Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 87

അധ്യായങ്ങൾ

ജനതകളുടെ മാതാവായ സീയോൻ

1
അവിടുന്നു വിശുദ്ധഗിരിയിൽ തൻെറ നഗരം സ്ഥാപിച്ചു.
2 യാക്കോബിൻെറ എല്ലാ വാസസ്ഥലങ്ങളെയുംകാൾ
സീയോൻെറ കവാടങ്ങളെ കർത്താവുസ്നേഹിക്കുന്നു.
3ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി
മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു.
4എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ റാഹാബും ബാബിലോണും ഉൾപ്പെടുന്നു,
ഫിലിസ്ത്യയിലും ടയിറിലുംഎതേ്യാപ്യയിലും വസിക്കുന്നവരെക്കുറിച്ച്
അവർ ഇവിടെ ജനിച്ചതാണെന്നു പറയുന്നു.
5സകലരും അവിടെ ജനിച്ചതാണ് എന്നുസീയോനെക്കുറിച്ചു പറയും;
അത്യുന്നതൻ തന്നെയാണ് അവളെ സ്ഥാപിച്ചത്.
6കർത്താവു ജനതകളുടെ കണക്കെടുക്കുമ്പോൾ
ഇവൻ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും,
7എന്റെ ഉറവകൾ നിന്നിലാണ് എന്നു ഗായകരും നർത്തകരും ഒന്നുപോലെ പാടും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്