Menu
Proverbs

സുഭാഷിതങ്ങൾ

അധ്യായങ്ങൾ

ആമുഖം

അനുദിനജീവിതത്തിലെ പ്രശ്നങ്ങൾ വിവേകപൂർവം കൈകാര്യംചെയ്യുന്നതിനും ജീവിതത്തിൻെറ വിവിധ തലങ്ങളിൽ ജ്ഞാനത്താൽ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങൾ. ദാവീദിൻെറ മകനും ഇസ്രായേൽരാജാവുമായ സോളമൻെറ സുഭാഷിതങ്ങൾ എന്ന വാക്കുകൾ കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഇതിലെ ചില ശേഖരങ്ങൾക്ക് (10-22, 25-29) സോളമൻെറ കാലത്തോളംതന്നെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.യുവാക്കളെയും അനുഭവജ്ഞാനം കുറഞ്ഞവരെയും പ്രതേ്യകം മുൻപിൽ കണ്ടുകൊണ്ടാണ് താൻ എഴുതുന്നതെന്ന് ഗ്രന്ഥകാരൻ ആരംഭത്തിൽതന്നെ വ്യക്തമാക്കുന്നുണ്ട്. ജ്ഞാനിയായ ഒരു മനുഷ്യൻ ജീവിതത്തിൻെറ വിവിധ സാഹചര്യങ്ങളിൽ എപ്രകാരം വർത്തിക്കണമെന്ന് ഇസ്രായേലിലെ ഗുരുഭൂതൻമാർക്കുള്ള വീക്ഷണം വ്യക്തമായി കാണാം. മതതലത്തിൽ മാത്രമല്ല, സമൂഹത്തിലും കുടുംബത്തിലും സമചിത്തതയോടെ വർത്തിക്കുന്നതിനു നിർദേശങ്ങൾ നൽകുന്നു. എളിമ, ക്ഷമ, ദരിദ്രരോടു ബഹുമാനം, സ്നേഹിതർ തമ്മിൽ വിശ്വസ്തത, ഭാര്യാഭർതൃബന്ധം തുടങ്ങി വിവിധ വിഷയങ്ങൾ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. വിജ്ഞനും ഭോഷനും തമ്മിലുള്ള അന്തരം പ്രതേ്യകം എടുത്തുകാണിക്കുന്നു.

ഹ്രസ്വവും ഹൃദയത്തിൽ തുളച്ചുകയറുന്നതുമായ ജ്ഞാനോക്തികൾ എളുപ്പത്തിൽ മനസ്സിൽ തങ്ങിനിൽക്കുന്നു. ബി.സി. രണ്ടാംനൂറ്റാണ്ടിലായിരിക്കണം ഗ്രന്ഥത്തിന് അവസാനരൂപം നൽകിയത്. ആശയങ്ങൾക്കനുസരിച്ച് പ്രതേ്യക ക്രമീകരണമൊന്നും കൂടാതെ ജ്ഞാനസൂക്തികൾ ഒന്നിച്ചുചേർത്തിരിക്കുന്നു. എങ്കിലും താഴെ കാണുംവിധം ഗ്രന്ഥത്തെ വിഭജിക്കാറുണ്ട്.

1, 1-9, 18:ജ്ഞാനകീർത്തനം

10, 1-29, 27:സോളമൻെറ സുഭാഷിതങ്ങൾ

30, 1-38 :ആഗൂറിൻെറ വാക്കുകൾ

31, 1-31 :വിവിധ സൂക്തങ്ങൾ

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്