സങ്കീർത്തനങ്ങൾ 115
അധ്യായങ്ങൾ
കർത്താവു മാത്രമാണു ദൈവം
1ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല,
അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നൽകപ്പെടേണ്ടത്.
അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നൽകപ്പെടേണ്ടത്.
2അവരുടെ ദൈവമെവിടെ എന്നു ജനതകൾ പറയാൻ ഇടയാക്കുന്നതെന്തിന്?
3നമ്മുടെ ദൈവം സ്വർഗത്തിലാണ്;
തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
4അവരുടെ വിഗ്രഹങ്ങൾസ്വർണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകൾമാത്രം!
5അവയ്ക്കു വായുണ്ട്, എന്നാൽ മിണ്ടുന്നില്ല;
കണ്ണുണ്ട്, എന്നാൽ കാണുന്നില്ല.
കണ്ണുണ്ട്, എന്നാൽ കാണുന്നില്ല.
6അവയ്ക്കു കാതുണ്ട്, എന്നാൽ കേൾക്കുന്നില്ല:
മൂക്കുണ്ട്, എന്നാൽ മണത്തറിയുന്നില്ല.
മൂക്കുണ്ട്, എന്നാൽ മണത്തറിയുന്നില്ല.
7അവയ്ക്കു കൈയുണ്ട്, എന്നാൽസ്പർശിക്കുന്നില്ല;
കാലുണ്ട്, എന്നാൽ നടക്കുന്നില്ല;
അവയുടെ കണ്ഠത്തിൽനിന്നു സ്വരംഉയരുന്നില്ല.
കാലുണ്ട്, എന്നാൽ നടക്കുന്നില്ല;
അവയുടെ കണ്ഠത്തിൽനിന്നു സ്വരംഉയരുന്നില്ല.
8അവയെ നിർമിക്കുന്നവർഅവയെപ്പോലെയാണ്; അവയിൽആശ്രയിക്കുന്നവരും അതുപോലെതന്നെ.
9ഇസ്രായേലേ, കർത്താവിൽ ആശ്രയിക്കുവിൻ;
അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.
അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.
10അഹറോന്റെ ഭവനമേ, കർത്താവിൽ ശരണം വയ്ക്കുവിൻ; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
11കർത്താവിന്റെ ഭക്തരേ, കർത്താവിൽആശ്രയിക്കുവിൻ; അവിടുന്നാണുനിങ്ങളുടെ സഹായവും പരിചയും.
12കർത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും;
അവിടുന്ന് ഇസ്രായേൽഭവനത്തെആശീർവദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
അവിടുന്ന് ഇസ്രായേൽഭവനത്തെആശീർവദിക്കും; അഹറോന്റെ ഭവനത്തെ അനുഗ്രഹിക്കും.
13കർത്താവിന്റെ ഭക്തൻമാരെ, ചെറിയവരെയും വലിയവരെയും, അവിടുന്ന് അനുഗ്രഹിക്കും.
14കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!നിങ്ങളെയും നിങ്ങളുടെ മക്കളെയും.
15ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ!
16ആകാശം കർത്താവിനു മാത്രമുള്ളത്;
എന്നാൽ, ഭൂമി അവിടുന്നു മനുഷ്യമക്കൾക്കു നൽകിയിരിക്കുന്നു.
എന്നാൽ, ഭൂമി അവിടുന്നു മനുഷ്യമക്കൾക്കു നൽകിയിരിക്കുന്നു.
17മരിച്ചവരും നിശ്ശബ്ദതയിൽആണ്ടുപോയവരും കർത്താവിനെസ്തുതിക്കുന്നില്ല.
18എന്നാൽ, നമ്മൾ ഇന്നുമെന്നേക്കും കർത്താവിനെ സ്തുതിക്കും; കർത്താവിനെ സ്തുതിക്കുവിൻ.