Menu
Ruth

റൂത്ത്

അധ്യായങ്ങൾ

ആമുഖം

യഹൂദവംശജയല്ലാത്തവളും മൊവാബ്യയുമായ റൂത്തിൻെറ പേരിൽ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ ഇസ്രായേലിൻെറ ദൈവമായ കർത്താവ് സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിൻെറ ഭർത്താവ് ഒരു ഇസ്രായേൽക്കാരനായിരുന്നു. റൂത്ത്, തൻെറ ഭർത്താവും, വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മൊവാബിൽ വസിക്കുമ്പോൾ ഭർത്താവ് മരിച്ചു. നവോമി ജറുസലെമിലേക്കു തിരിച്ചുപോന്നപ്പോൾ റൂത്ത് തൻെറ ഭർത്താവിൻെറ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലർത്തിക്കൊണ്ട് അവളോടൊപ്പം ജറുസലെത്തേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്തതയ്ക്ക് അവൾ ഒരു മാതൃകയായിത്തീർന്നു. അവിടെ അവൾ മരിച്ചുപോയ തൻെറ ഭർത്താവിൻെറ ബന്ധുവും സമ്പന്നനുമായ ബോവാസിൻെറ ഭാര്യയായി. അതുവഴി അവളുടെ പേരു ദാവീദിൻെറ പിതാക്കൻമാരുടെ പട്ടികയിലും യേശുവിൻെറ വംശാവലിയിലും ഉൾപ്പെട്ടു. ദൈവത്തിൻെറ രക്ഷാകരപദ്ധതി സാർവത്രികമാണ് എന്നതിൻെറ സൂചന ഇതുവഴി നമുക്കു ലഭിക്കുന്നു.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്