സങ്കീർത്തനങ്ങൾ 6
അധ്യായങ്ങൾ
ദുഃഖിതൻെറ വിലാപം
1
കർത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ!
ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
കർത്താവേ, കോപത്തോടെ എന്നെശകാരിക്കരുതേ!
ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!
2കർത്താവേ, ഞാൻ തളർന്നിരിക്കുന്നു,എന്നോടു കരുണതോന്നണമേ!
കർത്താവേ, എന്റെ അസ്ഥികൾ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!
കർത്താവേ, എന്റെ അസ്ഥികൾ ഇളകിയിരിക്കുന്നു,എന്നെ സുഖപ്പെടുത്തണമേ!
3എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു;
കർത്താവേ, ഇനിയും എത്രനാൾ!
കർത്താവേ, ഇനിയും എത്രനാൾ!
4കർത്താവേ, എന്റെ ജീവൻരക്ഷിക്കാൻ വരണമേ!
അങ്ങയുടെ കാരുണ്യത്താൽ എന്നെമോചിപ്പിക്കണമേ!
അങ്ങയുടെ കാരുണ്യത്താൽ എന്നെമോചിപ്പിക്കണമേ!
5മൃതരുടെ ലോകത്ത് ആരും അങ്ങയെഅനുസ്മരിക്കുന്നില്ല;
പാതാളത്തിൽ ആര് അങ്ങയെ സ്തുതിക്കും?
പാതാളത്തിൽ ആര് അങ്ങയെ സ്തുതിക്കും?
6കരഞ്ഞുകരഞ്ഞു ഞാൻ തളർന്നു,
രാത്രിതോറും ഞാൻ കണ്ണീരൊഴുക്കി,
എന്റെ തലയണ കുതിർന്നു,
കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു.
രാത്രിതോറും ഞാൻ കണ്ണീരൊഴുക്കി,
എന്റെ തലയണ കുതിർന്നു,
കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു.
7ദുഃഖംകൊണ്ട് എന്റെ കണ്ണുമങ്ങുന്നു;
ശത്രുക്കൾ നിമിത്തം അതു ക്ഷയിക്കുന്നു.
ശത്രുക്കൾ നിമിത്തം അതു ക്ഷയിക്കുന്നു.
8അധർമികളേ, എന്നിൽനിന്ന്അകന്നുപോകുവിൻ;
കർത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു.
കർത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു.
9കർത്താവ് എന്റെ യാചന ശ്രവിക്കുന്നു;
അവിടുന്ന് എന്റെ പ്രാർഥന കൈക്കൊള്ളുന്നു.
അവിടുന്ന് എന്റെ പ്രാർഥന കൈക്കൊള്ളുന്നു.
10എന്റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവർ ക്ഷണത്തിൽ അവമാനിതരായി പിൻവാങ്ങും.