപന""ത്തെക്കുറിച്ചുള്ള പരാമർശം ( 5, 13-20) ഈ ലേഖനത്തിന്റെ ഒരു സവിശേഷതയാണ്.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്