Menu
3 John

3 യോഹന്നാൻ

അധ്യായങ്ങൾ

ആമുഖം

"പൗലോസിന്റെ ലേഖനങ്ങൾക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങൾകൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രതേ്യക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങൾ. ഇക്കാരണത്താൽ ഇവ കാതോലികാ ലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.

യോഹന്നാന്റെ ലേഖനങ്ങൾ

യോഹന്നാൻ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവിൽ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളിൽ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാർതഥ കർത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതൽ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു.

മൂന്നാം ലേഖനം

യോഹന്നാന്റെ ലേഖനങ്ങളിൽ ആദ്യം രചിക്കപ്പെട്ടതായിരിക്കണം ഇത്. യോഹന്നാന്റെ അധികാര പരിധിയിൽപ്പെട്ടിരുന്ന ഒരു സഭയിൽ അദ്ദേഹത്തിന്റെ അധികാരത്തെ അംഗീകരിച്ചിരുന്നവരും അതിനെ ചോദ്യംചെയ്തുകൊണ്ടെന്നോണം അദ്ദേഹം അയച്ച പ്രതിനിധികളെ സ്വീകരിക്കാൻ തയ്യാറാകാത്ത പ്രാദേശിക സഭാധിപനും ഉണ്ടായിരുന്ന പരിതഃസ്ഥിതിയിൽ സഭാഭരണ സംബന്ധമായ പ്രസ്തുത തർക്കം തീർക്കുന്നതിനുവേണ്ടിയാണ് യോഹന്നാൻ ഈ ലേഖനം എഴുതിയത്.

"

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്