Menu
John

യോഹന്നാൻ

അധ്യായങ്ങൾ

ആമുഖം

യേശുവിന്റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്റെ കർത്താവ് എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകർത്താവിനെ യേശുവിന്റെ പ്രേഷ്ടശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങൾക്കു ദൃക്സാക്ഷിയായും ചിത്രീകരിക്കുന്ന രണ്ടു സന്ദർഭങ്ങൾ സുവിശേഷത്തിൽത്തന്നെ കാണുന്നുണ്ട് (യോഹ 19,35; 21,24). എ.ഡി. 95ൽ എഫേസോസിൽ വച്ച് ഇതിന്റെ രചന പൂർത്തിയായിരിക്കണം എന്നാണു പൊതുവെയുളള പണ്ഡിതമതം. ഈ സുവിശേഷം രചിച്ചതിന്റെ ഉദ്ദേശ്യം ഗ്രന്ഥകർത്താവു തന്നെ വ്യക്തമാക്കുന്നുണ്ട്. ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തു ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ് (20: 30വ31). യേശുവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉളളടക്കം. ഇവയുടെ ബാഹ്യമായ വിശദാംശങ്ങളിൽ തങ്ങിനില്ക്കാതെ, ആന്തരാർതഥത്തിലേക്കു ചുഴിഞ്ഞിറങ്ങി, യേശുവിൽ പൂർത്തിയായരക്ഷാകരരഹസ്യം വെളിപ്പെടുത്താനാണ് ഗ്രന്ഥകർത്താവിന്റെ ശ്രമം. അങ്ങനെ എല്ലാവരും യേശുവിന്റെ വ്യക്തിത്വത്തെ അതിന്റെ എല്ലാ സവിശേഷതകളോടുംകൂടെ മനസ്സിലാക്കി, വിശ്വാസത്തിൽ എത്തിച്ചേരണമെന്നും അതുവഴി നിത്യജീവനിൽ പങ്കുചേരാൻ ഇടയാകണമെന്നും അദ്ദേഹം അഭിലഷിക്കുന്നു. ഇക്കാരണത്താൽ, വിശ്വാസത്തിന്റെ സുവിശേഷം എന്നും ജീവന്റെ സുവിശേഷം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. (ശിഷ്യന്മാരുടെ മുമ്പാകെ പ്രവർത്തിച്ച അടയാളങ്ങളുടെ ഒരു പരമ്പരയായിട്ടാണ് യേശുവിന്റെ പ്രവർത്തനങ്ങളെ സുവിശേഷകൻ കാണുന്നത്. ഈ കാഴ്ചപ്പാടിനിണങ്ങിയ ശൈലിയിൽ സാംസ്കാരികവും മതപരവുമായ സിദ്ധാന്തങ്ങളുടെയും ഭാഷാസങ്കേതങ്ങളുടെയും സഹായത്തോടെ, തന്റെ ക്രിസ്ത്വനുഭവത്തിലെ അടിസ്ഥാനഘടകങ്ങൾ വിശദീകരിക്കുകയാണ് അദ്ദേഹം. ഈ പരിശ്രമത്തിൽ ജ്ഞാനവാദം, ദൈ്വതവാദം, യഹൂദചിന്ത,യവനചിന്ത തുടങ്ങിയ സമകാലീന ചിന്താധാരകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണുന്നു. നാലാം സുവിശേഷത്തെ പ്രധാനമായും അടയാളങ്ങളുടെ പുസ്തകം (1,19വ12,50), മഹത്വത്തിന്റെ പുസ്തകം (13,120,31) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കാം. യേശു, പരസ്യജീവിതകാലത്തു പ്രവർത്തിച്ച നിരവധി അത്ഭുതങ്ങളിലൂടെ പിതാവായ ദൈവത്തിന്റെ ആവിഷ്കരണമായി തന്നെത്തന്നെ അവതരിപ്പിക്കുന്നതാണ് അടയാളങ്ങളുടെ പുസ്തകത്തിലെ പ്രതിപാദ്യം. കുരിശുമരണത്തിലൂടെയും ഉതഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേയ്ക്കുള്ള യേശുവിന്റെ കടന്നുപോകലാണു മഹത്വത്തിന്റെ പസ്തകത്തിൽ വിവരിക്കുന്നത്. കൂടാതെ, ഒരു ആമുഖവും (1,1-18) ഒരു അനുബന്ധവും (21,1-25) ഈ സുവിശേഷത്തിനുണ്ട്.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്