Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 112

അധ്യായങ്ങൾ

ദൈവഭക്തൻെറ സന്തോഷം

1കർത്താവിനെ സ്തുതിക്കുവിൻ;
കർത്താവിനെ ഭയപ്പെടുകയും
അവിടുത്തെ കൽപനകളിൽ ആനന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
2അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
3അവന്റെ ഭവനം സമ്പത്സമൃദ്ധമാകും;
അവന്റെ നീതി എന്നേക്കും നിലനിൽക്കും.
4പരമാർഥഹൃദയന് അന്ധകാരത്തിൽപ്രകാശമുദിക്കും; അവൻ ഉദാരനും
കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
5ഉദാരമായി വായ്പകൊടുക്കുകയും
നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നൻമ കൈവരും.
6നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
അവന്റെ സ്മരണ എന്നേക്കും നിലനിൽക്കും.
7ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല:
അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്.
8അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവൻ ഭയപ്പെടുകയില്ല;
അവൻ ശത്രുക്കളുടെ പരാജയം കാണും.
9അവൻ ദരിദ്രർക്ക് ഉദാരമായി ദാനം ചെയ്യുന്നു;
അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു;
അവൻ അഭിമാനത്തോടെ ശിരസ്സുയർത്തി നിൽക്കും.
10ദുഷ്ടൻ അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്റെ ഉള്ളുരുകുന്നു; ദുഷ്ടൻെറ ആഗ്രഹം നിഷ്ഫലമാകും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്