റോമാ
അധ്യായങ്ങൾ
ആമുഖം
"ജറുസലേം മുതൽ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കാൻ ആഗ്രഹിച്ചു (റോമാ 15,19). സ്പെയിൻവരെ പോകണമെും, പോകുംവഴി റോമാ സന്ദർശിക്കണമെുമായിരുു അദ്ദേഹത്തിന്റെ തീരുമാനം (റോമാ 15,24വ28). ഈ സന്ദർശനത്തിനു കളമൊരുക്കാനായിരിക്കാം ഈ ലേഖനമെഴുതിയത്.
പൗലോസ് ലേഖനമെഴുതുതിനു മുമ്പുത െറോമായിൽ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുു എതിനു സൂചനകളുണ്ട്. (അപ്പ18,1വ3). യഹൂദരിലും വിജാതീയരിലും നിു ക്രിസ്തീയവിശ്വാസം സ്വീകരിച്ചവർ ഉൾപ്പെട്ടതായിരുു ഈ സമൂഹം. ദൈവശാസ്ത്രപരമായി അവരുടെ ഇടയിലുണ്ടായിരു പ്രവണതകൾ എന്തൊക്കെയായിരുുവെു കൃത്യമായി പറയാനാവില്ല. കോറിന്തോസിലും ഗലാത്തിയായിലും എപോലെ റോമായിലും പ്രബലപ്പെട്ടുവ ഏതെങ്കിലും പ്രതേ്യക ചിന്താധാരയ്ക്കെതിരായോ പ്രശ്നത്തിനു പരിഹാരമായോ പൗലോസ് ഈ ലേഖനമെഴുതി എു പറയാനും വയ്യ എങ്കിലും, യഹൂദക്രൈസ്തവരും വിജാതീയക്രൈസ്തവരും തമ്മിൽ ശ്രേഷ്ഠതയെച്ചൊല്ലി റോമായിലെ സഭയിലും മത്സരം നടിരുു എ് ഊഹിക്കാൻ കാരണമുണ്ട്. ഗലാത്തിയായിൽ സഭയെ യഹൂദീകരിക്കാനുണ്ടായ പ്രവണതയ്ക്കെതിരായി ഗലാത്തിയർക്കുള്ള ലേഖനം എഴുതിയതിനു ശേഷമാണു പൗലോസ് റോമാക്കാർക്കുള്ള ലേഖനം രചിച്ചതെു വ്യക്തം. അക്കാരണത്താൽത്ത,െ ഗലാത്തിയർക്കുള്ള ലേഖനത്തിലെ പ്രമേയത്തിന്റെ വികസിതവും ക്രമീകൃതവുമായ അവതരണമാണു റോമാക്കാർക്കുള്ള ലേഖനത്തിൽ കാണുക. തന്റെ ജനത്തെ തിരഞ്ഞെടുക്കുതിലുള്ള ദൈവത്തിന്റെ സ്വതന്ത്രതീരുമാനം, വിശ്വാസവും വിശുദ്ധീകരണവും തമ്മിലുള്ള ബന്ധം, യേശുവിന്റെ മരണവും ഉതഥാനും വഴി സാധിതമായരക്ഷ, പഴയതും പുതിയതുമായ ഉടമ്പടികളുടെ പരസ്പരപൂരകത്വം, രക്ഷ പ്രാപിക്കുതിനു വിജാതീയരും (1, 18വ32) യഹൂദരും (2, 1വ3, 20) സുവിശേഷം സ്വീകരിതിന്റെ അനുപേക്ഷണീയത തുടങ്ങിയ ആശയങ്ങൾ ഈ ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുു.
ഘടന
1, 1വ15: ആമുഖം, അഭിവാദനം, കൃതജ്ഞത, റോമായിലെത്താനുള്ള തീവ്രമായ ആഗ്രഹം.
1, 16വ11, 36: യേശുക്രിസ്തു സുവിശേഷത്തിന്റെ കേന്ദ്രബിന്ദു; ദൈവത്തിന്റെ നീതി വിശ്വസിക്കുവനെ സുവിശേഷംവഴി നീതികരിക്കുു; ദൈവത്തിന്റെ സ്നേഹം നീതികരിക്കപ്പെട്ടവനു സുവിശേഷംവഴി രക്ഷ പ്രദാനം ചെയ്യുു.
12, 1വ15, 13: യേശുക്രിസ്തുവിൽ പുതിയ ജീവൻ പ്രാപിച്ചവരുടെയഥാർത്ഥ ആരാധനയെയും(12, 1-13, 14) സ്നേഹത്തെയും (14, 1-15, 13) സംബന്ധിച്ച ഉപദേശങ്ങൾ.
15, 14-16, 27: ഉപസംഹാരം, അഭിവാദനങ്ങൾ.
"