Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 73

അധ്യായങ്ങൾ

ദുഷ്ടൻെറ ഐശ്വര്യം

1
ദൈവം ഇസ്രായേലിനു നല്ലവനാണ്,
നിർമലമായ ഹൃദയമുള്ളവർക്കുതന്നെ.
2എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു.
എന്റെ പാദങ്ങൾ വഴുതാൻ തുടങ്ങി.
3ദുഷ്ടൻെറ ഐശ്വര്യം കണ്ടിട്ട്അഹങ്കാരികളോട് എനിക്ക് അസൂയതോന്നി.
4അവർക്കു തീവ്രവേദനകളില്ല;അവരുടെ ശരീരം തടിച്ചുകൊഴുത്തിരിക്കുന്നു.
5അവർക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല;
മറ്റുള്ളവരെപ്പോലെ അവർ പീഡിതരുമല്ല.
6ആകയാൽ, അവർ അഹങ്കാരം കൊണ്ടു ഹാരമണിയുന്നു;
അക്രമം അവർക്ക് അങ്കിയാണ്.
7മേദസുമുറ്റിയ അവർ അഹന്തയോടെ
വീക്ഷിക്കുന്നു; അവരുടെ ഹൃദയത്തിൽ ഭോഷത്തം കവിഞ്ഞൊഴുകുന്നു.
8അവർ പരിഹസിക്കുകയും ദുഷ്ടതയോടെ സംസാരിക്കുകയും ചെയ്യുന്നു;
പീഡിപ്പിക്കുമെന്ന് അവർഗർവോടെ ഭീഷണിപ്പെടുത്തുന്നു.
9അവരുടെ അധരങ്ങൾ ആകാശത്തിനെതിരേ തിരിയുന്നു; അവരുടെ നാവു ഭൂമിയിൽ ദൂഷണം പരത്തുന്നു.
10അതുകൊണ്ടു ജനം അവരെനോക്കിപ്രശംസിക്കുന്നു;
അവരിൽ കുറ്റം കാണുന്നില്ല.
11ദൈവത്തിന് എങ്ങനെ അറിയാൻ കഴിയും?
അത്യുന്നതന് അറിവുണ്ടോ? എന്ന് അവർ ചോദിക്കുന്നു.
12ഇതാ, ഇവരാണു ദുഷ്ടർ, അവർസ്വസ്ഥത അനുഭവിക്കുന്നു,അവരുടെ സമ്പത്തു വർധിക്കുന്നു.
13ഞാൻ എന്റെ ഹൃദയത്തെനിർമലമായി സൂക്ഷിച്ചതും എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വ്യർഥമായി.
14ഞാനിതാ, ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു;
എല്ലാ പ്രഭാതത്തിലും ദണ്ഡനമേൽക്കുന്നു.
15ഞാനും അവരെപ്പോലെ സംസാരിക്കാൻ ഒരുങ്ങിയിരുന്നെങ്കിൽ, ഞാൻ അങ്ങയുടെ
മക്കളുടെ തലമുറയെ വഞ്ചിക്കുമായിരുന്നു.
16എന്നാൽ, ഇതു ഗ്രഹിക്കേണ്ടതെങ്ങനെയെന്നു ഞാൻ ചിന്തിച്ചെങ്കിലും അതു ക്ളേശകരമായി എനിക്കു തോന്നി.
17എന്നാൽ, ദേവാലയത്തിൽ ചെന്നപ്പോൾഅവരുടെ അവസാനമെന്തെന്ന്ഞാൻ ഗ്രഹിച്ചു.
18അങ്ങ് അവരെ തെന്നുന്ന സ്ഥലത്തുനിറുത്തിയിരിക്കുന്നു;
അവർ നാശത്തിലേക്കു വഴുതിവീഴുവാൻഅങ്ങ് ഇടയാക്കിയിരിക്കുന്നു.
19അവർ എത്രവേഗം നശിച്ചുപോയി;
ഭീകരതകളാൽ അവർ നിശ്ശേഷംതൂത്തെറിയപ്പെട്ടു!
20ഉണരുമ്പോൾ മായുന്നസ്വപ്നംപോലെയാണവർ;
അങ്ങ് ഉണർന്ന് അവരെ കുടഞ്ഞെറിയുന്നു.
21എന്റെ ആത്മാവിൽ കയ്പുനിറഞ്ഞപ്പോൾ,
എന്റെ ഹൃദയത്തിനു മുറിവേറ്റപ്പോൾ,
ഞാൻ മൂഢനും അജ്ഞനുമായിരുന്നു.
22അങ്ങയുടെ മുൻപിൽ ഞാനൊരുമൃഗത്തെപ്പോലെയായിരുന്നു.
23എന്നിട്ടും ഞാൻ നിരന്തരംഅങ്ങയോടുകൂടെയാണ്;
അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു.
24ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു;
പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും.
25സ്വർഗത്തിൽ അങ്ങല്ലാതെ ആരാണ്
എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
26എന്റെ ശരീരവും മനസ്സുംക്ഷീണിച്ചു പോയേക്കാം;
എന്നാൽ, ദൈവമാണ് എന്റെ ബലം;
അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി.
27എന്തെന്നാൽ, അങ്ങിൽനിന്ന്അകന്നുനിൽക്കുന്നവർ നശിച്ചുപോകും;
അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും.
28എന്നാൽ, ദൈവത്തോടു ചേർന്നുനിൽക്കുന്നതാണ് എന്റെ ആനന്ദം; ദൈവമായ കർത്താവിനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു;
അവിടുത്തെ പ്രവൃത്തികളെ ഞാൻ പ്രഘോഷിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്